ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഫിലിം ചേമ്പര്‍
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ല എന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് നടപടിയെടുക്കാന്‍ ഫിലിം ചേമ്പര്‍ ആലോചിക്കുന്നത്.
ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ പോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതുകൊണ്ടാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ചേമ്പറുമായി ആലോചിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ട്.

നടന്മാര്‍ ചില പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കിയത് അനുവദിക്കില്ലെന്ന് ചേമ്പറിന്റെ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. താരങ്ങളുടെ ശമ്പളം കുറയ്ക്കുന്ന കാര്യത്തില്‍ അടുത്തമാസം വീണ്ടും യോഗം ചേര്‍ന്ന് തീരുമനാം എടുക്കും. ഇന്നത്തെ യോഗത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യം അമ്മ പ്രസിഡന്റ് മോഹന്‍ ലാലിന്റെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരും.
കറുപ്പഴകില്‍ മിന്നിത്തിളങ്ങി ഗായത്രി ശങ്കര്‍; ഇത് അടിപൊളിയെന്ന് ആരാധകര്‍












Click it and Unblock the Notifications