Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകര ജില്ലാ ആശുപത്രിയ്ക്ക് സമീപം മാലിന്യത്തിനു തീപിടിച്ചു

വടകര:ജില്ലാ ആശുപത്രിയ്ക്ക് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടരയോടെയാണ് മാലിന്യ കൂമ്പാരത്തിന് തീയ്യിട്ടത്.പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യത്തിൽ നിന്നും ഉയർന്ന പുക തൊട്ടടുത്തുള്ള ജില്ലാ ആശുപത്രി കെട്ടിടത്തിലേക്ക് ഉയർന്നതോടെ രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും ശ്വാസ തടസ്സങ്ങളടക്കം അസ്വാസ്ഥതകൾ അനുഭവപ്പെട്ടു.രോഗികളുടെ കൂട്ടിരിപ്പുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകര ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതറിഞ്ഞു നഗരസഭാ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി.

 hspl-

വടകരയിലെ പ്രമുഖ ഡോക്ടറായ കെകെ ഗോപിനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് മാലിന്യം കത്തിച്ച സ്ഥലം.സീറോ വേസ്റ്റ് പദ്ധതിയുമായി വടകര നഗരസഭ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ തന്നെ ശേഖരിക്കുമ്പോൾ പരിസ്ഥിതി മലിനീകരണം സൃഷ്ട്ടിച്ചതിന് സ്ഥല ഉടമയ്ക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ കെദിവാകരൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+