ജവാന്‍ ഒഡീഷയില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകളുടെ പരാതി
കോഴിക്കോട്: ഒഡിഷയിൽ ട്രെയിൻതട്ടി സി.ആർ.പി.എഫ്. സര്‍ക്കിള്‍ ഇൻസ്പെക്ടർ പയിമ്പ്ര മേലേ പാണക്കാട് രാധ നിവാസിൽ രാധാകൃഷ്ണൻ (54) മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകളുടെ പരാതി.ഇതേത്തുടർന്ന് മൃതദേഹം ബുധനാഴ്ച വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും. ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെ ചെന്നൈയിൽ നിന്നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. ചരക്കുകയറ്റുന്ന കമ്പാർട്ട്മെന്റിലാണ് കൊണ്ടുവന്നത്.
കാസര്‍കോട് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 20 കോടി അനുവദിച്ചു
വിമാനം കിട്ടാത്തതിനാലാണ് മൃതദേഹം തീവണ്ടിയിൽ കൊണ്ടുവന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എംബാം ചെയ്യാത്തതിനെത്തുടർന്ന് ചെന്നൈയിൽ വെച്ച് വീണ്ടും പാക്ക് ചെയ്ത ശേഷമാണ് മൃതദേഹം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലേക്ക് മാറ്റിയത്. സി.ആർ.പി.എഫിന്റെ രണ്ടു ജവാൻമാർ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.

നാലിനാണ് ഇദ്ദേഹത്തെ ഒഡിഷയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്.മരണവിവരം സി.ആർ.പി.എഫിന്റെ ബന്ധപ്പെട്ടവർ ആരും കുടുംബത്തെയോ ചേവായൂര്‍ പോലീസ് സ്റ്റേഷനിലോ അറിയിച്ചിരുന്നില്ലെന്ന് മകന്‍ പറഞ്ഞു.വിവരം അറിഞ്ഞതിന് ശേഷം മകന്‍റെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം സ്ഥിതീകരിച്ചത്. രണ്ടുമാസം മുമ്പാണ് ഇദ്ദേഹം ലീവ് കഴിഞ്ഞ് മടിങ്ങിയത്. സ്ഥിരമായി വീട്ടിലേക്ക് വിളിക്കാറുള്ള ഇയാള്‍ മരിച്ച അന്ന് ഉച്ചയ്ക്ക് വീട്ടിലേക്ക് വിളിച്ചിരുന്നതായി മകന്‍ പറഞ്ഞു.
മേലുദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ രാധാകൃഷ്ണൻ വീട്ടുകാരോട് പരാതിപറയാറുണ്ടായിരുന്നു. രണ്ടു വര്‍ഷം കൂടി ഇനി സര്‍വ്വീസ് ബാക്കിയുണ്ടെങ്കിലും ഈ വരുന്ന മാര്‍ച്ചില്‍ വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നതായി മകന്‍ പറഞ്ഞു.ട്രെയിൻതട്ടി മരിച്ച രീതിയിലായിരുന്നില്ല മൃതദേഹം കിടന്നിരുന്നതെന്ന് ബന്ധുകൾ ആരോപിച്ചു. ബന്ധുകളുടെ പരാതിയെത്തുടർന്നാണ് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ കലക്ടർ ഉത്തരവിട്ടത്. കോഴിക്കോട്ടെത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.പരേതരായ നാരായണൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സുനിതകുമാരി. മക്കൾ: ജുവനായില്‍ (ടി.വി.എസ് മോട്ടോര്‍സ്), ഐശ്വര്യ (മര്‍ക്കസ് ആര്‍ട്സ് കോളേജ് ഡിഗ്രീ വിദ്യാര്‍ഥി)












Click it and Unblock the Notifications