കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസല്‍ ഫരീദിന് പിന്നിലുള്ളത് അറ്റാഷെ.... നയതന്ത്ര ബാഗ് അയപ്പിച്ചു, കത്തുകളും പുറത്ത്, കുടുങ്ങും!!

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ രാജ്യം വിട്ട അറ്റാഷെയ്ക്ക് വലിയ പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്ത്. ഫൈസല്‍ ഫരീദുമായി ഇവര്‍ക്ക് വലിയ ബന്ധമുണ്ടെന്നാണഅ കണ്ടെത്തല്‍. നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് രേഖകള്‍ തെളിയിക്കുന്നു. ഇതോടെ അറ്റാഷെയെ കൂടുതല്‍ ചോദ്യം ചെയ്യാതെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കുകയാണ്. അറ്റാഷെയുടെ അന്നാന്നിധ്യത്തില്‍ ഫൈസല്‍ കാര്‍ഗോ അയക്കുമെന്ന് വിമാനക്കമ്പനിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

1

നിര്‍ണായക തെളിവാണ് ഇത്. ഫൈസല്‍ ഫരീദ് ഈ കേസുമായി എങ്ങനെ ബന്ധപ്പെട്ടെന്ന അന്വേഷണത്തിലായിരുന്നു കസ്റ്റംസ്. അറ്റാഷെയുടെ അനുമതിയോടെയാണ് ഫൈസല്‍ ഇത്ര വലിയ ശൃംഖലയുടെ ഭാഗമായി എത്തുന്നതെന്നാണ് തെളിയുന്നത്. ദുബായിലെ സ്‌കൈ കാര്‍ഗോ കമ്പനിക്കാണ് അറ്റാഷെ കത്ത് നല്‍കിയിരിക്കുന്നത്. ഈ കത്ത് കസ്റ്റംസ് കണ്ടെടുത്തു. യുഎഇയില്‍ നിന്ന് കാര്‍ഗോ അയക്കുന്നതിന് മുമ്പാണ് ഫൈസലിനെ ഇതിനായി ചുമതലപ്പെടുത്തിയത്. അതേസമയം ഈ കത്തിനെ കുറിച്ച് ഇനിയും കുറച്ച് വ്യക്തത വരാനുണ്ട്.

കത്ത് തന്നെ വ്യാജമായി നിര്‍മിച്ചോ എന്ന സംശയം ബാക്കിയുണ്ട്. പ്രതികള്‍ പല രേഖകളും പ്രത്യേകിച്ച് കോണ്‍സുലേറ്റ് സീലും സര്‍ക്കാര്‍ ഐഡി കാര്‍ഡ് അടക്കം വ്യാജമായി നിര്‍മിച്ചെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കത്തിന്റെ ആധികാരികത പരിശോധിക്കുന്നത്. ഫൈസലിനെതിരെ ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയുടെ അഭ്യര്‍ത്ഥ മാനിച്ചായിരുന്നു നോട്ടീസ് പുറത്തിറക്കിയത്. ഇയാളെ ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് ഈ നടപടി.

ഇയാളാണ് സ്വര്‍ണക്കടത്ത് കേസിലെ യുഎഇയിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ സുഹൃത്ത് വഴി ബന്ധപ്പെട്ട് എവിടെയാണ് ഫൈസല്‍ ഉള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം യുഎഇയ്ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കയ്പമംഗലത്തെ ഫൈസലിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു ലാപ്പ്‌ടോപ്പും ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തിയിരുന്നു. ഫൈസലിന് ഈ ബാങ്കുകളില്‍ ലോക്കറുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

English summary
faisal fareed sent gold from uae attache helped him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X