കാസര്‍കോട് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 20 കോടി അനുവദിച്ചു

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അറിയിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് ജോലി ഏറ്റെടുക്കുന്നത്.

സ്ഥലമുടമകളുടെ നഷ്ടപരിഹാരത്തുകയടക്കം 57 കോടി രൂപ ഇതിന് വേണ്ടിവരും. പ്രവൃത്തിയുടെ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ആവശ്യമായ ലാന്റ് സര്‍വ്വേയും ട്രാഫിക് സര്‍വ്വേയും കിറ്റ്‌കോ കണ്‍സള്‍ട്ടന്റ് കമ്പനി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഡി.പി.ആര്‍. തയ്യാറാക്കല്‍ അവസാന ഘട്ടത്തിലാണ്.

kasargod

കോട്ടിക്കുളം സ്‌റ്റേഷന് സമീപം റെയില്‍ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് 23.97 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് ജോലി തുടങ്ങും.

ഉക്കിനടുക്ക-സാറടുക്ക റോഡിന്റെ ശോചനീയാവസ്ഥ; നാലിടങ്ങളില്‍ റോഡ് ഉപരോധിച്ചു

English summary
20 cr rupees sanctioned for Kasargod bypass construction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്