Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി നടത്തിയതിന് പുറത്താക്കി; കൃഷിമന്ത്രിക്ക് പത്രപരസ്യത്തിലൂടെ മറുപടി !!!

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വലിയ അഴിമതി നടന്ന ഒരു സ്ഥാപനമാണ് കൃഷിവകുപ്പിന്റെ കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പ്. സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് പച്ചക്കറിവാങ്ങി വിതരണം ചെയ്യുകയായിരുന്നു ഹോര്‍ട്ടികോര്‍പ്പിന്റെ ലക്ഷ്യം. എന്നാല്‍ കമ്മീഷന്‍ കിട്ടാത്തതിനാല്‍ ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തെ കൃഷിക്കാരെ ഒഴിവാക്കി. പകരം തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയിറക്കി.

യുഡിഎഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ഹോര്‍ട്ടികോര്‍പ്പിലെ തട്ടിപ്പ് കയ്യോടെ പിടികൂടിയിരുന്നു. ആനയറയിലെ വേള്‍ഡ്മാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന നടത്തിയ മന്ത്രി വിഎസ് സുനില്‍കുമാര്‍ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്തു.

Read More: 56 വര്‍ഷത്തിനിടെ നാല് അട്ടിമറികള്‍... തുര്‍ക്കിയില്‍ കൊല്ലപ്പെട്ടത് ആയിരങ്ങള്‍

Manorama Ad

ഹോര്‍ട്ടി കോര്‍പ്പ് എംഡി ആയിരുന്ന ഡോ എം സുരേഷ്‌കുമാറിനെ പുറത്താക്കി. ഹോര്‍ട്ടി കോര്‍പ്പില്‍ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇതോടെയാണ് മുന്‍ എംഡി മന്ത്രിക്ക് പത്രപരസ്യത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

ജൂലയ് 16ന് ഇറങ്ങിയ മലയാള മനോര പത്രത്തിലെ ഒന്‍പതാം പേജിലാണ് പരസ്യം. മന്ത്രിക്ക് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി അറിയില്ലെന്ന ധ്വനിയിലാണ് വിശദീകരണം. മന്ത്രി പരിശോധനയ്‌ക്കെത്തിയപ്പോള്‍ തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറിയായിരുന്നു ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ സ്ഥലത്തുണ്ടായതെന്ന് മുന്‍ എംഡി സുരേഷ് കുമാര്‍ സമ്മതിക്കുന്നുണ്ട്.

V S Sunilkumar

റംസാന്‍ അവധി ആയതിനാല്‍ പച്ചക്കറികള്‍ സംഭരിക്കാനായില്ല. അതുകൊണ്ടാണ് തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറി ഇറക്കിയതെന്ന് പരസ്യത്തില്‍ വിശദീകരിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറികളൊന്നും ശേഖരിക്കാറില്ല. പകരം തമിഴ്‌നാട്ടില്‍ നിന്നും മറ്റും എത്തുന്ന പച്ചക്കറികളില്‍ വിഷാംശമുണ്ടെന്ന ബോധവത്കരണം നടത്തുകയാണ് ചെയ്യുന്നതെന്നും എംഡി വിശദീകരിക്കുന്നു.

എന്നാല്‍ നിരവധി തവണ തമിഴ്‌നാട്ടില്‍ നിന്ന് കൂടിയ വിലയ്ക്ക് പച്ചക്കറി വാങ്ങിയതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ മുന്‍ ചെയര്‍മാനായ കോണ്‍ഗ്രസ് നേതാവിനെതിരെയും ഇതേ ആരോപണമുയര്‍ന്നിരുന്നു.

ഹോര്‍ട്ടികോര്‍പ്പില്‍ നടന്ന അഴിമതികള്‍ക്ക് കാരണക്കാരന്‍ താനല്ലെന്നാണ് മുന്‍ എംഡിയുടെ അവകാശവാദം. കൂടുതല്‍ വിശദീകരണം വേണമെങ്കില്‍ ബന്ധപ്പടാന്‍ ഫോണ്‍ നമ്പറും നല്‍കിയാണ് പരസ്യം കൊടുത്തിരിക്കുന്നത്. അഴിമതി നടത്തിയതിന് പുറത്താക്കിയ ഒരു ഉദ്യോഗസ്ഥന്‍ പത്രപരസ്യത്തിലൂടെ വകുപ്പ് മന്ത്രിക്ക് മറുപടി നല്‍കുന്നത് ഇത് ആദ്യമായാണ്.

Read More: പേരാമ്പ്രയില്‍ ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു...എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവില്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+