Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ലോട്ടറിയെ വെല്ലും വില്ലന്‍ കളത്തില്‍: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്നത് വന്‍ മാഫിയ

സംസ്ഥാനത്ത് വ്യാജ ലോട്ടറി ശക്തമാക്കുന്നുണ്ടെങ്കിലും അതിനെതിരായ നടപടികള്‍ ശക്തമല്ലെന്നാണ് പലരുടേയും പരാതി

 lottery2final

കോഴിക്കോട്: ഏറെ ജനപ്രീതിയുള്ള കേരള ലോട്ടറിക്ക് സമീപകാലത്ത് വില്‍പ്പനയില്‍ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ ജനപ്രീതിയുടെ മറവില്‍ ഒരു കൂട്ടം തട്ടിപ്പ് മാഫിയ സംഘങ്ങള്‍ നടത്തുന്ന പ്രവർത്തനങ്ങള്‍ കേരള ലോട്ടറിക്ക് തന്നെ ഭീഷണിയായി ഉയർന്ന് വരികയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വടക്കന്‍ ജില്ലകളിലെ മിക്ക കേന്ദ്രങ്ങളിലും ഭാഗ്യക്കുറി വകുപ്പിന്റെ അടിത്തറ ഇളക്കുന്ന വിധത്തിലാണ് സമാന്തര എഴുത്ത് ലോട്ടരികള്‍ പ്രവർത്തിക്കുന്നത്.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ

കോഴിക്കോട്, മലപ്പുറം, കണ്ണൂർ

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് സമാന്തര ലോട്ടറികൾ വ്യാപകമായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ താരശ്ശേരി നെല്ലാങ്കണ്ടി കേന്ദ്രമാക്കിയാണ് എഴുത്ത് ലോട്ടറി സംഘത്തിന്റെ പ്രവർത്തനമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരം സംഘങ്ങള്‍ വ്യാപകമായതോടെ കേരള സംസ്ഥാന ലോട്ടറിയുടെ വില്‍പ്പന ഗണ്യമായ രീതിയില്‍ കുറഞ്ഞുവെന്നാണ് ഔദ്യോഗിക ഏജന്‍സികളും കച്ചവടക്കാരും വ്യക്തമാക്കുന്നത്.

നേരത്തെ ആയിരം ടിക്കറ്റ്

നേരത്തെ ആയിരം ടിക്കറ്റൊക്കെ വിറ്റ സ്ഥാനത്ത് ഇപ്പോള്‍ ഇതിന്റെ കാല്‍ഭാഗം ടിക്കറ്റ് പോലും വിറ്റു പോവുന്നില്ല. ഇതോടെ പലരും ലോട്ടറി ടിക്കറ്റ് വില്‍പ്പന അവസാനിപ്പിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. ടിക്കറ്റ് വിൽപ്പനക്കാർക്ക് ലോട്ടറി വിൽക്കുന്നതിനേക്കാൾ കമ്മിഷന്‍ നല്‍കിയായിരുന്നു സംഘത്തിന്റെ പ്രവർത്തനം.

എഴുത്ത് ലോട്ടറിയുടെ ഭാഗമാവുന്നതോടെ

എഴുത്ത് ലോട്ടറിയുടെ ഭാഗമാവുന്നതോടെ

എഴുത്ത് ലോട്ടറിയുടെ ഭാഗമാവുന്നതോടെ ടിക്കറ്റ് ബാക്കിയാവാതെ മുഴുവനും വിറ്റ് പോവുകയും ചെയ്തിരുന്നു. ഭാഗ്യക്കുറി വകുപ്പിന്റെ നറുക്കെടുപ്പിനെ ആശ്രയിച്ചാണ് സമാന്തര എഴുത്ത് ലോട്ടറിയുടെ സമ്മാനവിതരണവും. നറുക്കെടുപ്പിൽ സമ്മാനം നേടാൻ സാധ്യതയുള്ള നമ്പറുകൾ ഊഹിച്ച് മുൻകൂട്ടി എഴുതുന്നതാണ് സമാന്തര ലോട്ടറിയുടെ പ്രവർത്തനരീതി.

ചിയ സീഡ്സ്: ഇത്തിരിക്കുഞ്ഞനെങ്കിലും ആളൊരു കേമന്‍, നേട്ടങ്ങള്‍ എണ്ണിയാല്‍ തീരില്ല

അവസാനത്തെ മൂന്നക്കവും രണ്ടക്കവും

അവസാനത്തെ മൂന്നക്കവും രണ്ടക്കവും

അവസാനത്തെ മൂന്നക്കവും രണ്ടക്കവും അവസാന ഒരക്കവും എഴുതിയാണ് ഇത്തരം ലോട്ടറികളില്‍ പ്രവർത്തിക്കുന്നത്. അക്കങ്ങൾ വേർതിരിച്ചും ആളുകള്‍ക്ക് എഴുതാന്‍ സാധിക്കും. ലോട്ടറി വകുപ്പിന്റെ നറുക്കെടുപ്പ് കഴിയുന്നതോടെ ഉടന്‍ സമ്മന അർഹർക്ക് പൈസ നല്‍കും. ഒരെഴുത്തിന് പത്ത് രൂപയാണ് നൽകേണ്ടത്. സമ്മാനം ലഭിച്ചാല്‍ അയ്യായിരം രൂപ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+