Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ', തിരിച്ചടിച്ച് ഐസക്

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന് എതിരെ രൂക്ഷ പരിഹാസവുമായി ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയനെ ജയിലില്‍ അടയ്ക്കുന്ന സുന്ദര മുഹൂര്‍ത്തം സ്വപ്‌നം കണ്ടാണ് ഐസക് ഉറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം മുരളീധരന്‍ പരിഹസിച്ചിരുന്നു. തന്നെ പ്രകോപിപ്പിക്കുകയാണെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ പിണറായിയെ പൊക്കി അകത്തിടുമെന്ന് ഐസകിനെ ആരോ പറഞ്ഞ് ധരിപ്പിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിക്കുകയുണ്ടായി.

ഇതോടെയാണ് ധനമന്ത്രി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് വി മുരളീധരനെന്ന് തോമസ് ഐസക് തിരിച്ചടിച്ചു.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

കെട്ടുവിട്ട പമ്പരം പോലെ

കെട്ടുവിട്ട പമ്പരം പോലെ

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ കറങ്ങുകയാണോ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ? എന്തൊക്കെയോ ഭയങ്കര അധികാരവും സ്വാധീനവും തനിക്കുണ്ടെന്ന് സ്വയം ധരിച്ചു വെച്ചിരിക്കുകയാണ് അദ്ദേഹം. മുരളീധരജിയെ പ്രകോപിപ്പിച്ചാൽ "പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ പൊക്കി അകത്തിടുമെന്ന് എന്നെ ആരോ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു"വത്രേ.

മന്ത്രവാദിയ്ക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ

മന്ത്രവാദിയ്ക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ

"അതിനീത്തടി പോരെ"ന്ന് പിണറായി വിജയൻ തന്നെ ബഹുത്ത് ബഡാ മന്ത്രി അമിത്ഷായോടു പറഞ്ഞത് ഇത്രവേഗം മറന്നു പോയോ? സകല അന്വേഷണ ഏജൻസികളെയും ഉള്ളംകൈയിൽ കൊണ്ടുനടക്കുന്ന അമിത് ഷാ വിചാരിച്ചിട്ട് നടക്കാത്ത കാര്യം മുരളീധരൻജി വിചാരിച്ചാൽ നടക്കുമോ? മന്ത്രവാദിയ്ക്കു കഴിയാത്തത് പരികർമ്മിയെക്കൊണ്ടാവുമോ, ജീ? മുരളീധരനെപ്പോലുള്ളവർക്ക്, വിമർശനവും മറുപടി പറയുന്നതുമൊക്കെ "പ്രകോപന"മാണ്.

കൽപന കൊടുക്കുമത്രേ

കൽപന കൊടുക്കുമത്രേ

അങ്ങനെ ചെയ്താൽ വിമർശിക്കുന്നവരെ "പൊക്കി അകത്തിടാൻ" കൽപന കൊടുക്കുമത്രേ. എന്നിട്ട് അന്വേഷണ ഏജൻസികളുടെ തുടലൂരി വിടും പോലും. കാടിളക്കി വരുന്ന അവർ കൂട്ടത്തോടെ ഞങ്ങളെയൊക്കെ പിടിച്ച് അകത്തിടുമെന്ന മനോരാജ്യവും കണ്ടിരിക്കുകയാണ് പാവം കേന്ദ്ര വിദേശകാര്യ സഹമന്ത്രി. വിമർശനം പ്രകോപനമാണെങ്കിൽ ഞങ്ങൾ ഇനിയും പ്രകോപിപ്പിക്കും. സാക്ഷാൽ മോദിയെയും അമിത്ഷായെയും പിണറായി വിജയൻ നേരിട്ടിറങ്ങിത്തന്നെയാണ് "പ്രകോപിപ്പിക്കുന്നത്". കഴിഞ്ഞ ദിവസവും കണ്ടില്ലേ? അതിനിയും തുടരും.

ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്

ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്

എതിർശബ്ദങ്ങളെ അവസാനിപ്പിക്കാൻ ഏതറ്റം വരെയും നിങ്ങൾ പോകും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് വിമർശനങ്ങൾ സധൈര്യം ഉയർത്തുന്നത്. അതിന്റെ പേരിൽ പൊക്കി അകത്തിടാനുള്ള ബലമൊന്നും നിങ്ങളിലാരുടെയും തടിയ്ക്കില്ലെന്നും ഓർക്കുക. നിങ്ങൾക്ക് ആകെ ചെയ്യാനാവുന്നത്, ഇപ്പോൾ കാണുന്നതുപോലെ വ്യാജമൊഴി ഉണ്ടാക്കി പത്രങ്ങൾക്ക് ചോർത്തിക്കൊടുക്കലാണ്. അതിന്റെ ആയുസെത്രയുണ്ടാകുമെന്ന് ഈ നാടിന് നന്നായി അറിയാം. കാരണം, അത് കേരളത്തിന് അപരിചിതമായ ഒരു കാഴ്ചയല്ല. ആ സീനൊക്കെ കേരളം എന്നേ മറികടന്നതാണ്.

കേന്ദ്രമന്ത്രിയാണ് എന്നത് മറന്നു പോകുന്നു

കേന്ദ്രമന്ത്രിയാണ് എന്നത് മറന്നു പോകുന്നു

താനൊരു കേന്ദ്രമന്ത്രിയാണ് എന്ന കാര്യം പലപ്പോഴും മുരളീധരൻ മറന്നു പോകുന്നുണ്ട്. അതുകൊണ്ടാണ് കേസന്വേഷണം സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിൽ ചോദ്യോത്തര പംക്തി തുടങ്ങിയിരിക്കുന്നത്. അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അമിത്ഷാ തെളിക്കുന്ന വഴിയേ അല്ലേ അദ്ദേഹത്തിന് പോകാനാവൂ. ദുരൂഹമരണത്തെക്കുറിച്ചൊക്കെ അമിത് ഷാ പൊതുസമ്മേളനത്തിൽ പറഞ്ഞപ്പോഴാണല്ലോ നമ്മളറിഞ്ഞത്. അതുപോലെ ഏതോ ഐഡന്റിറ്റി കാർഡും പൊക്കിപ്പിടിച്ചാണ് മുരളീധരൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ഉത്തരം പറയാനുള്ള ബാധ്യത ഇല്ല

ഉത്തരം പറയാനുള്ള ബാധ്യത ഇല്ല

ഏതായാലും അദ്ദേഹത്തിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാനുള്ള ബാധ്യത ഞങ്ങൾക്കില്ല. ചോദ്യം ചോദിക്കേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും അന്വേഷണ ഏജൻസികളാണ്. തനിക്കുള്ള ചോദ്യങ്ങൾ മുരളീധരൻ എൻഐഎ വഴി തീർക്കുന്നതാണ് ഉചിതം. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരെടുത്ത കേസും അതിന്റെ വഴിയേ പോകും. സ്വർണക്കടത്ത് കേസ് ആദ്യം അന്വേഷിച്ചത് എൻഐഎ ആണ്. അവർ കുറ്റപത്രവും നൽകിയിട്ടുണ്ട്.

രായ്ക്കു രാമാനം രാജ്യം വിട്ടു

രായ്ക്കു രാമാനം രാജ്യം വിട്ടു

കേന്ദ്രാനുമതിയില്ലാതെ ആർക്കോ തിരിച്ചറിയൽ കാർഡു കൊടുത്തതും പ്രോട്ടോക്കോൾ വിഭാഗത്തിലെ ഫാനിനു തീപിടിച്ചതുമൊക്കെ എങ്ങനെയെന്ന് അന്വേഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമായിരുന്നു. മുരളീധരൻജീയുടെ സംശയങ്ങൾ അവരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടിയിരുന്നത്. സ്വർണം കൊടുത്തയച്ചവരെ ഇതുവരെ പിടിച്ചിട്ടില്ല. കള്ളക്കടത്തിനു നയതന്ത്ര ചാനൽ മറയാക്കിയവർ രായ്ക്കു രാമാനം രാജ്യം വിട്ടു. കള്ളക്കടത്തു നടത്തിയത് നയതന്ത്ര ബാഗേജിലൂടെയാണ് എന്ന് അന്വേഷണ ഏജൻസികൾ കോടതിയിൽ പറഞ്ഞപ്പോഴോ, അങ്ങനെയല്ല എന്ന് സ്ഥാപിക്കാൻ ചാനലുകൾ കയറിയിറങ്ങി ഘോരഘോരം വാദം.

 ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ പോലെ

ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ പോലെ

എന്നിട്ട് കള്ളക്കടത്ത് സ്വർണം ഏറ്റുവാങ്ങാൻ റെഡിയായി നിന്നവരൊന്നും സംശയ മുനയിലല്ല എന്നു സാക്ഷ്യപത്രവും വിതരണം ചെയ്തു. അതെല്ലാം കഴിഞ്ഞ് ഇപ്പോൾ ഏതോ ഐഡന്റിറ്റി കാർഡിന്റെ കഥയുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്ര സഹമന്ത്രിയെക്കാണുമ്പോൾ പട്ടണപ്രവേശത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെയാണ് ഓർമ്മ വരുന്നത്. ഇനി "ബാറ്റാ കമ്പനിക്കാരാണോ കൊലപാതകികൾ" എന്നു ചോദിക്കുന്ന ആ മന്ത്രിയെ...''

നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    മുസ്ലീങ്ങളെ തൊട്ടാൽ വെറുതെ വിടില്ല.. പി സി ജോർജ് നാടിന്റെ ശാപം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+