Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ മന്ത്രി എംടി പത്മ അന്തരിച്ചു; വിടവാങ്ങിയത് കേരള മന്ത്രിസഭയിൽ അംഗമാവുന്ന മൂന്നാമത്തെ വനിത

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. മുംബൈയിൽ മകൾക്കൊപ്പം കഴിയുകയായിരുന്നു എംടി പത്മ. 81 വയസായിരുന്നു. മൃതദേഹം നാളെ കോഴിക്കോട് എത്തിക്കും. സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെ കോഴിക്കോട് ആയിരിക്കും നടക്കുക.

കേരള മന്ത്രിസഭയിൽ അംഗമായിരുന്ന മൂന്നാമത്തെ വനിത മാത്രമായിരുന്നു എംടി പത്മ. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായാണ് അവർ സേവനം അനുഷ്‌ഠിച്ചത്. രണ്ട് വട്ടം കോഴിക്കോട് കൊയിലാണ്ടി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു അവർ. എട്ടും ഒൻപതും കേരള നിയമസഭകളിൽ ആയിരുന്നു അവർ അംഗമായിരുന്നത്.

mtpadmaminister

നേരത്തെ രണ്ട് വട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 1999ൽ പാലക്കാടും 2004ൽ വടകരയിലുമായിരുന്നു അവർ മത്സരിച്ചത്. 2013ൽ കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച പത്മ പിന്നീട് ഇവിടെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിരുന്നു.

കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായി കെഎസ്‌യുവിലൂടെയായിരുന്നു പത്മയുടെ രാഷ്ട്രീയ പ്രവേശനം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചുകൊണ്ട് സജീവ സാന്നിധ്യമായിരുന്നു അവർ.

നിയമത്തിൽ ബിരുദവും ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വ്യക്തി കൂടിയായിരുന്നു എംടി പത്മ. മുൻപ് കെ കരുണാകരൻ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഐസി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന് പ്രവർത്തിക്കാനും അവർ തയ്യാറായിരുന്നു. പിന്നീട് അവർ കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.

എംടി പത്മയുടെ മൃതദേഹം നാളെ 2.30ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഡിസിസിയിൽ എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. വ്യാഴാഴ്‌ച രാവിലെ ഗാന്ധി റോഡിന് സമീപമുള്ള വീട്ടില്‍ പൊതുദര്‍ശനം തുടര്‍ന്ന് 11മണിക്ക് വെസ്‌റ്റ് ഹില്‍ ശ്‌മശാനത്തില്‍ വച്ചാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+