'അച്ഛന്‍ ആണ് ശരി'; മീനാക്ഷി ദിലീപിന്റെ ചിത്രത്തിന് താഴെ ദിലീപ്- മഞ്ജു ആരാധകരുടെ പോര്
കൊച്ചി: നടന്‍ ദിലീപിന്റെ 54ാം പിറന്നാള്‍ ദിനമായ ബുധനാഴ്ച മകള്‍ മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. ദിലീപിനൊപ്പമുളള തന്റെ കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പങ്കുവെച്ചത്.
മീനാക്ഷിയുടെ ചിത്രത്തിന് ലഭിച്ച ഒരു കമന്റിനെ തുടര്‍ന്ന് കമന്റ് ബോക്‌സില്‍ ദിലീപിന്റെയും മഞ്ജു വാര്യരുടേയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയാണ്.
അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം

ദിലീപിന്റെ 54ാം പിറന്നാള്‍ ദിനത്തില്‍ ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യൂ എന്നാണ് മകള്‍ മീനാക്ഷി കുറിച്ചത്. പിന്നാലെ നിരവധി പേര്‍ ദിലീപിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അതിനിടെ ഈ ചിത്രത്തിന് താഴെ അച്ഛന്‍ ആണ് ശരി എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനവും മീനാക്ഷി ദിലീപിനൊപ്പം താമസിക്കുന്നതും സൂചിപ്പിച്ച് കൊണ്ടുളളതായിരുന്നു ഈ കമന്റ്.

പിന്നാലെ മറ്റ് ചിലരും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ കമന്റ് ബോക്‌സില്‍ പോര് കനത്തു. അച്ഛന്‍ ആണ് ശരിയെന്ന് പറയുമ്പോള്‍ അമ്മ ശരിയല്ല എന്നാണോ എന്നും കമന്റുണ്ട്. മീനാക്ഷി മഞ്ജുവിന്റെ ജന്മദിനത്തിന് എന്തുകൊണ്ടാണ് ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാത്തത് എന്നും 8 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് മഞ്ജുവിനെ തിരിഞ്ഞ് നോക്കാത്തതും എന്നുമൊക്കെയാണ് കമന്റുകള്‍.
Also Read: ഈ ചെറുകിട സംരംഭത്തില്‍ നിന്നും നേടാം മാസം 15,000 രൂപയിലേറെ

മീനാക്ഷി പെടലി വേദന ആയത് കൊണ്ടാവും തിരിഞ്ഞ് നോക്കാത്തത് എന്നുളള പരിഹാസ രൂപത്തിലുളള കമന്റുകളുമുണ്ട്. മീനാക്ഷിയുടെ പിറന്നാളിന് മഞ്ജു വാര്യര്‍ ഫോട്ടോ ഇടാറുണ്ടോ എന്നും ഫാന്‍സ് ചോദിക്കുന്നു. നിങ്ങള്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മീനാക്ഷി മഞ്ജുവിന്റെ ഫോട്ടോ ഇടില്ലെന്നും മീനാക്ഷിക്ക് മഞ്ജുവിനെ ആരെക്കാളും അറിയാമെന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.
Also Read: ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

എന്തൊക്കെ പറഞ്ഞാലും ഒടുക്കം ജയിലില്‍ കയറിയത് മഞ്ജു അല്ലെന്നും അത് ഓര്‍ത്താല്‍ മതിയെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. മീനാക്ഷി ദിലീപിനൊപ്പമുളള ചിത്രമിട്ടത് അച്ഛന്‍ നടനായത് കൊണ്ട് കുറച്ച് പൊങ്ങാനാണ് എന്നാണ് ഒരാളുടെ കമന്റ്. ദിലീപ് നമുക്ക് മാത്രമാണ് നടന്‍ എന്നും മീനാക്ഷിക്ക് അച്ഛനാണ് എന്നും ദിലീപ് ആരാധകര്‍ തിരിച്ചടിക്കുന്നു. 8 വര്‍ഷമായി മീനാക്ഷി ദിലീപിന്റെ കൂടെയാണ്.

അച്ഛന്റെ ഭാഗത്തല്ല ശരി എന്ന് തോന്നിയിട്ടുണ്ടെങ്കില്‍ മീനാക്ഷിക്ക് ഇത്രയും കാലം ദിലീപിനൊപ്പം ജീവിക്കാന്‍ കഴിയുമോ എന്നും മീനാക്ഷി അമ്മയ്ക്ക് ഒപ്പം പോകില്ലായിരുന്നോ എന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് 1998ല്‍ ദിലീപിനെ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുന്നത്. മൂന്ന് വര്‍ഷത്തെ സിനിമാ ജീവിതം വിവാഹത്തോടെ മഞ്ജു അവസാനിപ്പിക്കുകയും ചെയ്തു.

കുടുംബിനിയായി വീട്ടില്‍ ഒതുങ്ങിയ മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുന്നത് നീണ്ട വിവാഹ മോചനത്തിന് ശേഷമാണ്. 16 വര്‍ഷങ്ങള്‍ നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചു. ഏക മകള്‍ മീനാക്ഷി അച്ഛന്‍ ദിലീപിനൊപ്പമാണ് പോയത്. തുടര്‍ന്ന് നൃത്തത്തിലേക്ക് സിനിമയിലേക്കും മഞ്ജു വാര്യര്‍ തിരിച്ച് വന്നു. അതിനിടെ 2016ല്‍ ദിലീപും നടി കാവ്യാ മാധവനും വിവാഹിതരായി. ഇവര്‍ക്ക് മഹാലക്ഷ്മി എന്ന ഒരു മകളുണ്ട്.
Recommended Video
നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications