പച്ചക്കറികളിലെ വിഷം പരിശോധിക്കാൻ സർക്കാരിന് വഴി ഇല്ല!! എങ്കിലും ശിക്ഷ വ്യാപാരികൾക്ക് തന്നെ!!
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ അതിർത്തികളിൽ പരിശോധിക്കാൻ സർക്കാരിന് സംവിധാനമൊന്നും ഇല്ലാതിരിക്കെ എങ്ങനെ തങ്ങളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്
കോട്ടയം: പച്ചക്കറികൾ വിഷ രഹിതമാണെന്ന് ഉറപ്പാക്കാൻ കർശന പരിശോധനയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി വിചിത്രമായൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം. ഓണക്കാലത്ത് സംസ്ഥാനത്തെത്തുന്ന പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയാൽ വിൽക്കുന്ന വ്യാപാരികൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം വ്യാപാരികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മംഗളമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ അതിർത്തികളിൽ പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് സംവിധാനമൊന്നും ഇല്ലാതിരിക്കെ എങ്ങനെ തങ്ങളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ 31 വരെയുള്ള ദിവസങ്ങളിൽ പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം പരിശോധിക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻറെ തീരുമാനം. ഓരോ ജില്ലകളിലും ഇതിനായി മൂന്ന് സ്ക്വാഡുകൾ ഉണ്ടാകും.
ആദ്യ അഞ്ച് ദിവസങ്ങളിൽ പച്ചക്കറികടകളിൽ നിന്നടക്കം സാംപിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയക്കും. എറണാകുളത്തെ സർക്കാര് ലാബിലാണ് പരിശോധന. എന്നാൽ പ്രാഥമിക പരിശോധന ഫലം കിട്ടാൻ രണ്ടാഴ്ച വേണ്ടി വരും. അപ്പോഴേക്കും പച്ചക്കറി പൂർണമായി വിറ്റഴച്ചിട്ടുണ്ടാകും. അതിനാൽ പരിശോധന ഫലം ചെയ്യില്ലെന്നാണ് ആശങ്ക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ വ്യാപകമായ വിഷം കണ്ടെത്തിയതിനെ തുടർന്നാണ് അതിർത്തികളിൽ പച്ചക്കറികൾ പരിശോധിക്കാൻ സർക്കാർ പദ്ധതിയിട്ടത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി ഉപേക്ഷിച്ച നിലയ്ക്ക് എങ്ങനെ പച്ചക്കറികളിലെ വിഷം കണ്ടെത്തുമെന്നാണ് വ്യവസായികൾ ചോദിക്കുന്നത്. പരിശോധന സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയാൽ തങ്ങൾ എങ്ങനെ കുറ്റക്കാരാകുമെന്നും ഇവർ ചോദിക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications