Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക അനുവദിച്ച് ധനവകുപ്പ്; 3200 രൂപ ലഭിക്കും

തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിന് വേണ്ടി 1550 കോടി രൂപയും ക്ഷേമനിധി പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയും ഉൾപ്പെടെ 1762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓ​ഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓ​ഗസ്റ്റ് 23 ന് ഉള്ളിൽ പെൻഷൻ വിതരണം പൂർത്തിയാവും.

money2111q1

അതേസമയം , ആ​ഗസ്റ്റ് 18ാം തിയതി മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യം ഇട്ടാണ് ഓണം ഫെയർ നടത്തുന്നത്.

ഉത്രാടന ദിനമായ ഓ​ഗസ്റ്റ് 28 വരെയാണ് ഫെയർ നടത്തുക. ശബരി മട്ടയരി, പുട്ട് പൊടി. ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്ന് അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉത്പന്നങ്ങൽ സപ്ലൈ കോ വിപണിയിൽ എത്തിക്കും..ഓണം ഫെയർ പുത്തരിക്കണ്ടം മൈതാനാത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+