എംബി രാജേഷിന്റെ മക്കളുടെ മതം; അധിക്ഷേപങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നിനിത കണിച്ചേരി, നിയമനടപടിയും
പാലക്കാട്: സ്പീക്കര്‍ എംബി രാജേഷിന്റെ കുടുംബത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തില്‍ പ്രതികരണവുമായി ഭാര്യയും അധ്യാപികയും ആയ നിനിത കണിച്ചേരി. എംബി രാജേഷിന്റെ മക്കളുടെ മതം പറഞ്ഞായിരുന്നു വ്യാജ പ്രചാരണം. മലബാര്‍ കലാപ നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ഉള്‍പ്പെടെയുള്ളവരെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ എംബി രാജേഷ് നടത്തിയ പ്രതികരണത്തെ തുടര്‍ന്നായിരുന്നു അപകീര്‍ത്തികരമായ ഒരു വീഡിയോ പ്രചരിച്ചത്.
ശക്തമായ ഭാഷയില്‍ ആണ് നിനിത കണിച്ചേരി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കുട്ടികള്‍ക്ക് ജാതിയോ മതമോ ഇല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കൂടി ഇതോടൊപ്പം നിനിത പങ്കുവച്ചിട്ടുണ്ട്. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് മക്കളെ ഇസ്ലാം മതത്തില്‍ ചേര്‍ത്തിരിക്കുന്നത് എന്നായിരുന്നു വ്യാജ പ്രചാരണം. ഇത്തരം പ്രചാരണം നടത്തിയ ആള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നിനിത വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
പുത്തന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

പതിവ് പോലെ ലക്ഷ്യം എംബി രാജേഷ് തന്നെയാണ്.അഭിപ്രായത്തിൻ്റെ പേരിൽ മനുഷ്യർ ആക്രമിക്കപ്പെടുന്നതിൽ ഇക്കാലത്ത് അത്ഭുതമുണ്ടാവേണ്ടതില്ല. പക്ഷേ ആടിനെ പട്ടിയാക്കുന്ന വിധത്തിലുള്ള അസത്യം കൊണ്ട് ആക്രമിക്കപ്പെടുമ്പോൾ അത്ഭുതത്തിനപ്പുറം ഭയമാണുണ്ടാവുന്നത് -കാലത്തെ കുറിച്ചും ചുറ്റുമുള്ള മനുഷ്യരെ കുറിച്ചും ഓർക്കുമ്പോൾ. ഫാസിസവും നുണ വ്യവസായവും തമ്മിലെ ബന്ധത്തെക്കുറിച്ച് ചരിത്ര പുസ്തകങ്ങളിൽ വായിച്ചത് അനുഭവമാകുകയാണല്ലോ എന്നോർത്തു പോയി.

പ്രശ്നം മതമാണ്. എൻ്റെ രണ്ടു മക്കളെകുറിച്ച് വസ്തുതാവിരുദ്ധവും അപകടകരമാംവിധം വർഗ്ഗീയച്ചുവയുള്ളതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. എംബി രാജേഷിൻ്റെ ഭാര്യയായ ഞാൻ രേഖകൾ പ്രകാരം ഇസ്ലാമാണെന്നും, മക്കൾക്ക് രേഖകളിൽ ഇസ്ലാം മതം ചേർത്തിട്ടുണ്ടെന്നും അത് ന്യൂനപക്ഷത്തിൻ്റെ ആനുകൂല്യങ്ങൾ തേടിയെടുക്കാനാണെന്നുമാണ് അതിൽ പറയുന്നത് .

സത്യം അറിയിക്കാൻ വേണ്ടി മാത്രം രണ്ട് മക്കളുടെയും രേഖകൾപങ്കുവയ്ക്കുന്നു . മൂത്തയാളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ് . പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവളുമായി ആലോചിച്ച് തന്നെയാണ് ഈ വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ചേർത്തത്. നിലവിൽ ജാതിയോ മതമോ ഇല്ലെങ്കിലും നാളെ വേണമെന്നു തോന്നിയാൽഏതെങ്കിലും മതത്തിൽ ചേരാനോ ചേരാതിരിക്കാനോ ഉളള സകല സ്വാതന്ത്ര്യവും അവൾക്കുണ്ടുതാനും. ഇളയയാളിൻ്റേത് ലോവർ പ്രൈമറി സ്കൂളിൽ നിന്നുളള ടിസിയാണ്. അവളുടെ വിവരങ്ങൾ രക്ഷിതാക്കൾ എന്ന നിലയിലെ ഞങ്ങളുടെ സ്വന്തം തീരുമാനമാണ്. കുറേക്കൂടി മുതിരുമ്പോൾ അവൾക്കുമുണ്ട് മതം സ്വീകരിക്കാനും ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം. ഒരാൾ രേഖകളിൽ ഏതെങ്കിലുംമതമോ ജാതിയോ ചേർക്കുന്നതും ചേർക്കാതിരിക്കുന്നതും മഹാകാര്യമായി കാണേണ്ടതില്ലെന്നും അതയാളുടെ തികച്ചും വ്യക്തിപരമായ / രാഷ്ട്രീയമായ നിലപാടാണെന്നുമാണ് ഞാൻ കരുതുന്നത്. രേഖകൾ കാണിച്ച് തെളിവ് നൽകി ജീവിക്കേണ്ടി വരുന്ന ഒരു കാലം വരാനിരിക്കുന്നുണ്ടെന്ന് ഞാൻ അത്രമേൽ ഓർത്തിരുന്നില്ല എന്നുകൂടി പറയട്ടെ.

ഇനി എൻ്റെ സർട്ടിഫിക്കറ്റിലെ മതത്തെ പറ്റി പറയാം . രാജേഷിനോടുള്ള വിരോധം തീർക്കാനായി എന്നെ ആക്രമിക്കൽ ഇതിനു മുമ്പും നടന്നിട്ടുണ്ടല്ലോ . അതെല്ലാം പൊളിഞ്ഞതുമാണ്. എൻ്റെ (രാജേഷിൻ്റെയും )സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവുംരേഖപ്പെടുത്തിയിട്ടുണ്ട്. അത് ഞാൻ എവിടെയും മറച്ചു വെച്ചിട്ടുമില്ല. മാത്രമല്ല സർട്ടിഫിക്കറ്റിലെ മതത്തിനപ്പുറം തികച്ചും മതേതരമായി ജീവിക്കാൻ കഴിഞ്ഞതിൻ്റെ ആഹ്ളാദം കൂടി എനിക്കുണ്ട്. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും എൻ്റെ രക്ഷിതാക്കൾ പുലർത്തിയ ജാഗ്രതയാണ് എന്നെ അതിനനുവദിച്ചതുംപാകപ്പെടുത്തിയതും. എത്ര വലുതായിരുന്നു ആ ജാഗ്രതയെന്ന് ഇപ്പോഴാണ് കൂടുതൽ തിരിച്ചറിയുന്നത്.

ഇനി ഞാൻ സംവരണാനുകൂല്യം അനുഭവിച്ചു എന്നതിനെ കുറിച്ച് - സംവരണത്തിൻ്റെ അടിസ്ഥാനം മതമല്ല സാമൂഹ്യനീതിയാണ് എന്ന പ്രാഥമിക പാഠം അറിയാത്തവരോട് എന്ത് പറയാൻ ! എൻ്റെ മാതാപിതാക്കളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസാവസരം സിദ്ധിച്ച ആദ്യ തലമുറയാണ് അവരുടേത്. സ്വന്തം സമൂഹ്യനിലയോട് പല തരത്തിൽ പോരടിച്ചാണ് അവർ ജീവിതം നയിച്ചതും. ആ ബോധ്യത്തിലാണ് ഞാൻ സംവരണാനുകൂല്യം ഉപയോഗപ്പെടുത്തുന്നത് . അവിടെ എൻ്റെ മതവിശ്വാസത്തിന് യാതൊരു പ്രസക്തിയുമില്ല. മക്കളുടെ കാര്യത്തിൽ, പല നിലയിൽ അവരനുഭവിക്കുന്ന സാമൂഹ്യ സുരക്ഷിതത്വങ്ങളാണ് അവരെ സംവരണത്തിനു പുറത്തു നിർത്തുന്നത്. നാളെ ഏതെങ്കിലും മതം സ്വീകരിച്ചാൽ പോലും അവർക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് സാരം .

ഈ വസ്തുതകൾ ഇവിടെ കുറിക്കുന്നതിന്ഇതുപ്രചരിപ്പിക്കുന്നവരെ തിരുത്തുക എന്നൊരുദ്ദേശം ചെറുതായിപ്പോലുമില്ല. ഇക്കൂട്ടരുടെ, നുണപറഞ്ഞ് പറഞ്ഞ് സത്യമാക്കിയെടുക്കലിനെതിരെ നിരന്തരം പോരടിക്കുന്ന അസംഖ്യം മനുഷ്യരുണ്ട്.അവർക്കു പറയാൻ വേണ്ടിയാണിത് ,അവർക്ക്തെളിവ് നിരത്താൻ ...
സുഹൃത്തുക്കളോട് ഒരു സഹായംകൂടി അഭ്യർത്ഥിക്കുന്നു. കുട്ടികളുടെ പേരിലുള്ള ഇത്തരം അസത്യ പ്രചരണങ്ങൾ അവരിലുണ്ടാക്കുന്ന മാനസിക സംഘർഷം പറഞ്ഞറിയിക്കാനാവാത്തതാണ് . ഓരോ തവണയും ഇതിലൊന്നും തോറ്റു പോവാത്തവരായി അവരെ നിലനിർത്താൻ അമ്മ എന്ന നിലയിൽ വലിയ അധ്വാനം വേണ്ടിവരാറുണ്ട്. ഈ വിഷയംഅവരെ നേരിട്ട് ബാധിക്കുന്നത് കൂടിയായതിനാൽ നിയമ നടപടികൾ സ്വീകരിക്കേണ്ടത് എൻ്റെ ചുമതലയാണ്. അതിനായി ഈ നുണ പ്രചരിപ്പിച്ച വീഡിയോയിൽ കാണുന്ന വ്യക്തിയുടെ പേര് ,മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്. അവ അറിയാവുന്നവരുണ്ടെങ്കിൽ പങ്കുവയ്ക്കണമെന്ന് അപേക്ഷിക്കുന്നു. (നിനിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം)

നേരത്തേ നിനിത കണിച്ചേരിയുടെ അധ്യാപക നിയമനം സംബന്ധിച്ചും ഒരു വിഭാഗം വലിയ വിവാദം ഉന്നയിച്ചിരുന്നു. കാലടി സർവ്വകലാശാലയിലെ അധ്യാപക നിയമനം സംബന്ധിച്ചായിരുന്നു അത്. അന്നും നിനിതയുടെ സർട്ടിഫിക്കറ്റിലെ മതമായിരുന്നു പലരുടേയും പ്രശ്നം. ജാതിരഹതി- മതരഹിത ജീവിതം നയിക്കുന്നു എന്ന് അവകാശപ്പെടുന്ന എംബി രാജേഷിന്റെ ഭാര്യ മതത്തിന്റെ പേരിലുള്ള സംവരണം ഉപയോഗപ്പെടുത്തി എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. അതേസമയം, നിനിതയുടെ നിയമനം തന്നെ പിൻവാതിൽ നിയമനം ആണെന്ന രീതിയിൽ മറ്റൊരു വിഭാഗവും പ്രചാരണം അഴിച്ചുവിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു ഈ വിവാദങ്ങൾ എല്ലാം ഉയർന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ആയ വിടി ബൽറാമിനെ പരാജയപ്പെടുത്തി എംബി രാജേഷ് നിയമസഭയിൽ എത്തി. തുടർന്ന് 15-ാം നിയമസഭയിലെ സ്പീക്കർ ആയും തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ ആയി പ്രവർത്തിക്കുമ്പോഴും രാഷ്ട്രീയ നിലപാടുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് എംബി രാജേഷ്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications