പ്രശസ്ത പാചക വിദഗ്ധൻ ഷെഫ് നൗഷാദ് ഗുരുതരാവസ്ഥയിൽ, പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും
തിരുവല്ല: പ്രശസ്ത പാചക വിദഗ്ധനും നിര്‍മ്മാതാവുമായ ഷെഫ് നൗഷാദ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സിനിമാ നിര്‍മ്മാതാവും നൗഷാദിന്റെ സുഹൃത്തുമായ നൗഷാദ് ആലത്തൂര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഷെഫ് നൗഷാദിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് നൗഷാദ് ആലത്തൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ പറയുന്നു.
Recommended Video
മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ
'' എൻറെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിൻറെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിൻറെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്'' എന്നാണ് നൗഷാദ് ആലത്തൂര്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ഷെഫ് നൗഷാദ് മരണപ്പെട്ടതായുളള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അദ്ദേഹം ഗുരുതരാവസ്ഥയിലാണ് എന്നുളള വാർത്തകളുടെ പശ്ചാത്തലത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഫേസ്ബുക്കിലടക്കം നടക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണ് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍എം ബാദുഷ വ്യക്തമാക്കി. അറിയപ്പെടുന്ന പാചക വിദഗ്ധന്‍ എന്നതിനപ്പുറം നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് ഷെഫ് നൗഷാദ്. സ്പാനിഷ് മസാല, ചട്ടമ്പി നാട്, കാഴ്ച, ബെസ്റ്റ് ആക്ടര്‍ പോലുളള ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഷെഫ് നൗഷാദാണ്. ദ ബിഗ് ഷെഫ് റെസ്‌റ്റോറന്റ്‌സ് എന്ന പേരില്‍ അദ്ദേഹത്തിന് ഹോട്ടലും കാറ്ററിംഗ് സര്‍വ്വീസുമുണ്ട്.
കൈരളി അടക്കമുളള നിരവധി ടെലിവിഷന്‍ ചാനലുകളില്‍ അദ്ദേഹം പാചക പരിപാടികളുടെ അവതാരകനുമായിരുന്നു നൗഷാദ്. ബിഗ് ഷെഫ് നൌഷാദ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്നെ രുചികളുടെ ലോകത്തോട് താല്‍പര്യമുളള ആളായിരുന്നു നൗഷാദ്. ബെംഗളൂരുവിലെ ഹോട്ടല്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്നാണ് അദ്ദേഹം പാചകത്തിലുളള പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് അച്ഛന്റെ ഹോട്ടല്‍ ശൃംഖലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നടത്താന്‍ ആരംഭിക്കുകയായിരുന്നു. അതിന് ശേഷം നൗഷാദ് കാറ്ററിംഗ് സര്‍വ്വീസ് എന്ന പേരില്‍ സ്വന്തമായി ബിസിനസ് ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ രുചികള്‍ അദ്ദേഹം കേരളത്തിലേക്ക് കൊണ്ടു വന്നു. കേരളത്തിന്റെ തനതായ രുചി അദ്ദേഹം കടല്‍ കടത്തി. കേരളത്തില്‍ കൂടാതെ ബെംഗളൂരുവിലും യുഎഇയിലും അദ്ദേഹത്തിന്റെ റെസ്റ്റോറന്റുകള്‍ക്ക് ശാഖകളുണ്ട്.












Click it and Unblock the Notifications