Get Updates
Get notified of breaking news, exclusive insights, and must-see stories!

'നേതാക്കള്‍ പണം വാങ്ങിയാണോ ഫിറോസിന് സീറ്റ് നല്‍കിയത്': യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ വിമര്‍ശനം

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കിയ സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. മലപ്പുറം ജില്ലയിലെ യൂത്ത് കോൺഗ്രസിന് ലഭിക്കേണ്ട സീറ്റ് പാലക്കാടുകാരനായ ചാരിറ്റി തട്ടിപ്പുക്കാരന് നൽകിയത് പേയ്‌മെന്റ് വാങ്ങിയാണോ എന്ന ചോദ്യം യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍

സംസ്ഥാന കമ്മിറ്റിയിൽ യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായി നിലപാട് എടുക്കുന്നത് ഫാസിസ്റ്റു ശൈലിയാണ്. ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കാണ് അവസരം നിഷേധിക്കപ്പെടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തന്നെ ഫിറോസിന് സീറ്റി നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

 parambil

ഇതല്ലേ ശരിക്കും ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ? സാധിക വേണുഗോപാലിന്റെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നല്‍കുന്നതില്‍ ലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതാണെന്നും എന്നാൽ തെരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാകേണ്ടയെന്ന് കരുതിയാണ് പ്രതിഷേധം ശക്തമാക്കാതിരുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻഎസ് നുസൂർ നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

Recommended Video

cmsvideo
    Firoz Kunnamparambil apologize to UDF | Oneindia Malayalam

    മുസ്ലീം ലീഗ് പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ തവനൂർ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് എന്തുകൊണ്ടാണെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഞങ്ങൾക്ക് മനസിലാകുന്നില്ല. ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരിൽ ഏജൻസികളുടെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിക്ക് സീറ്റ് നൽകുന്നത് തന്നെ പാർട്ടി ഭാവിയിൽ പ്രതിസന്ധിയിലാകും എന്ന് മനസിലാക്കണമായിരുന്നുവെന്നും എൻഎസ് നുസൂർ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

    മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

    കട്ട ചങ്ക്സ്, റംസാനൊപ്പം സൂര്യ.. സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കി ബിഗ് ബോസ് താരങ്ങളുടെ പുതിയ ചിത്രം.. വൈറൽ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+