Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷദ്വീപിനെക്കുറിച്ച് പറഞ്ഞുകേട്ടതൊന്നുമല്ല ഏറ്റവും ഭീകരമായ വശങ്ങള്‍, തുറന്ന് പറഞ്ഞ് സംവിധായകന്‍

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളുമായി അഡ്മിസ്‌ട്രേറ്റര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടതും കേട്ടതുമല്ല അവിടെ നടപ്പാക്കാന്‍ കരട് നിയമമെന്ന് പറയുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ഹര്‍ഷാദ്. ലക്ഷദ്വീപിനെക്കുറിച്ച് ഇതുവരെയും പറഞ്ഞുകേട്ടതൊന്നുമല്ല പുതിയ കരട് നിയമത്തിലെ ഏറ്റവും ഭീകരമായ വശങ്ങള്‍. അവിടെയുള്ള എല്ലാവരുടെയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഹര്‍ഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വായിക്കാം.

1

ലക്ഷദ്വീപിനെക്കുറിച്ച് ഇതുവരെയും പറഞ്ഞുകേട്ടതൊന്നുമല്ല പുതിയ കരട് നിയമത്തിലെ ഏറ്റവും ഭീകരമായ വശങ്ങള്‍..അതില്‍ ഒന്നാമത്തേത്, അവിടെയുള്ള എല്ലാവരുടെയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്നതാണ്..
എന്നാല്‍ ഏറ്റെടുത്തതിന് ശേഷവും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഒരു പ്രത്യേക പെര്‍മിറ്റിന്റെ പുറത്ത് അവിടെ തുടരാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുമത്രെ..

പ്രശ്‌നം അതു മാത്രമല്ല, കൃത്യസമയത്ത് പെര്‍മിറ്റ് പുതുക്കായില്ലെങ്കില്‍ 2 ലക്ഷം രൂപയാണ് ആദ്യത്തെ പിഴ..
നിശ്ചിത കാലാവധിക്കകം പിഴ അടച്ചില്ലെങ്കില്‍ തുടര്‍ന്നങ്ങോട്ട് പ്രതിദിനം 20,000 രൂപ വീതം അഡ്മിനിസ്‌ട്രേഷന് നല്‍കിയിരിക്കണം..
അതായത് ഭൂനികുതി ഒടുക്കിയില്ലെങ്കില്‍ ഇന്ത്യയിലെന്നല്ല, ലോകത്തിലെതന്നെ ഏറ്റവും കൊടിയ പലിശയും പിഴപ്പലിശയും ഇടത്തട്ടുകാരും മുക്കുവരുമായ ദ്വീപുവാസികളില്‍ നിന്നും ഈടാക്കും എന്നര്‍ഥം..

രണ്ടാമതായി, അഥവാ സര്‍ക്കാര്‍ പെര്‍മിറ്റ് പുതുക്കി നല്‍കിയില്ല എന്നു സങ്കല്‍പ്പിക്കുക.. പ്രതിഷേധിക്കയോ പ്രതികരിക്കുകയോ ചെയ്താല്‍ നടപ്പിലാക്കാനുള്ളതാണ് ഗുണ്ടാ നിയമം.. അല്ലാതെ മയക്കുമരുന്നും മാങ്ങാത്തൊലിയും ഒന്നുമല്ല..മൂന്നാമതായി, ദ്വീപിലെ ജനങ്ങള്‍ ഇതുവരെ ഏറ്റെടുത്ത് നടത്തിപ്പോന്ന ചെറുകിട ജോലികളുടെ കോണ്‍ട്രാക്റ്റുകള്‍ ഒന്നിച്ചാക്കി കോടികളുടെ ക്വട്ടേഷന്‍ നല്‍കുന്ന പുതിയൊരു നയം ഇതോടൊപ്പം തുടക്കമിടാന്‍ പോകുന്നു..

അതായത്, ദ്വീപിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഇനിമുതല്‍ കോടിപതികളായ ആളുകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ആഖജ യുടെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ ആയിരിക്കും ഇനിമുതല്‍ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പുകാര്‍..
ദ്വീപിലെ കോണ്‍ട്രാക്ടര്‍മാരും തൊഴിലാളികളും കുത്തുപാളയെടുക്കണം എന്നര്‍ഥം..

മാറ്റിപ്പാര്‍പ്പിക്കാനും അഡ്മിനിസ്‌ട്രേഷന് അധികാരമുണ്ട്.. ദ്വീപുകാര്‍ക്ക് ദ്വീപുകള്‍തന്നെ വേണമെന്ന് ശഠിച്ചാല്‍ മനുഷ്യവാസമില്ലാത്ത 26 ദ്വീപുകള്‍ ആയിരിക്കാം അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.. ഈ ദ്വീപുകളില്‍ മിക്കവയിലും കുടിവെള്ളം, കരന്റ് പോലുള്ളവ ലഭ്യമല്ല..
അഞ്ചും ആറും മണിക്കുറുകള്‍ ബോട്ടില്‍ മാത്രം സഞ്ചരിച്ചെത്തുന്ന, കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയാത്ത ദ്വീപുകള്‍ ഇക്കൂട്ടത്തിലുണ്ട്..

Recommended Video

cmsvideo
    BJP Lakshadweep sent letter to Central government | Oneindia Malayalam

    ഇത്രയുംകാലം ഇവിടെ ആരും താമസിക്കാതിരുന്നതിന്റെ ഈ കാരണങ്ങളൊന്നും മാറ്റിപ്പാര്‍പ്പിക്കുമ്പോള്‍ ബാധകമാവണം എന്നില്ല..ചുരുക്കത്തില്‍ ഇസ്രായേല്‍ മാതൃകയില്‍ ഒരു ജനതയെ, സഹസ്രാബ്ദങ്ങളായി അവര്‍ താമസിച്ചുവന്ന ഭൂമിയില്‍നിന്ന് കുടിയൊഴിപ്പിക്കാനും, സാമ്പത്തികമായി അവരുടെ നട്ടെല്ലൊടിക്കാനും, എതിര്‍ത്താല്‍ ഭീകരവാദിയാക്കാനുമാണ് ഖോഡ പട്ടേല്‍ ചുട്ടെടുത്ത നിയമത്തിലൂടെ വഴിയൊരുക്കാന്‍ പോകുന്നത്..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+