രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളും ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരനും പാണക്കാട് തങ്ങളെ കാണാനെത്തി, കുട്ടികളുടെ വിദ്യാഭ്യാസം ലീഗ് ഏറ്റെടുക്കും
മലപ്പുറം: രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളും ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരനും പാണക്കാട് ഹൈദരലി തങ്ങളെ കാണാനെത്തി. ഉമര്‍ ഖാന്റെ മക്കളുടെ താല്പര്യം അറിഞ്ഞ ശേഷം ഇവരുടെ വിദ്യഭ്യാസത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പാണക്കാട് തങ്ങള്‍ നേതാക്കന്മാര്ക്ക് തങ്ങള്‍ നിര്‍ദ്ദേശം നല്കി.
അനാഥത്വത്തിന്റെ നെരിപ്പോടില്‍ നിന്ന് സനേഹത്തിന്റെ കുളിര് തേടിയാണ് രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളായ മെഹ്നയും, മഖ്സൂദും ഹരിയാനയില്‍ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരന് ഖസാമും പാണക്കാടെത്തിയത്. ഒരു പാട് പേരുടെ ആവലാതികള്‍ക്ക് അഭയമായ വീട് അവരെയും സ്നേഹപൂര്‍വ്വം സ്വീകരിച്ചു. തിരക്കുകള്‍ക്കിടയിലും നല്ല ആതിഥേയനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മെഹ്നയുടെ കൈ പിടിച്ച് വീട്ടിലെ സ്വീകരണ മുറിയിലേക്ക് കൊണ്ടുപോയി.

രാജസ്ഥാനില്‍ കൊല്ലപ്പെട്ട ഉമര്‍ ഖാന്റെ മക്കളും ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരനും പാണക്കാട് ഹൈദരലി തങ്ങളെ കാണാനെത്തിയപ്പോള്‍.
മഖ്സുദിനോടും, ജുനൈദിന്റെ സഹോദരന് ഖസാമിനോടും കേസിന്റെ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി. അപ്പോഴേക്കും കുട്ടി അതിഥികളെ കാണാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി യും പാണക്കാടെത്തി. കേരളം ഇഷ്ടമായോ എന്ന ചോദ്യത്തിന് മെഹ്ന തലയാട്ടി. കേരളത്തില്‍ പഠിക്കുന്നോ എന്ന് ചോദിച്ചപ്പോഴും പുഞ്ചിരിയോടെ അവള് തലയാട്ടി. കുടുംബവുമായി ബന്ധപ്പെട്ട്, വിദ്യഭ്യാസത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നേതാക്കന്മാര്ക്ക് തങ്ങള്‍ നിര്‍ദ്ദേശം നല്കി. മെഹ്നയെ അടുത്തിരുത്തി ആശ്വസിപ്പിച്ചു. നിറുകയില്‍ കൈവച്ച് പ്രാര്‍ത്ഥനയോടെ അനുഗ്രഹിച്ചു.
നേതാക്കന്മാര്ക്ക് ഉമ്മ സൈറാബാനുവിന്റെ സമ്മാനവുമായിട്ടാണ് ജുനൈദിന്റെ സഹോദരന് ഖസാം എത്തിയത്. അവര്‍ കൊടുത്തയച്ച ഷാള്‍ ഖസാം തങ്ങളെയും, പി കെ കുഞ്ഞാലിക്കുട്ടിയെയും അണിയിച്ചു. ജുനൈദിന്റെ ഉമ്മ സ്വന്തം കൈ കൊണ്ടു തുന്നിയുണ്ടാക്കിയ 'ഡലിയ' (തീന്മേശയില് ഉപയോഗിക്കുന്ന പാത്രം) തങ്ങള്‍ക്കു നല്കി. പെരുന്നാള്‍ ദിവസം നഷ്ടപ്പെട്ടു പോയ മകന്റെ ഓര്‍മ്മയില്‍ വെന്തുരുകിയ ദിവസങ്ങളില്‍ സാന്ത്വനമായും, സഹായമായും തേടി വന്ന രാഷ്ട്രീയത്തിന്റെ അമരക്കാരനായ തങ്ങള്‍ സാഹിബിനു വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടെന്നും, എന്നും ആ കരുതലിന് കടപ്പെട്ടിരിക്കുമെന്നും ഖസാം പറഞ്ഞു. ആള്‍ക്കൂട്ടം അനാഥരാക്കിയ പറക്കമുറ്റാത്ത മക്കളെ ലീഗ് രാഷ്ടീയം സനാഥരാക്കുമെന്നും, എന്താവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും ആശ്വസിപ്പിച്ചാണ് അവരെ നേതാക്കന്മാര് യാത്രയാക്കിയത്. സലാം പറഞ്ഞ് കുഞ്ഞു മെഹ്ന പടിയിറങ്ങിയപ്പോള്‍ കൂടി നിന്നവരുടെ കണ്ണു നിറഞ്ഞു.
അനുദിനമെന്നോണം നടന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു ദേശീയ പ്രശ്നമായി മാറിക്കഴിഞ്ഞെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു. ഇവരുടെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍.
രാജ്യത്ത് മുസ്ലിം ദളിത് സമുദായങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. രാജസ്ഥാനില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ലൗ ജിഹാദ് ആരോപിച്ച് 50 വയസുള്ള ആളെ ചുട്ട് കൊന്ന ദൃശുങ്ങള്‍ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്.
ഇത് ഏതെങ്കിലും സമുദായങ്ങളുടെ പ്രശ്നമല്ല. ഒരു മനുഷ്യാവകാശ പ്രശ്നമാണ്. ആ നിലക്ക് ഇതിനെ പൊതു സമുഹം ഏറ്റെടുക്കണമെന്നും, ഇത്തരം അക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും, കൊലപാതകികളെ സംരക്ഷിക്കുകയും ചെയ്യുന്ന തെറ്റായ നിലപാടില്‍ നിന്ന് ബി.ജെ.പി പിന്തിരിയണം. അനാഥ മക്കളെ സ്യഷ്ടിക്കുന്ന കലാപരാഷ്ട്രീയത്തിനെതിരെ അതിശക്തമായ ജനകീയ വികാരം ഉയര്‍ത്തിക്കൊണ്ട് വരാന്‍ മുസ്ലിം ലീഗ് പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും, നിയമസഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തു. ഉമര്‍ ഖാന്റെ മകള്‍ മെഹ്നയുടെയും, സഹോദരന്മാരുടെയും വിദ്യാഭാസം ഏറ്റെടുക്കാനുള്ള സന്നദ്ധതയും സംഘത്തിലുണ്ടായിരുന്ന ഉമര്‍ഖാന്റെ സഹോദരന് ജാവേദിനെ തങ്ങള്‍ അറിയിച്ചു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സംബന്ധിച്ചു. അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാന്ന് ബി.ജെ .ി കളിക്കുന്നത്. ഇതിനെതിരെ മാനവികതയുടെ രാഷ്ട്രീയം ഉയര്‍ന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, മലപ്പുറം ജില്ലാ ലീഗ് ഭാരവാഹികളായ സലിം കുരുവമ്പലം, ഉമര്‍ അറക്കല്‍, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ സംബന്ധിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications