Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ ക്യാമറ പൊക്കിയാല്‍ പിഴയൊടുക്കേണ്ടത് എത്ര? കോടതിയില്‍ പോകണോ? അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംസ്ഥാനത്തുടനീളം നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയാണ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എത്തുന്നത്. ഒരു വര്‍ഷം മുമ്പ് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസം മൂലം പ്രവര്‍ത്തന സജ്ജമായിരുന്നില്ല.

നാളെ മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ മിഴി തുറക്കുന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ണു വെട്ടിച്ചുള്ള നിയമലംഘനങ്ങളില്‍ കാര്യമായ മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങള്‍ കൂടുതലുണ്ടാകുന്ന ഹോട് സ്പോട്ടുകളിലും സര്‍വേ നടത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് ക്യമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

AI

കൃത്യതയോടെയും വ്യക്തതയോടെയും ചിത്രങ്ങള്‍ പകര്‍ത്തി നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കാനും ട്രാഫിക് നിയമങ്ങളുടെ അവബോധം ഊട്ടിയുറപ്പിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഉപകരിക്കും എന്നാണ് അധികൃതര്‍ കരുതുന്നത്. നിയമലംഘകരെ നടുറോഡില്‍ അധികൃതര്‍ തടഞ്ഞു നിറുത്തി പിടികൂടുന്നതിന് പകരം ക്യാമറക്കണ്ണിലൂടെ തെളിവ് സഹിതം പിടികൂടി പിഴ ഈടാക്കുകയാണ് ചെയ്യുക.

ക്യാമറയില്‍ യാത്രക്കാരന്റെ ഫോട്ടോ, വാഹന നമ്പര്‍, വാഹനം എന്നിവ പതിയും. അര്‍ധരാത്രി പോലും വ്യക്തതയോടെ ചിത്രങ്ങള്‍ നല്‍കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ക്ക് സാധിക്കും. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടിലേക്ക് എത്തുകയാണ് ചെയ്യുത. പ്രതിദിനം 30000 നോട്ടീസുകള്‍ വരെ ഇത്തരത്തില്‍ അയക്കാനാകും.

Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍

എഐ ക്യാമറയില്‍ പിടികൂടുന്ന നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുക ഇങ്ങനെയാണ്:

-ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ ഈടാക്കുക.
-മൂന്ന് പേരുമായി ബൈക്കില്‍ യാത്ര ചെയ്താല്‍ 1000 രൂപ ഈടാക്കും.
-ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപയാണ് പിഴ.
-അമിതവേഗതയില്‍ വാഹനമോടിച്ചാല്‍ 1500 രൂപ പിഴ ഒടുക്കേണ്ടിവരും.
-അനധികൃതമായ പാര്‍ക്കിംഗിന് 250 രൂപ പിഴ ഈടാക്കും.

-റെഡ് ലൈറ്റ് തെറ്റിച്ചാല്‍ നേരെ കോടതിക്ക് കൈമാറുകയും ചെയ്യും.
-വാഹനങ്ങളുടെ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ 250 രൂപയാണ് പിഴ.
-റിയര്‍വ്യൂ മിറര്‍ ഇളക്കിമാറ്റിയാല്‍ 250 രൂപ പിഴ.
-ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴ, കുറ്റം ആവര്‍ത്തിച്ചാല്‍ 4000 രൂപ പിഴ.
-അപകടകരമായ ഓവര്‍ടേക്കിംഗിന് ആദ്യപിഴ 2000 രൂപ. ആവര്‍ത്തിച്ചാല്‍ കോടതിയിലേക്ക് കൈമാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+