Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിക്കാർക്ക് ആശ്വാസമായി അഞ്ച് പാലങ്ങൾ വരുന്നു; ആലപ്പുഴ, തൃശൂർ ജില്ലകളിലേക്ക് എളുപ്പത്തിൽ പോവാം!

കൊച്ചി: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്താണെങ്കിലും സാമ്പത്തിക, വ്യാവസായിക തലസ്ഥാനം എന്നത് കൊച്ചിയുടെ വിളിപ്പേരാണ്. അതിവേഗം മെട്രോ നഗരമെന്ന നിലയിൽ വളരുകയാണ് കൊച്ചി. അതിന്റെ ഭാഗമായി നഗരത്തിലും, അതിനോട് ചേർന്ന ജില്ലയുടെ മറ്റ് ഭാഗങ്ങളിലും ഗതാഗത സൗകര്യങ്ങൾ വലിയ രീതിയിൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഭരണകൂടം. അതിൽ നിരവധി റോഡുകളും പാലങ്ങളും ഒക്കെ ഉൾപ്പെടുന്നു.

ഇപ്പോഴിതാ ജില്ലയുടെ ഗതാഗത മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി നിരവധി പാലം പദ്ധതികൾ പുരോഗമിക്കുകയാണ്. കുമ്പളം-തേവര പാലം, പിഴല-കടമക്കുടി പാലം, വടുതല റെയിൽവേ മേൽപ്പാലം എന്നിവയുടെ നിർമ്മാണം അടുത്ത ഏതാനും ആഴ്‌ചകൾക്കുള്ളിൽ തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുനമ്പം-അഴീക്കോട് പാലം, കുമ്പളങ്ങി-കെൽട്രോൺ കടത്ത് പാലം എന്നിവയുടെ നിർമ്മാണവും പ്രധാന ഘട്ടങ്ങൾ പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്.

kochibridge

വടുതല റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണച്ചുമതല കേരള റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്. മറ്റ് പാലം പദ്ധതികളെല്ലാം കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. കുമ്പളം-തേവര, പിഴല-കടമക്കുടി പാലങ്ങൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്നും, നിർമ്മാണ ജോലികൾ ഉടൻ തുടങ്ങുമെന്നും കെആർഎഫ്‌ബി ഉദ്യോഗസ്ഥർ അറിയിച്ചു.

കുമ്പളം-തേവര പാലത്തിന്റെ പുതുക്കിയ എസ്‌റ്റിമേറ്റ് 80 കോടി രൂപയായി കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡി)ന് സമർപ്പിച്ചു. അനുമതി ലഭിച്ചാലുടൻ ദിവസങ്ങൾക്കുള്ളിൽ തന്നെ ടെൻഡർ പുറത്തുവിടും എന്നാണ് വിഷയവുമായി ബന്ധമുള്ള ഒരു കെആർഎഫ്ബി ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.

ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ കുമ്പളം-തേവര യാത്രാദൂരം ഏകദേശം 10 കിലോമീറ്ററോളം കുറയും, യാത്രാസമയം 30 മിനിറ്റോളം ലാഭിക്കാനും സാധിക്കും. നഗരത്തിലെ തിരക്കേറിയ പാതകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഇത് വഴിയൊരുക്കും. കുമ്പളം, അരൂർ, നെട്ടൂർ, തേവര നിവാസികൾക്ക് നഗരത്തിലൂടെ കടന്നുപോകാതെ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും പുതിയ പാലം സഹായകമാകും.

പിഴലയിലെ അപ്രോച്ച് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്നും, ഇത് പൂർത്തിയായാലുടൻ കടമക്കുടി-പിഴല പാലത്തിന്റെ പണി ആരംഭിക്കുമെന്നും കെആർഎഫ്ബി. ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം, നഗരത്തിന്റെ തെക്കൻ, വടക്കൻ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന വടുതല റെയിൽവേ മേൽപ്പാലത്തിനായുള്ള മണ്ണ് പരിശോധനകൾ അധികൃതർ പൂർത്തിയാക്കി. പാലത്തിന്റെ രൂപകൽപ്പന കോർപ്പറേഷൻ ഉടൻ അന്തിമമാക്കും.

എറണാകുളം ജില്ലയിലെ കുമ്പളങ്ങിയെയും ആലപ്പുഴ ജില്ലയിലെ അരൂരിനെയും ബന്ധിപ്പിക്കുന്ന കുമ്പളങ്ങി-കെൽട്രോൺ കടത്ത് പാലത്തിന്റെ പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്. കരയിലെ പൈലിംഗ് പൂർത്തിയാക്കി, കായലിൽ ഇതിന്റെ പ്രവർത്തനം നടന്നുവരികയാണ്. 15 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ പാലം കുമ്പളങ്ങി മേഖലയിൽ നിന്ന് ദേശീയപാത 66-ലേക്കുള്ള യാത്ര ഗണ്യമായി കുറയ്ക്കും. ചെല്ലാനം, കുമ്പളങ്ങി, കണ്ണമാലി, എഴുന്നൂറ്, വൈറ്റില, കുണ്ടന്നൂർ തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് ഇത് എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കും.

കൂടാതെ മുനമ്പത്തെ ഭൂമിയേറ്റെടുക്കൽ തടസങ്ങൾ നീങ്ങിയതോടെ, ഏറെനാളായി മുടങ്ങിക്കിടന്ന മുനമ്പം-അഴീക്കോട് പാലത്തിന്റെ തൂണിന്റെ നിർമ്മാണം അടുത്തിടെ ആരംഭിച്ചിരുന്നു. കാസർഗോഡ്-തിരുവനന്തപുരം തീരദേശ ഹൈവേയുടെ ഭാഗമായ ഈ പാലത്തിന് 868.7 മീറ്റർ നീളവും 15.7 മീറ്റർ വീതിയും ആണുണ്ടാവുക. ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം, തൃശൂർ ജില്ലകൾ തമ്മിലുള്ള ഗതാഗതം കൂടുതൽ സുഗമമാകും.

ജില്ലയിലെ ഗതാഗത സൗകര്യങ്ങളുടെ വികസനം അതിവേഗം പൂർത്തിയാവുകയാണ്. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവയുടെ വികാസത്തിന് പുറമെയാണ് റോഡുകളും കൂടുതലായി നിർമ്മിക്കുന്നത്. അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ്, തീരദേശ ഹൈവേ, സീപോർട്ട്-എയർപോർട്ട് റോഡ് എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് കൊച്ചി നിവാസികളെ കാത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+