ആക്രമിക്കപ്പെട്ട നടിയടെ സിനിമ കൂവാന്‍ ദിലീപ് ഫാന്‍സോ?; പുതിയ വിവാദം
തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. സംഭവത്തില്‍ കുറ്റക്കാരായവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്‌തെങ്കിലും നടിക്ക് സിനിമാ രംഗത്തുനിന്നും നീതി കിട്ടുക പ്രയാസമായിരിക്കും. പ്രമുഖ സംവിധായിക വിധു വിന്‍സെന്റിന്റെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തലുകള്‍ ഇത് ശരിവെക്കുന്നു.
വിമാനത്തില്‍ നടിയെ പീഡിപ്പിച്ച സംഭവം ഇങ്ങനെയോ?; പ്രതിയുടെ ഭാര്യ പറയുന്നത്
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് മലയാളത്തിലെ സൂപ്പര്‍ താരമാണെന്നതും മലയാള സിനിമയെ ഒന്നടങ്കം വിലയ്ക്കുവാങ്ങാന്‍ കഴിവുള്ളയാളാണെന്നതും നടിക്ക് വിനയാവുകയാണ്. ഭാവിയില്‍ നടിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ സിനിമാ സംവിധായകരും നിര്‍മാതാക്കളും തയ്യാറാകില്ലെന്നുതന്നെയാണ് വിധു പറഞ്ഞുവെക്കുന്നത്.

നടി അഭിനയിച്ച സിനിമ തീയേറ്ററിലെത്തിയാല്‍ കൂവി തോല്‍പിക്കാന്‍ നടിയുടെ എതിര്‍പക്ഷം ഉണ്ടാകുമെന്ന് പ്രമുഖ നിര്‍മാതാവ് പറഞ്ഞതായാണ് വിധു വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ, നടിയെവെച്ച് സിനിമയെടുത്ത് നഷ്ടം സഹിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാവുകയില്ലെന്നത് ഉറപ്പാണ്.
വിധുവിന്റെ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത് ദിലീപ് ഫാന്‍സിലേക്കാണ്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് മലയാളം സിനിമാ രംഗത്തുള്ള സ്വാധീനം എത്രയാണെന്നത് നിര്‍മാതാക്കള്‍ക്ക് നന്നായി അറിയാം. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും മറ്റു സിനിമാ സംഘടനകള്‍ നടിക്ക് കാര്യമായ പിന്തുണ നല്‍കിയിട്ടില്ല. സിനിമയിലെ അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചവരാണ്. അതുകൊണ്ടുതന്നെ ക്രൂരമായ പീഡനത്തിന് ഇരയായെന്നു മാത്രമല്ല, ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യം കൂടിയാണ് നടിക്ക് നഷ്ടമാകുന്നത്.












Click it and Unblock the Notifications