ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് കാരണമില്ലാതെയോ: എന്താണ് സംഭവം, വിശദീകരണവുമായി ബാങ്ക്
കൊച്ചി: യു പി ഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയരുകയാണ്. ഇത്തരത്തില്‍ മരവിപ്പിക്കപ്പെട്ടതില്‍ അധികം അക്കൗണ്ടുകളും ഫെഡറല്‍ ബാങ്കിന്റേതാണെന്നതാണ് പ്രത്യേകത. പരാതികള്‍ വ്യാപകമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ഫെഡറല്‍ ബാങ്ക് തന്നെ രംഗത്ത് വന്നിട്ടുണ്ട്.
മീഡിയ വണ്‍ പുറത്ത് വിട്ട വാർത്തളോട് പ്രതികരിച്ചുകൊണ്ടാണ് ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്ത് വിട്ടതെന്നാണ് മീഡിയ വണ്‍ വ്യക്തമാക്കുന്നത്. ബാങ്കിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസർ എം വി എസ് മൂർത്തിയുടെ പേരിലുള്ള വിശദീകരണക്കുറിപ്പും മീഡയ വണ്‍ വ്യക്തമാക്കുന്നുണ്ട്. പൊലീസ് അതോറിറ്റിയുടെ നിര്‍ദേശത്തിന്‍റെയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ലഭിക്കുന്ന പരാതിയുടേയോ അടിസ്ഥാനത്തിലാണ് ഇത്തരം നടപടിയെന്നാണ് കുറിപ്പില്‍ പറയുന്നത്.

യു പി ഐ ഇടപാടുകള്‍ നടത്തിയതിന് പിന്നാലെ
'യു പി ഐ ഇടപാടുകൾ നടത്തിയതിനെ തുടർന്ന് ഫെഡറൽ ബാങ്കിലുള്ള അനവധി അക്കൗണ്ടുകൾ മരവിപ്പിക്കുന്നതായി മീഡിയ വൺ ചാനലിൽ കഴിഞ്ഞ ദിവസങ്ങളിലായി വന്ന വാർത്തകനളക്കുറിച്ചുള്ള ഒരു വിശദീകരണക്കുറിപ്പാണിത്. പോലീസ് അതോറിറ്റിയുടെ നിർദേശത്തിന്റേയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (NCCRP) വഴി ലഭിക്കുന്ന പരാതിയുടോയോ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത്.' വിശദീകരണ കുറിപ്പില്‍ മൂർത്തി വ്യക്തമാക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും തട്ടിപ്പിന് ഇരയായവര്‍ക്ക് ഉടനടി പരാതി ബോധിപ്പിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപീകരിച്ച സംവിധാനമാണ് എന്‍ സി സി ആര്‍ പി സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി എന്‍ സി സി ആര്‍ പി പോര്‍ട്ടല്‍ വഴി രേഖപ്പെടുത്തുന്ന പരാതിയുടെ മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നത് സംസ്ഥാന പൊലീസാണ്.
Vastu Tips For Money: കുളികഴിഞ്ഞാല്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍, ചെയ്താല്‍ പണ നഷ്ടം
സംസ്ഥാന പൊലീസ് നല്‍കുന്ന നിർദേശം
പരാതിയുള്ള അക്കൌണ്ട് നമ്പറില്‍ നിന്ന് പണം കൈമാറ്റം ചെയ്തിട്ടുള്ള മറ്റ് അക്കൌണ്ടുകളും മരവിപ്പിക്കാനുള്ള നിര്‍ദേശമാണ് പൊതുവെ സംസ്ഥാന പൊലീസ് ബാങ്കുകള്‍ക്ക് നല്‍കാറുള്ളത്. പൊലീസില്‍ നിന്ന് ലഭിക്കുന്ന ഉത്തരവ് പ്രകാരം ബാങ്ക് നടപടിയെടുക്കുകയും ബ്രാഞ്ചിനെയും ഇടപാടുകാരെയും അറിയിക്കുകയും ചെയ്യാറുണ്ടെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

യു പി ഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ അക്കൌണ്ടുകള്‍ മാത്രമല്ല നെഫ്റ്റ്, ആര്‍ ടി ജി എസ്, അക്കൌണ്ട് ട്രാന്‍സ്ഫര്‍, ചെക്ക് തുടങ്ങിയ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയ അക്കൌണ്ടുകളും മരവിപ്പിക്കാന്‍ നിര്‍ദേശം ലഭിക്കാറുണ്ട്. നിയമസംവിധാനങ്ങൾ പാലിക്കുന്ന സ്ഥാപനമായതിനാൽ പൊലീസിന്‍റെ നിർദേശം അവഗണിക്കാനാകില്ലെന്നും ബാങ്ക് വിശദീകരിച്ചു.
അക്കൌണ്ട് മരവിപ്പിക്കല്‍ നടപടി നേരിടുന്ന ഇടപാടുകാർക്ക് പരാതിയുടെ വിവരങ്ങള്‍ ബാങ്ക് കൈമാറുന്നുണ്ട്. കൂടാതെ ബന്ധപ്പെടേണ്ട ഓഫീസിന്റെ ഫോണ്‍, ഈ മെയില്‍ വിലാസം, തുടങ്ങിയവയും കൈമാറുണ്ടെന്നും എം വി എസ് മൂർത്തി പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
പരാതികള്‍ നിരവധി
അതേസമയം, ബാങ്ക് അക്കൌണ്ട് മരവിപ്പിക്കപ്പെടുന്നതില്‍ പരാതിയുമായി നിരവധിയാളുകളാണ് ദിവസവും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. യു പി ഐ ഇടപാടുകള്‍ക്ക് പുറമെ, ഓണ്‍ലൈന്‍ ട്രേഡ്, ടെലഗ്രാം വഴിയോ മറ്റോ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തിയവർ , സ്വന്തം അക്കൗണ്ടുകള്‍ ബിസിനസ് ആപ്പുകള്‍ക്കോ മറ്റോ വാടകയ്ക്ക് നല്‍കിയവർ എന്നിവരുടെ അക്കൌണ്ടുകളും മരവിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരാതി.
ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയോ മറ്റോ സാമ്പത്തിക തട്ടിപ്പിനിരയായെന്ന് വ്യക്തമാക്കി ഏതെങ്കിലും വ്യക്തികള്‍ സർക്കാറിന്റെ ഓണ്‍ലൈന്‍ പോർട്ടലില്‍ പരാതി നല്‍കിയാല്‍ ആ അക്കൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടത്തിയതും അതുമായി ബന്ധപ്പെട്ടതുമായ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതുമായി സ്ഥിതിയാണ് ഉള്ളത്. വിഷയത്തില്‍ ബാങ്കുകളില്‍ പരാതിയുമായി സമീപിക്കുന്നവർക്ക് കൃത്യമായ പരിഹാര നിർദേശവും ലഭിക്കുന്നില്ല.












Click it and Unblock the Notifications