സംഘപരിവാറിന്റെ ഏജന്റാണ് ഖാന്‍; ജനത്താല്‍ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍; എസ് സുധീപ്
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ ജഡ്ജി എസ് സുധീപ്. കണ്ണൂര്‍ സര്‍വ്വകലാശാല വി സി പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ ഒരു ക്രിമിനലാണെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈ പരാമര്‍ശത്തിലാണ് സുധീപ് പ്രതികരണവുമായി രംഗത്തെത്തിയത്.
രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തില്‍ മനസില്‍ കൊണ്ടു നടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെന്ന് സുധീപ് ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്ര കോണ്‍ഗ്രസില്‍ വച്ച് ജനം ഇറക്കിവിട്ടയാളാണ് ഖാന്‍. ജനത്താല്‍ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണറാണെന്നും സുധീപ് പറഞ്ഞു. സുധീപിന്റെ വാക്കുകളിലേക്ക്...

ആരിഫ് ഖാന് കണ്ണൂര്‍ വിസിയോടും രാഗേഷിനോടും വ്യക്തി-രാഷ്ട്രീയ വൈരാഗ്യങ്ങളാണുള്ളത്.
കണ്ണൂര്‍ വിസി ക്രിമിനലാണെന്ന ഖാന്റെ കളവായ ആരോപണം 2019 -ലെ കണ്ണൂര്‍ സര്‍വകലാശാലയിലെ ചരിത്ര കോണ്‍ഗ്രസില്‍ ഖാനെതിരെ ജനം പരസ്യമായി പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടു കിടക്കുന്നു.
സംഘപരിവാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം കത്തി നില്‍ക്കുന്ന കാലം.

ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് പൗരത്വ ദേദഗതിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും സംസാരിച്ചു.
ഹബീബ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ സെക്രട്ടറിയായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് അക്കാദമിക് വിസിറ്റിംഗ് പ്രൊഫസര്‍.
പൗരത്വ വിഷയത്തില്‍ കേന്ദ്രത്തെ നേരിട്ടും പൗരത്വ ഭേദഗതിയില്‍ സംഘ പരിവാറിനു വേണ്ടി നിലകൊള്ളുന്ന ഗവര്‍ണര്‍ ഖാനെ പരോക്ഷമായും വിമര്‍ശിച്ചാണ് അന്ന് എം പി ആയിരുന്ന കെ കെ രാഗേഷ് ആ വേദിയില്‍ സംസാരിച്ചത്.

തുടര്‍ന്നു സംസാരിച്ച സംഘപരിവാറുകാരനും ന്യൂനപക്ഷ വിരുദ്ധനുമായ ഗവര്‍ണര്‍ ഖാന്‍ തന്റെ സംഘപരിവാര്‍ നിലപാടുകള്‍ ആവര്‍ത്തിച്ചു.
സദസ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.
ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ ഹബീബ് ഗവര്‍ണറുടെ അടുത്തെത്തി പറഞ്ഞു:
- ഇങ്ങനെയെങ്കില്‍ നിങ്ങള്‍ ഗോഡ്സെയെ ഉദ്ധരിക്കൂ.

ഖാന്‍, ഹബീബിനു നേരെ അക്രോശിച്ച ശേഷം പ്രസംഗിക്കാന്‍ ശ്രമിച്ചു.
പക്ഷേ സദസ് പ്രതിഷേധം തുടര്‍ന്നു. ഖാന് പ്രസംഗം നിര്‍ത്തി വേദി വിട്ടു പോകേണ്ടി വന്നു.
ഇതിലൊന്നും കണ്ണൂര്‍ വിസി പങ്കാളിയല്ല.
പക്ഷേ വിസി സംഘപരിവാറിന്റെ ശത്രുവാണ്.
ജാമിയ മിലിയ സര്‍വകലാശാലയിലെ ചരിത്രാദ്ധ്യാപകനും ചരിത്ര ഗവേഷകനും ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയുമായിരുന്നു കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍.

മോദി സര്‍ക്കാര്‍ ചരിത്രത്തെ കാവിവല്‍ക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം മോദി സര്‍ക്കാരുമായി കലഹിച്ച് മെമ്പര്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. അന്നു മുതല്‍ക്കേ അദ്ദേഹത്തെ സംഘപരിവാര്‍ ലക്ഷ്യമിട്ടിരിക്കുന്നതാണ്.
അതിനു ശേഷം സംഘപരിവാര്‍ എതിര്‍പ്പ് നിലനില്‍ക്കെ ഇടതു സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം കണ്ണൂര്‍ വിസിയായി.
തുടര്‍ന്ന് പുന:നിയമനവും നല്‍കി.

അന്നേരം ഖാന്‍ പൊട്ടിത്തെറിച്ചു. പക്ഷേ കോടതി ആ പുന:നിയമനം ശരിവച്ചു.
സംഘപരിവാറിന്റെ ഏജന്റാണ് ഖാന്‍.
കെ കെ രാഗേഷും കണ്ണൂര്‍ വിസിയും സംഘപരിവാര്‍ വിരുദ്ധരും.
അവരോട് ഖാന് തീര്‍ത്താല്‍ തീരാത്ത പകയാണ്.
കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഖാനെ വിമര്‍ശിച്ചത് രാഗേഷാണ്.
തുടര്‍ന്ന് ജനം ഖാനെ ഇറക്കി വിട്ടു.

വിസിക്ക് പുന:നിയമനം കിട്ടി.
ആ പക മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും ഖാന്‍ കൊണ്ടു നടക്കുകയാണ്.
രാഷ്ട്രീയ ഭിന്നതകളെ വ്യക്തി വൈരാഗ്യത്തിന്റെ തലത്തില്‍ മനസില്‍ കൊണ്ടു നടക്കുന്ന വെറുമൊരു സംഘപരിവാറുകാരനാണ് ഖാന്‍.
തന്റെ വ്യക്തി വൈരാഗ്യം കണ്ണൂര്‍ വിസിയോടും കെ കെ രാഗേഷിന്റെ ഭാര്യയോടും അയാള്‍ തീര്‍ക്കുകയാണ്.
ഇതെല്ലാം ഇപ്പോള്‍ വിളിച്ചു പറഞ്ഞു നമ്മെ പഴയതൊക്കെയും ഓര്‍മ്മിപ്പിച്ചത് ഖാന്‍ തന്നെയാണ്.

ചരിത്ര കോണ്‍ഗ്രസില്‍ വച്ച് ജനം ഇറക്കിവിട്ടയാളാണ് ഖാന്‍.
ജനത്താല്‍ ഇറക്കിവിടപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍!
ചരിത്രം അയാളെ രേഖപ്പെടുത്തുന്നത് അങ്ങനെയാവും.
ചരിത്ര കോണ്‍ഗ്രസിന്റെയും രാജ്ഭവന്‍ ചരിത്രത്തിന്റെയും കേരള ചരിത്രത്തിന്റെയും ചവറ്റുകുട്ടയിലേയ്ക്ക് ഒരാള്‍ സ്വയം ഇറങ്ങിപ്പുറപ്പെട്ടാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. അല്ലെങ്കിലും വിധിയെ തടയാന്‍ ഏത് ഹിസ് എക്‌സലന്‍സി വൈസ്രോയ് തമ്പുരാനാണ് കഴിഞ്ഞിട്ടുള്ളത്!
സണ്‍ഡേ ഫണ്‍ഡേ; അനുപമ...അടിപൊളി ലുക്ക്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications