ആവേശമായി 'പുലി ഗോപലൻ'... സ്വീകരണങ്ങളും, അവാർഡുകളും, ആശുപത്രിയിൽ ആരാധക പ്രവാഹം
മാങ്കുളത്തെ പുലി ഗോപലനെ കാണാൻ ആരാധക പ്രവാഹം. ആശുപത്രിയിൽ കഴിയുന്ന ഗോപലനെ കാണാൻ നിരവധി ആളുകളാണ് അടിമാലി താലുക്ക് ആശുപത്രിയിൽ എത്തുന്നത്. തിരിച്ചുവരുന്ന ഗോപാലന് നാട്ടിൽ സ്വീകരണവും നാട്ടുക്കാർ ഒരുക്കുന്നുണ്ട്.
ആശുപത്രിയിൽ എത്തുന്നവർ നിരവധി സമ്മാനങ്ങളുമായാണ് ഗോപാലനെ കാണാൻ എത്തുന്നത്. ചിലർ ധനസഹായങ്ങളും നൽകുന്നുണ്ട്. കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ആശുപത്രിയിലെത്തി ജിം കോർബറ്റ് പരസ്കാരവും ഗോപലന് നൽകി. 10001 രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനം. പ്രശംസാപത്രവും ഫലകവും നാട്ടുക്കാർ ഒരുക്കുന്ന പൊതു യോഗത്തിൽ വിതരണം ചെയ്യും.

രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ കർഷകവീരശ്രീ അവാർഡും ഗോപലന് പ്രഖ്യാപിച്ചിട്ടുണ്ട്. 'കിഫ'യുടെ ലീഗൽ സെൽ സൗജന്യ നിയമസഹായവും ഗോപലന് ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ സർക്കാരാണ് ഗോപാലന്റെ ആശുപത്രി ചിലവുകൾ വഹിക്കുന്നത്. ആദ്യ ഘട്ടത്തിലെ തുക കഴിഞ്ഞ ദിവസം വനം വകുപ്പ് അദ്ദേഹത്തിന് നൽകിയിരുന്നു. കൂടുൽ ചിലവ് ആവശ്യമായി വന്നാൽ അതും വഹിക്കാൻ തയ്യാറാണെന്ന് ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ അറിയിച്ചിരുന്നു.

വനംവകുപ്പിന്റെ പെരുമാറ്റം വളരെ നല്ല രീതിയിലാണെന്ന് ഗോപാലൻ അറിയിച്ചു. അതേസമയം ഗോപലന്റെ ചികിത്സയിൽ പുരോഗതിയുണ്ടെന്നും മുറിവുകൾ ഉണങ്ങി വരികയാണെന്നും ഡോക്ടർ അറിയിച്ചു. ഗോപാലന് പേവിഷബാധയ്ക്കെതിരെയുള്ള റാബീസ് വാക്സീൻ നൽകിയതായും ഡോക്ടർ ഫിനിക്സ് ബേബി അറിയിച്ചു.അതേസമയം സംഭവത്തിൽ കേസെടുക്കില്ലന്ന് വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ആത്മരക്ഷാർത്ഥമാണ് ഗോപാലൻ പുലിയെ ആക്രമിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചിരുന്നു.

വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലി ഗോപലനെ ആക്രമിക്കാന്‍ ശ്രമിച്ചത്. വഴിയില്‍ കിടക്കുകയായിരുന്ന പുലി ഗോപാലന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നു. ഇതോടെ പ്രാണരക്ഷാര്‍ഥം കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു. ബഹളം കേട്ടതോട നാട്ടുകാരും ഓടിയെത്തി ഗോപാലന്‍ വാക്കത്തി കൊണ്ട് വീശിയപ്പോള്‍ പുലിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
ഒന്ന് സൂക്ഷിച്ചാൽ അസിഡിറ്റി എന്ന വില്ലനെ അകറ്റി നിർത്താം... ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

കഴുത്തിൽ കടിക്കാനായിരുന്നു പുലിയുടെ ശ്രമമെന്ന് നേരത്തെ ഗോപാലൻ പറഞ്ഞിരുന്നു. ''പുലി അവിടെ വഴിയില്‍ കിടക്കുകയായിരുന്നു. കണ്ടതും എന്റെ മേത്ത് ചാടി. എന്താണെന്ന് ആദ്യം മനസിലായില്ല. ഭയങ്കര പിടിത്തമായിരുന്നു. എന്റെ തൊലിയില്‍ കടിച്ചു കുടഞ്ഞു. അന്നേരമാണ് കൈയിലുണ്ടായിരുന്ന വാക്കത്തിയുടെ കാര്യം ഓര്‍മ്മവന്ന് അതെടുത്തിട്ട് വീശിയത്.

വീശിയപ്പോള്‍ പുലിക്ക് മുറിഞ്ഞു. അത് സംഭവിച്ചുപോയി. ജീവന്‍ രക്ഷിക്കാനാണ് ഇത് ചെയ്തത്. ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭയങ്കര പിടിത്തമായിരുന്നു. കൈയില്‍ പൊട്ടലുണ്ട്. ചങ്കിലെല്ലാം ഭയങ്കര വേദനയാണ്'' സംഭവത്തിന് ശേഷം ഗോപാലൻ പറഞ്ഞു. വാക്കെത്തി ഇല്ലാരുന്നെങ്കിൽ പുലി എന്നെ കൊല്ലുമായിരുന്നു എന്നും ഗോപാലൻ പ്രതികരിച്ചിരുന്നു.
സ്മാമർട്ട് ലുക്കും, ക്യൂട്ട് പുഞ്ചിരിയും... സാരിയിൽ സുന്ദരിയായി അനുശ്രീ... കാണാം ചിത്രങ്ങൾ,












Click it and Unblock the Notifications