Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷവർമയും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, 22 പേർ ചികിത്സയിൽ; വർക്കലയിൽ രണ്ട് ഹോട്ടലുകൾ പൂട്ടി

തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ വർക്കലയിൽ ഭക്ഷ്യവിഷബാധ. രണ്ട് ഹോട്ടലുകളിൽ നിന്നായി ഭക്ഷണം കഴിച്ച 22 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വര്‍ക്കല ക്ഷേത്രം റോഡിലെ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കും, പാഴ്‌സൽ വാങ്ങിയവർക്കുമാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടേണ്ടി വന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

ചിക്കൻ അല്‍ഫാം, കുഴിമന്തി, ഷവര്‍മ എന്നിങ്ങനെയുള്ള ഭക്ഷ്യ വിഭവങ്ങൾ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് ഹോട്ടലുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തി അടപ്പിച്ചു. ഇന്നലെ രാത്രി ഇവിടെ നിന്നും ഭക്ഷണം വാങ്ങിയവർക്കും കഴിച്ചവർക്കുമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്.

newspicyrestaurentvarkala

വർക്കലയിലെ ന്യൂ സ്പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളാണ് ആരോഗ്യവകുപ്പ് അടച്ചുപൂട്ടിയത്. നേരത്തെയും സമാന പരാതികളിൽ ആരോഗ്യവകുപ്പിന്റെ നടപടി നേരിട്ട ഹോട്ടലുകളാണ് ഇവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് പേരുകളിലായി പ്രവർത്തിക്കുന്നുവെങ്കിലും ഒരേ മാനേജ്‌മെന്റിന്റെ കീഴിലാണ് ഉള്ളതെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഇന്നലെ ഇവിടുത്തെ ഭക്ഷണം കഴിച്ചവർക്ക് രാത്രിയോടെ വയറുവേദന ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. എന്നാൽ രാവിലെയോടെ തലവേദനയും ഛര്‍ദിയും വയറുവേദനയും വയറിളക്കവും കൂടിയതോടെ പലരും ആശുപത്രിയില്‍ ചികിത്സ തേടി. നിലവിൽ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ ഇടുക്കിയിലും സമാനമായി റെസ്‌റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചെറുതോണി പെപ്പർമിൻറ് ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്. ഏഴോളം വിദ്യാർത്ഥികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഭക്ഷ്യവകുപ്പ് ഹോട്ടലുകൾ അടപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പരിശോധനകൾ നടത്തുകയും ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും ഭക്ഷ്യവിഷബാധ സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഷവർമ, അൽഫാം, മന്തി തുടങ്ങിയയുടെ വരവോടെയാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി ആവർത്തിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഉൾപ്പെടെ ഇവ ഉണ്ടാക്കുന്നത് പലപ്പോഴും പതിവ് കാഴ്‌ചയാണ്.

ഷവർമ്മ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്‌തുക്കൾ തയ്യാറാക്കുന്നതിന് പ്രത്യേക മാനദണ്ഡവും അവയ്ക്ക് ശുചിത്വമുള്ള ഇടങ്ങളും വേണമെന്നാണ് ചട്ടം. എന്നാൽ പല പ്രമുഖ ഹോട്ടലുകളും ഇതെല്ലാം കാറ്റിൽപറത്തിയാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് നിരന്തരം ഉണ്ടാവുന്ന ഭക്ഷ്യവിഷബാധ സംഭവങ്ങളെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+