'പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല
കൊച്ചി; പ്രേക്ഷകർ ഏറെ കാത്തിരുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്തേക്കുമെന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ അറിയിച്ചത്. ചിത്രം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. ആമസോൺ പ്രൈമുമായി ചർച്ച നടത്തുന്നുണ്ട്. ഒ ടി ടിയിലും തിയറ്ററിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും ആൻറണി പെരുമ്പാവൂർ പറഞ്ഞിരുന്നു.
സിനിമ ഒടിടിയിൽ ഇറക്കാനുള്ള തിരുമാനത്തിനിടെ തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് കടുത്ത പ്രതിഷേധം ഉയർത്തി കഴിഞ്ഞു. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂറിന്റെ സോഷ്യൽ മീഡിയ പേജുകളിലും പ്രതിഷേധം നിറയുകയാണ്. ചിത്രം തീയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊങ്കാലയാണ് ആരാധകർ നടത്തുന്നത്.

ഡോ അന്തോണി, തനിക്ക് പണത്തിനോട് ഇത്രയും കൊതിയാണേൽ താൻ വേറെ വല്ല പരിപാടിയും നോക്കടോ..ഈ പടം ഒക്കെ തീയറ്റർ എക്സ്പീരിയൻസ് ചെയ്യാൻ ഉള്ളതാണ്. അല്ലാതെ നാലിഞ്ച് സ്ക്രീനിൽ കാണാൻ ഉള്ളതല്ല. അങ്ങനെ ഉള്ളത് താൻ കുറേ എടുത്ത് വെച്ചിട്ടില്ലേ..അതൊക്കെ താൻ ഒടിടിക്കോ എന്തിനേലും കൊടുക്ക്, പക്ഷേ മികച്ച സിനിമയ്ക്കുള്ള നാഷ്ണൽ അവാർഡ് വരെ കിട്ടിയ മരക്കാർ പോലെ തീയേറ്റർ വാച്ച് പടം ഒക്കെ പണത്തിന് വേണ്ടി താൻ ഒടിടിക്ക് കൊടുത്താൽ ഇത് സിനിമാ പ്രേമികളോടും ആരാധകരോടും ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. ചെയ്യുന്ന പ്രൊഫഷനോടും വളർത്തി വലുതാക്കിയവരോടും അൽപ്പമെങ്കിലും കമ്മിറ്റ്മെന്റ് ഉണ്ടേൽ താൻ പടം തീയറ്ററിൽ റിലീസ് ചെയ്യ്, എന്നായിരുന്നു ഒരാളുടെ കമന്റ്.

മരക്കാർ അറബിക്കടലിന്റെ സിംഹം *
എന്ന ആശിർവാദ് സിനിമാസ് ന്റെ സിനിമ തീയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുക എന്നുപറഞ്ഞ വരാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ സംവിധായകൻ പ്രിയദർശൻ പിന്നെ നമ്മുടെ ലാലേട്ടൻ
ഈ സിനിമ തിയേറ്റർ റിലീസ് അല്ലാതെ ഡയറക്റ്റ് OTT ആണെങ്കിൽ *ലാലേട്ടൻ* ആരാധകൻ എന്ന നിലയിൽ ഞാൻ ഉറപ്പിച്ചു പറയും ഇനി *ആശിർവാദ്* സിനിമാസ് ആന്റണി പെരുമ്പാവൂരിന്റെ ന്റെ ബാനറിൽ ഉള്ള ഒരു സിനിമയും തിയേറ്റർ പോയി കാണുകയില്ല എന്ന്, മറ്റ്റൊരാൾ കുറിച്ചു.

മരക്കാർ ott റിലീസ് വേണ്ട, ഇത്രയും കാലം കാണാൻ കാത്തിരുന്നത് തീയേറ്ററിൽ ആണ്, കോവിഡ് 2 ഇയർ ആയില്ലേ, ആളുകൾക്ക് മടുത്തു, ബീച്ചിൽ ഓക്കെ ജനപ്രളയം ആണ്, മരക്കാർ തീയേറ്ററിൽ ഇറക്കണം, എന്നായിരുന്നു മറ്റൊരു കമന്റ്.

ഭരതം വാനപ്രസ്തനം പോലെ സിനിമകൾ സാമ്പത്തിക ലാഭം നോക്കാതെ എടുത്ത ലാലേട്ടൻ ഇപ്പോൾ മരക്കാർ ഒടിടിക്ക് കൊടുക്കാൻ പോകുന്നു. കഷ്ടം.. ഇനിയുള്ള കാലം ഡ്രൈവർ നും ഏട്ടനും ഒടിടിയിൽ ഇറക്കി ശിഷ്ടക്കാലം സുഖമായി ജീവിക്കാം. ഫാൻസ് സപ്പോർട്ട് പ്രതീക്ഷിക്കണ്ടെന്നും ചിലർ കുറിച്ചു..
ഇത്രയും സമ്മാനങ്ങളോ.. പിറന്നാൾ ആഘോഷം പൊടിപൊടിച്ച് അനുശ്രീ..ചിത്രങ്ങൾ വൈറൽ
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications