Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെട്ട ആര്‍എസ്എസുകാരന്റെ പേരില്‍ വീഡിയോ...ഇതാണ് സത്യം!! പ്രചരിപ്പിച്ചവര്‍ കുടുങ്ങും!!

ഫേസ്ബുക്കിലൂടെയാണ് വ്യാജ വീഡിയോ പരക്കുന്നത്

തിരുവനന്തപുരം: തലസ്ഥാനത്ത് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെ സംഘപരിവാര്‍ ബന്ധമുള്ളവരാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നാണ് സൂചന. കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്. അതിനിടെ കൊലപാതകത്തില്‍ പങ്കുള്ള ആറു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. നേരത്തേ ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള മണിക്കുട്ടനാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

വ്യാജദൃശ്യങ്ങള്‍

വ്യാജദൃശ്യങ്ങള്‍

ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയുമാണ് രാജേഷിന്റെ പേരില്‍ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നത്. സംഘപരിവാറാണ് ഇതിനു പിന്നില്ലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കൊലപാതക വീഡിയോയെന്ന്...

കൊലപാതക വീഡിയോയെന്ന്...

രാജേഷിന്റെ കൊലപാതകത്തിന്റേത് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത് സംഘപരിവാര്‍ അക്കൗണ്ടുകളില്‍ നിന്നാണ് വീഡിയോകള്‍ പ്രചരിക്കുന്നത് എന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

വീഡിയോയുടെ ഉറവിടം

വീഡിയോയുടെ ഉറവിടം

കൊല്‍ക്കത്ത സ്വദേശിയെന്ന പേരില്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയ ഹിന്ദു സമിതിയുടെ വൈസ് പ്രസിഡന്റായ ദേവദത്ത മാജി എന്നയാളുടേതാണ് ഈ അക്കൗണ്ട്. ഇതിലാണ് രാജേഷിന്റെ പേരിലുള്ള വ്യാജ വീഡിയോയുള്ളത്.

വീഡിയോക്കൊപ്പമുള്ള കമന്റ്

വീഡിയോക്കൊപ്പമുള്ള കമന്റ്

തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റുകാരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്റെ വീഡിയോയെന്നാണ് ഇതിന്റെ മുകളില്‍ കമന്റ് ചെയ്തിരിക്കുന്നത്.
രാജേഷിന്റെ ചിത്രയും വീഡിയോക്ക് താഴെ നല്‍കിയിട്ടുണ്ട്.

നിരവധി പേര്‍ ഷെയര്‍ ചെയ്തു

നിരവധി പേര്‍ ഷെയര്‍ ചെയ്തു

ഇതിനകം 1500 പേര്‍ രാജേഷിന്റെ പേരിലുള്ള ഈ വ്യാജ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. രാജേഷിന്റെ പേരില്‍ മാത്രമല്ല ഇയാളുടെ മക്കളുടേത് എന്ന പേരിലും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍ മീഡിയകള്‍ നിരീക്ഷണത്തില്‍

രാജേഷിന്റെ കൊലയ്ക്കു ശേഷം സോഷ്യല്‍ മീഡിയകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെ പ്രകോപനപരമായ ചിത്രങ്ങളും വീഡിയോയുമെല്ലാം പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചുകഴിഞ്ഞു.

 പ്രകടനങ്ങള്‍ നിരോധിച്ചു

പ്രകടനങ്ങള്‍ നിരോധിച്ചു

തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്കു കൂടി പ്രകടനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ നിരോധനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+