കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശക്കുന്നവന് അന്നം കൊടുത്തു, അത് ഇടത് തരംഗമായി, പിണറായിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പില്‍

Google Oneindia Malayalam News

മലപ്പുറം: തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വീറോടെ മത്സരിച്ചെങ്കിലും അതൊക്കെ തല്‍ക്കാലം മറന്ന പോലെയാണ് ഫിറോസ് കുന്നംപറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയനെ വല്ലാതെ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹം. വിശക്കുന്നവന് അന്നം കൊടുത്തത് കൊണ്ട് കേരളത്തില്‍ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്നും ഫിറോസ് പറഞ്ഞു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇടതുമുന്നണി പ്രാധാന്യം നല്‍കിയിരുന്നു. ഇതൊക്കെയാണ് ഇടതുമുന്നണിയെ വിജയിപ്പിച്ചതെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

1

ആദ്യമായിട്ടാണ് പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഒരാള്‍ ഇത്രത്തോളം പുകഴ്ത്തുന്നത്. തവനൂരില്‍ കെടി ജലീലിനെതിരെ കടുത്ത മത്സരം കാഴ്ച്ചവെച്ച ശേഷമാണ് ഫിറോസ് കുന്നംപറമ്പില്‍ കീഴടങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ തവനൂരില്‍ ഫിറോസിനായിരുന്നു ലീഡ്. അവസാന ഘട്ടത്തിലാണ് ജലീല്‍ മുന്നിലെത്തിയത്. സിപിഎം കോട്ടകളില്‍ അടക്കം ജലീലിന്റെ വോട്ട് കുറയുകയും ചെയ്തു. ഇത് പാര്‍ട്ടിയിലും ചര്‍ച്ചയായിട്ടുണ്ട്. ഇത്തവണ ജലീല്‍ വീണ്ടും മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്നതും സംശയമാണ്.

അതേസമയം ഇടതുമുന്നണി മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമായ കാര്യമാണ്. താന്‍ തവനൂരില്‍ തോറ്റത് പ്രശ്‌നമല്ല. തവനൂരില്‍ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. എന്നിട്ടും ജലീല്‍ ജയിച്ചതെങ്ങനെ എന്ന് ചോദിച്ചാല്‍, അത് ഇടത് തരംഗത്തില്‍ മാത്രമാണ് ജയിച്ച് കയറിയത്. തവനൂര്‍ യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കങ്ങളും അവിടെ നടത്തിയിരുന്നില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വോട്ടുകളാണ് തവനൂരില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്നും ഫിറോസ് പറഞ്ഞു. മുസ്ലീം ലീഗ് സകല വഴിയും നോക്കിയിട്ടും തന്നെ തോല്‍പ്പിക്കാനായില്ലെന്നായിരുന്നു ജലീല്‍ നേരത്തെ പ്രതികരിച്ചത്.

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

തവനൂരില്‍ 2564 വോട്ടിനാണ് ജലീല്‍ വിജയിച്ചത്. 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം 2016ല്‍ ജലീലിന് മണ്ഡലത്തിലുണ്ടായിരുന്നു. ഇതാണ് ഫിറോസ് മത്സരിച്ചതിലൂടെ വലിയ തോതില്‍ ഇടിഞ്ഞത്. ഇത്തവണ ജലീല്‍ കഷ്ടിച്ച് വിജയിച്ചെന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തവണ കടുത്ത പോരാട്ടം തന്നെയാണ് മണ്ഡലത്തില്‍ നടന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. 2011 മുതലുള്ള തിരഞ്ഞെടുപ്പില്‍ തവനൂരില്‍ നിന്ന് ജലീല്‍ വിജയിച്ച് പോരുന്നത്. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചിരുന്ന ജലീല്‍ ഇത്തവണ പക്ഷേ ഫിറോസിന് മുന്നില്‍ വിറച്ച് പോയി.

ആരാധകരെ ഞെട്ടിച്ച് കൃതി സനോനിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Pinarayi government will have more youth in cabinet

English summary
firoz kunnamparambil praises pinarayi vijayan says welfare programmes helped for left wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X