തുടർച്ചായ മൂന്നാം ദിനവും രാജ്യത്ത് എണ്ണായിരത്തിലേറെ കോവിഡ് രോഗികള്‍: ആകെ 47,995 സജീവ കേസുകള്‍
ദില്ലി: തുടർച്ചായ മൂന്നാം ദിനത്തിലും രാജ്യത്ത് എണ്ണായിരത്തിലേറേ കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളി, ഞായർ ദിവസങ്ങളിലും എണ്ണായിരത്തിലേറെ പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 47,995 ആണ്. രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.11% മാത്രമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,592 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,26,57,335 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.68 % ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.68 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,49,418 പരിശോധനകള്‍ നടത്തി. ആകെ 85.51 കോടിയിലേറെ (85,51,08,879) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.21 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.24 ശതമാനവുമാണ്.

ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 195.19 കോടി (1,95,19,81,150) പിന്നിട്ടു. 2,50,56,366 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 നാണ് ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍, 3.51 കോടി യിലധികം (3,51,48,286) കൗമാരക്കാര്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. 18 - 59 വയസ് പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതലാണ് ആരംഭിച്ചത്.
സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയോടടുത്ത് (1,93,53,58,865) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 13.81 കോടിയിലധികം (13,81,48,965) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയും പുറത്ത് വിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
കോവിഡ് കണക്കുകള്‍ ഒറ്റ നോട്ടത്തില്‍












Click it and Unblock the Notifications