Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈസല്‍ ഫരീദിനെ യുഎഇ നാടുകടത്തും, ഇന്ത്യയിലേക്ക് എത്തിക്കും, സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്!!

ദുബായ്: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതിയെ യുഎഇ നാടുകടത്താന്‍ ഒരുങ്ങുകയാണ്. ഇയാളെ ദുബായ് റാഷിദിയ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫൈസലിനെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് ഒരുങ്ങുന്നത്. ദുബായ് പോലീസ് ഇയാളെ കൈമാറാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാസ്‌പ്പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്ന് കൈമാറാന്‍ ഒരുങ്ങുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ ഫൈസലിനെ ഇന്ത്യയിലെത്തിക്കും. ഇന്ത്യ ഫൈസലിനെ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം വഴി യുഎഇയോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തുന്നത്.

1

ഫൈസല്‍ ഫരീദ് താമസിക്കുന്ന മേഖലയുടെ ചുമതലയുള്ളത് റാഷിദിയ പോലീസിനാണ്. ഇവരാണ് ഇപ്പോള്‍ ഫൈസലിനെ ചോദ്യം ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ദുബായിലെ ജോലി, സ്വര്‍ണക്കടത്ത് എന്നിവയെ കുറിച്ചുള്ള ആരോപണങ്ങള്‍ ദുബായ് പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ യുഎഇയിലെ താമസവിസ ഇന്ത്യ പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഇല്ലാതായിരുന്നു. ഈ സാഹചര്യത്തില്‍ ഫൈസല്‍ ദുബായില്‍ തുടരുന്നത് നിയമവിരുദ്ധമാവുകയും ചെയ്തിരുന്നു. ഇതോടെ ദുബായ് പോലീസിന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയും ദുബായ് പോലീസും തമ്മില്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയാണ് ദുബായ് അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ഇന്ത്യക്ക് വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനത്തില്‍ അടുത്ത ദിവസം തന്നെ ഫൈസല്‍ ഫരീദ് കൊച്ചിയില്‍ എത്തും. നേരത്തെ ദില്ലിയിലെത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. വിമാനത്തിന്റെ ലഭ്യത അനുസരിച്ചാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുക.

ഫൈസലിന്റെ അറസ്റ്റ് കൊച്ചി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് രേഖപ്പെടുത്തും. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസല്‍ ഫരീദിനെതിരെയുള്ളത്. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഐബിയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ആത്മഹത്യാ ശ്രമത്തിനിടെ കൈക്ക് പരിക്കേറ്റ് ജയഘോഷ് ഇപ്പോള്‍ ആശുപത്രിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+