കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവശ കലാകാരന്മാര്‍ക്ക് സഹായവുമായി ചലച്ചിത്ര കൂട്ടായ്മ

Google Oneindia Malayalam News

കോഴിക്കോട്: ജീവിത ദുരിതത്തില്‍ അകപ്പെട്ട ചലച്ചിത്ര നടന്‍ രാജന്‍ പാടൂരിന് സഹായവുമായ് ചലച്ചിത്ര കൂട്ടായ്മ. വയനാട്, കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ വിബ്ജിയോറിന്‍റെ ആഭിമുഖ്യത്തിലാണ് സഹായം നല്‍കിയത്. വിബ്ജിയോറിന്‍റെ'സ്വപ്‌നഭൂമി' എന്ന ചിത്രത്തിന്റെ പൂജയോടനുബന്ധിച്ച് തളി പത്മശ്രീ ഹാളില്‍ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്.

വിവാദങ്ങൾക്ക് കോടിയേരിയുടെ മറുപടി.. പരാതിക്കാരൻ ഇവിടെ വന്ന് ബുദ്ധിമുട്ടേണ്ട.. ബിനോയ് ദുബായിലുണ്ട്
കൃഷ്ണകുമാര്‍ അമ്പ്രമോളി സ്വാഗതം പറഞ്ഞു. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ സജി വയനാട്, സംവിധായകന്‍ സുനില്‍ വിശ്വചൈതന്യ, സുനില്‍രാജ്, കോഴിക്കോട് ശാരദ, രാജന്‍ പാടൂര്‍, സുധീഷ്, സിബി ജോസഫ്, ബിന്ദു വിശ്വ ചൈതന്യ, പി അനില്‍, അജിക്കുട്ടന്‍ മാമന്‍, വിനോദ്, കുട്ടന്‍ കൈനടി, അസി അടിവാരം, ടെന്നീസ് തോമസ് സംസാരിച്ചു.

pooja

വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ 'സ്വപ്‌നഭൂമി' സിനിമയുടെ പൂജാ ചടങ്ങ് കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. കോഴിക്കോട് ശാരദ, സംവിധായകന്‍ സജി വയനാട്, രാജന്‍ പാടൂര്‍ തുടങ്ങിയവര്‍ സമീപം.


സജി വയനാട് സംവിധാനം ചെയ്യുന്ന സ്വപ്‌നഭൂമിയില്‍ പുതുമുഖങ്ങളായ വാസുദേവ്, ദീപ്തി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബി ജോസഫാണ് ക്യാമറ. സിനിമ നിര്‍മ്മാണം, കലാരംഗത്ത് ഉയര്‍ന്നുവരുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക, അവശകലാകാരന്മാരെ സഹായിക്കുക, ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുക എന്നിവയാണ് വിബ്ജിയോര്‍ കൂട്ടായ്മയുടെ ലക്ഷ്യങ്ങള്‍.

ഫോട്ടൊ:

English summary
film association expanding a helping hand to former artist rajan padur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X