കടലില്‍ ഇനിയും മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട ദൃക്‌സാക്ഷികളായ മത്സ്യത്തൊഴിലാളികള്‍
കടലില്‍ ഇനിയും മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട ദൃക്‌സാക്ഷികളായ മത്സ്യത്തൊഴിലാളികള്‍
മലപ്പുറം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇനിയും കടലില്‍ ഒഴുകിനടക്കുന്നത് കണ്ടതായി മല്‍സ്യത്തൊഴിലാളികള്‍..പൊന്നാനിയില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോയ തൊഴിലാളികള്‍ നല്‍കുന്ന വിവരമനുസരിച്ച് കൂടുതല്‍ മൃതദേഹങ്ങള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരമെന്ന് തീരദേശ പോലിസ് പറയുന്നു .
രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളും ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരനും പാണക്കാട് തങ്ങളെ കാണാനെത്തി, കുട്ടികളുടെ വിദ്യാഭ്യാസം ലീഗ് ഏറ്റെടുക്കുംഇന്നലെ പെന്നാനിയില്‍ നടന്ന പരിശോധനയില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് പരിശോധനയില്‍ ലഭിച്ചത് .രാവിലെ മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരം രണ്ടു മൃതദേഹങ്ങള്‍ കണ്ടുവെന്നാണ് .കടലിന്റെ പല ഭാഗത്തും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്നും എത്രയും വേഗത്തില്‍ പരിശോധന നടത്തി ഇതു കണ്ടെത്തണമെന്നുമാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത് .ഫിഷറീസിന്റെയും തീരദേശ പോലീസിന്റെയും പരിശോധന ഉള്‍ക്കടലിലേക്ക് പോകുന്നില്ലെന്നാണ് പ്രധാന പരാതി .ഇന്നലത്തന്നെ രാവിലെ മുതല്‍ തുടങ്ങിയ പരിശോധന മൂന്ന് മണി കഴിഞ്ഞപ്പോഴാണ് ഒരു മൃതദേഹം ലഭിച്ചത് .

പൊന്നാനി കടലില്‍നിന്നും കണ്ടെത്തിയ മൃതദേഹം പോലീസും കോസ്റ്റല്‍ ഗാര്‍ഡും വലഉപയോഗിച്ച് ബോട്ടിലേക്ക് കയറ്റുന്നു.
തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കടലില്‍ കാണാതായവര്‍ .കണ്ടെടുത്ത മൃതദേഹം ഇവരുടെതാകുമെന്നാണ് പ്രാഥമിക നിഗമനം .മൃതദേഹങ്ങള്‍ക്കു പുറമെ തകര്‍ന്ന മല്‍സ്യബന്ധന യാനങ്ങളുടെ അവശിഷ്ടങ്ങളും കണ്ടതായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു .
ഓഖി ദുരന്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് തീരദേശ പോലീസും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ തിരച്ചലില്‍ ഇന്നലെ പൊന്നാനിയില്‍നിന്നും കണ്ടെടുത്തത്. പൊന്നാനി തീരത്തു നിന്നും പതിനൊന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് മൃതദേഹം കണ്ടെടുത്തത് .മല്‍സ്യ ബന്ധനത്തിനു പോയ തൊഴിലാളികളാണ് ഒഴുകി നടക്കുന്ന മൃതദേഹം ആദ്യം കണ്ടത് .തുടര്‍ന്ന് കോസ്റ്റല്‍ പൊലീസിനെയും .ഫിഷറീസ് വകുപ്പിനെയും വിവരമറിയിക്കുകയും, തുടര്‍ന്ന് തീരദേശ പോലീസും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ തിരച്ചലില്‍ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത് .
മല്‍സ്യം കൊത്തിവലിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം .പത്തു ദിവസം പഴക്കമുളള മൃതദേഹത്തിന്റെ ഇടതു കൈയ്യില്‍ സി എന്‍ ഡി ആര്‍ എന്ന് പച്ചകുത്തിയിട്ടുണ്ട് .പൊന്നാനി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് മൃതദേഹങ്ങള്‍ കടലില്‍ കണ്ടെന്നാണ് തൊഴിലാളികള്‍ വിവരം നല്‍കിയത്. എന്നാല്‍ പൊന്നാനിയില്‍ നിന്നും ബോട്ടില്‍ സംഘം യാത്ര തിരിക്കുകയും, മണിക്കൂറുകളോളം തെരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും ഒരു മൃതദേഹം മാത്രമാണ് കണ്ടെത്താനായാത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹമായതിനാല്‍ വേഗം കരക്കെത്തിക്കുകയായിരുന്നു. മറ്റൊരു മൃതദേഹവും ഉണ്ടെന്ന വിവരം ലഭിച്ചതിനാല്‍ ഇതിനായുള്ള തെരച്ചിലും ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഏറെ പണിപ്പെട്ടാണ് മൃതദേഹം ബോട്ടിലേക്ക് കയറ്റിയത്.ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, പൊന്നാനി കോസ്റ്റല്‍ പൊലീസ് എസ്.ഐ.ശശീന്ദ്രന്‍ മേലയില്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ അന്‍സാര്‍, സലീം, കോസ്റ്റല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍ കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ മനോജ്, വിനീഷ്, ശ്രീജിത്ത്, രഞ്ജിദാസ്, കടലോര ജാഗ്രത സമിതി സെക്രടറി ബാബു പൂളക്കല്‍,മത്സ്യത്തൊഴിലാളികളായ സലാം ഹുസൈന്‍, സിദ്ദിഖ്, നൗഷീര്‍ എന്നിവര്‍ തെരച്ചിലിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications