ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്, അഡ്വാന്‍സായി 15000 രൂപ ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഓണക്കാലത്തെ ബോണസ്, ഉത്സവബത്ത പ്രഖ്യാപിച്ചു. ബോണസായി 4000 രൂപയും ഉത്സവ ബത്തയായി 2750 രൂപയുമാണ് പ്രഖ്യാപിച്ചത്. 27360 രൂപ ശമ്പളമുള്ളവര്‍ക്കാണ് 4000 രൂപ ബോണസായി ലഭിക്കുക. ബോണസ് പരിധിയുടെ പുറത്തുള്ളവര്‍ക്കാണ് ഉത്സവ ബത്ത് നല്‍കുക. 1000 രൂപ മുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത.

എല്ലാ ജീവനക്കാര്‍ക്കും അഡ്വാന്‍സ് അയി 15000 രൂപയും നല്‍കും. ഇത് തുല്യ അഞ്ച് മാസ ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് തിരിച്ച് പിടിക്കും. ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍ നിന്നാണ് ഇത് തിരിച്ചുപിടിക്കുക. ഓണത്തിന്റെ അഡ്വാന്‍സായാണ് 15000 രൂപ ലഭിക്കുക.












Click it and Unblock the Notifications