Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ വിഡി സതീശനും സമ്മതിക്കുന്നു, കേരളത്തിലെ കോൺഗ്രസ് തകർന്നുകിടക്കുകയാണെന്ന്: എംവി ജയരാജന്‍

കണ്ണൂർ: കോണ്‍ഗ്രസ് തകർന്ന് കിടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സമ്മതിച്ചിരിക്കുകയാണെന്ന് സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. തകർന്നുകിടക്കുന്ന കേരളത്തിലെ കോൺഗ്രസ്സിൽ ഇനിയുമൊരു വിഭാഗീയതയ്ക്ക് ഇടമില്ലെന്നാണ് വിഡി സതീശന്‍ പറയുന്നത്. അതിനർത്ഥം കേരളത്തിലെ കോൺഗ്രസ് തകർന്നുകിടക്കുന്നു എന്നാണെന്നും എംവി ജയരാജന്‍ വ്യക്തമാക്കുന്നു.

ഏറ്റവുമൊടുവിൽ കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കുന്നയാൾ തന്നെ തരൂരിനെ വർഗീയവാദിയായി ചിത്രീകരിച്ചിരിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർക്കുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച ജയരാജന്റ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ശശിതരൂരിന്റെ മലബാർ പര്യടനത്തെക്കുറിച്ച്

ശശിതരൂരിന്റെ മലബാർ പര്യടനത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇത്തരമൊരു പ്രയോഗം പ്രതിപക്ഷനേതാവിൽ നിന്നുണ്ടായത്. അത് ഇങ്ങനെയാണ് - ''തകർന്നുകിടക്കുന്ന കേരളത്തിലെ കോൺഗ്രസ്സിൽ ഇനിയുമൊരു വിഭാഗീയതയ്ക്ക് ഇടമില്ല.'' അതിനർത്ഥം കേരളത്തിലെ കോൺഗ്രസ് തകർന്നുകിടക്കുന്നു എന്നാണ്.

കേന്ദ്ര അന്വേഷണ ഏജൻസികൾ കോൺഗ്രസ് ഭരിക്കുന്ന

അതിന് ജീവൻ നൽകാനാണ് ബി ജെ പി അടക്കമുള്ളവരുമായി രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നത്. ഗവർണറുടെ ഭരണഘടനാവിരുദ്ധനിലപാടുകളെ പിന്തുണക്കുന്നതും തിരുവനന്തപുരം കോർപ്പറേഷനിൽ ത്രിവർണ്ണപതാകയും കാവിക്കൊടിയും കൂട്ടിക്കെട്ടി സമരാഭാസം നടത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിച്ച നിരവധി സംഭവങ്ങളുണ്ടായി.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കള്ളപ്പണക്കേസിൽ കുടുക്കി തുടർച്ചയായി ചോദ്യം ചെയ്തു. ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വേട്ടക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരം നടത്തുന്നു. അപ്പോഴെല്ലാം കേരളത്തിലെ പ്രതിപക്ഷനേതാവുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഇതേ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരവതാനി വിരിക്കുന്നു. ഇത്തരം നിലപാട് സ്വീകരിക്കുന്ന ഒരു പാർട്ടി എങ്ങനെ ജീവനുള്ള പാർട്ടിയാവും?

Face Care: മുഖക്കുരുവിന്റെ പാടാണോ പ്രശ്നം: ഇതാ കറ്റാർവാഴയും ബദാമും ചേരുന്ന അത്ഭുത മരുന്ന് വീട്ടിലുണ്ടാക്കാം

ഏറ്റവുമൊടുവിൽ കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കുന്നയാൾ

ഏറ്റവുമൊടുവിൽ കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കുന്നയാൾ തന്നെ തരൂരിനെ വർഗീയവാദിയായി ചിത്രീകരിച്ചിരിക്കുകയാണ്. എങ്ങനെ കേരളത്തിലെ കോൺഗ്രസ് രക്ഷപ്പെടും? സുകുമാർ അഴീക്കോട് മുമ്പ് പറഞ്ഞത് ഓർക്കുകയാണ്. ''മരിക്കുന്നത് വരെ കോൺഗ്രസ്സുകാരനായിരിക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഞാൻ മരിക്കുന്നതിനു മുമ്പ് തന്നെ കോൺഗ്രസ് മരിച്ചു കഴിഞ്ഞു.'' ഇതുതന്നെയല്ലേ പ്രതിപക്ഷനേതാവ് സമ്മതിച്ചിരിക്കുന്നതും!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+