ലക്ഷം വീട്ടിലേക്ക് ഒരു കോടി രൂപ: കൂലിപ്പണിക്കാരി ജമീലയ്ക്ക് അടിച്ചത് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി
തൃശ്ശൂർ: 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഈ വർഷത്തെ തിരുവോണം ബംബർ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുപ് എന്ന ഓട്ടോ ഡ്രൈവർക്ക് അടിച്ചത് കേരള ലോട്ടറിയുടെ സ്വീകാര്യത വർധിപ്പിച്ചെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞ വർഷത്തേയും ഓണം ബംബർ അടിച്ചത് എറണാകുളത്തുള്ള ഒരു സാധാരണക്കാരാനായിരുന്നു. ലോട്ടറി ഒരു ഭാഗ്യപരീക്ഷണമാണെങ്കിലും അടിച്ചാല്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ അത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.
ജപ്തി നോട്ടീസ് എത്തിയ ഒരു വീട്ടിലേക്ക് കേരള ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയ വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അത്തരത്തില്‍ കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ 50 ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം കൂലിത്തൊഴിലാളിയായ ഒരു സ്ത്രീക്കാണ് ലഭിച്ചിരിക്കുന്നത്.

ലോട്ടറി വില്‍പ്പനക്കാരനായ മുഹമ്മദ് വീട്ടിലേക്ക് വരുന്നത് കണ്ടപ്പോള്‍ ജമീല ആദ്യം ആലോചിച്ചത് ഇതെന്താണ് ഇയാള്‍ പതിവില്ലാതെ ലോട്ടറിയുമായി നേരിട്ട് വീട്ടിലേക്ക് എത്തുന്നതെന്നാണ്. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറിയുടെ വിതരണക്കാരനായ കരുവന്തല മുപ്പട്ടിത്തറ സ്വദേശി പി കെ മുഹമ്മദ്. ഇയാളില്‍ നിന്നാണ് വാർക്കപ്പണിയെടുക്കുന്ന അറക്ക വീട്ടിൽ ജമീല സ്ഥിരമായി ലോട്ടറി എടുക്കുന്നത്.

ജമീല പറയുന്ന നമ്പർ മുഹമ്മദ് മാറ്റിവയ്ക്കും. ടിക്കറ്റിന്റെ പണം പിന്നീടാണ് നൽകുക. എന്നാല്‍ ഇത്തവണ ലോട്ടറിയുമായി നേരെ വീട്ടിലേക്ക് വന്നിരിക്കുകയാണ്. ആദ്യം കരുതിയത് ലോട്ടറി വില്‍ക്കാനാണെന്നാണ്. എന്നാല്‍ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ജമീല വിളിച്ച് പറഞ്ഞ എഫ്ആർ 106139 എന്ന ടിക്കറ്റിനാണെന്ന് അറിയിക്കിനായിരുന്നു മുഹമ്മദിന്റെ വരവ്. അത്രപെട്ടെന്നൊന്നും ജമീലയ്ക്കത് അത് വിശ്വസിക്കാന്‍ സാധിച്ചില്ല.

ജമീല വിളിച്ച് പറഞ്ഞ് മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്ന് ആദ്യം അറിഞ്ഞത് മുഹമ്മദായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം നേരെ ജമീലയുടെ വീട്ടിലേക്ക് എത്തി വിവരം അറിയിച്ചു. തൊയക്കാവ് മുനമ്പ് കോളനിയിലെ ലക്ഷം വീട്ടിലാണു ജമീലയുടെ താമസം.
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

ചിതലരിച്ച വീടിന് പകരം പുതിയ വീട് പണിയണം എന്നുള്ളതാണ് ജമീലയുടെ ഏറ്റവും വലിയ ആഗ്രഹം. ദീർഘ നാളായുള്ള ഈ സ്വപ്നം ഉടന്‍ പൂർത്തീകരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഇപ്പോള്‍ അവർക്കുണ്ട്. മാജീദ് ആണ് ഏക മകന്‍. ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വിവാഹം നല്ല രീതിയില്‍ നടത്തണമെന്നുള്ളതും ജമീലയുടെ ആഗ്രഹമാണ്.

ജനപ്രീതിയും വിശ്വാസ്യതയുമാണ് കേരള സംസ്ഥാന ലോട്ടറി വകുപ്പ് നടത്തുന്ന ലോട്ടറികളുടെ പ്രത്യേകത. ദിനേനയുള്ള നറുക്കെടുപ്പിനൊപ്പം ഉത്സവ സീസണുകളില്‍ ബംമ്പർ ലോട്ടറി നറുക്കെടുപ്പുകളും ലോട്ടറി വകുപ്പ് നടത്തുന്നുണ്ട്. ദിനേനയുള്ള നറുക്കെടുപ്പില്‍ ഏറ്റവും ഉയർന്ന് സമ്മാനം നല്‍കുന്നത് ഞായറാഴ്ചകളിലെ 'ഫിഫ്റ്റി-ഫിഫ്റ്റി' ലോട്ടറിയാണ്.

ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് ഈ ടിക്കറ്റിലൂടെ നല്‍കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില. കോവിഡ് വ്യാപനം കാരണം ഞായറാഴ്ചകളിലെ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു. ഇത് പിന്നീട് പുനസ്ഥാപിച്ചപ്പോഴാണ് ഫിഫ്റ്റി-ഫിഫ്റ്റി' എന്ന പേരിൽ ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന പുതിയ ലോട്ടറി ടിക്കറ്റ് ധനകാര്യ വകുപ്പ് പുറത്തിറക്കിയത്.

കേരള ലോട്ടറി 50 വർഷം പൂർത്തിയാക്കി സാഹചര്യം കണക്കിലെടുത്തായിരുന്നു പുതിയ ലോട്ടറിക്ക് ഫിഫ്റ്റ് -ഫിഫ്റ്റി എന്ന പേരു നൽകിയത്. വിൻവിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ തുടങ്ങിയവയാണ് യഥാക്രമം തിങ്കൾ മുതൽ ശനി വരെ നറുക്കെടുക്കുന്നത്. ഇതിന് പുറമെ തിരുവോണം, പൂജ, വിഷു, ക്രിസ്തുമസ് ബംബറുകളും ലോട്ടറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.












Click it and Unblock the Notifications