മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഹോട്ടലുടമ ഇന്ന് ഹാജരാകും, നടപടി ഡിജിപിയുടെ ഇടപെടലിനെ തുടര്‍ന്ന്
കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടല്‍ ഉടമ ഇന്ന് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരാകും. രാവിലെ പത്ത് മണിയോടെ ഹാജരാകാനാണ് പൊലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റോയിക്കെതിരെ നോട്ടീസ് നല്‍കാന്‍ പൊലീസ് തയ്യാറായത്.
കേസ് ഒതുക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഡിജിപിയുടെ ഇടപെടല്‍. സിസിടിവി ദൃശ്യങ്ങളുടെ ഡിവിആര്‍ മാറ്റിയത് ടെക്‌നീഷ്യനോട് ചേദിച്ചതിന് ശേഷമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനായി ഇടുക്കിയിലായിരുന്ന ടെക്‌നീഷ്യനെ റോയ് വിളിച്ചത് വാട്‌സ് അപ് കോളിലാണെന്നുള്ള വിവരവും പൊലീസിന് ലഭിച്ചു. ഇടുക്കിയിലായിരുന്ന അതേസമയം ദൃശ്യങ്ങള്‍ മാറ്റിയെങ്കിലും എന്‍ വി ആറിന്റെ കാര്യം വിട്ടു പോയിരുന്നു അതിനാല്‍ പൊലീസിന് ലഭിച്ചത് എന്‍വിആറിലെ ദ്യശ്യങ്ങള്‍ മാത്രമാണ്.

ഡിജെപാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളാണ് ഹോട്ടല്‍ ഉടമ റോയി എടുത്ത് മാറ്റിയ ഡിവിആറിലുള്ളത്. തര്‍ക്കം നടക്കുമ്പോള്‍ റോയിയും സംഭവസ്ഥലത്തുണ്ടെന്നതിന് തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുണ്ടന്നൂരില്‍ വെച്ച് ഷൈജുവാമായുള്ള തര്‍ക്കത്തിന് ശേഷമാണ് ഓവര്‍ സ്പീഡില്‍ ചേസിംഗ് നടക്കുന്നതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പലവട്ടം ഇരു കാറുകളും പരസ്പരം മറികടന്നുവെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. അതിനിടെ കേസിലെ പ്രതിയായ വാഹനം ഓടിച്ച അബ്ദുള്‍ റഹ്‌മാന് കോടതി ഇന്നലെ ജാമ്യം നല്‍കിയിരുന്നു.സമയം വൈകിയതിനാല്‍ ഇന്നലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല.രാവിലെ ജാമ്യ ഉത്തരവ് ഹാജരാക്കിയ ശേഷം അബ്ദുള്‍ റഹ്‌മാന് പുറത്തിറങ്ങാനാവും. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. ഇതേ കാരണം മൂലം ഇന്നലെ മൂന്ന് മണിക്കൂര്‍ മാത്രമാണ് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്.

ഒളിവിലായിരുന്ന ഹോട്ടലുടമ റോയി ഇന്ന് 10മണിക്ക് പാലാരിവട്ടം പൊലീസിന് മുന്നില്‍ ഹാജരാകും. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ സംശയ നിഴലില്‍ ഉള്ളയാളാണ് ഹോട്ടലുടമയായ റോയ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇയാള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കൂടാതെ ഇന്നലെ പുറത്ത് വന്ന വിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും അപകടം നടന്ന സ്ഥലം വരെ അപകടത്തില്‍പ്പെട്ട കാറിനെ ഒരു ഓഡി കാര്‍ പിന്തുടര്‍ന്നതായി പൊലീസിന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്ന സൈജുവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിക്കരുത് എന്ന് പറയാനാണ് താന്‍ ഇവരെ പിന്തുടര്‍ന്നതെന്നാണ് സൈജു പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ അപകടത്തിന് ശേഷം സൈജു ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നത്. റോയിയുടെ സുഹൃത്ത് കൂടിയാണ് സൈജുവെന്നും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചുവെന്നും പൊലീസ് പറഞ്ഞു. മൂന്ന് മണിക്കൂറോളം പൊലീസ് സൈജുവിനെ ചോദ്യം ചെയ്തിരുന്നു.

ഫോര്‍ട്ട്കൊച്ചിയിലെ ഹോട്ടലില്‍ നിന്നും കെ.എല്‍. 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഓഡി കാറാണ് അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നിരുന്നത്. അപകടത്തില്‍പെട്ട വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് ആദ്യഘട്ടത്തില്‍ മൊഴി നല്‍കിയത്. അമിത വേഗതിയില്‍ വാഹനമോടിച്ചതിന് സൈജുവിനെതിരെ പൊലീസ് കേസും രജ്‌സിറ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം കുണ്ടന്നൂരില്‍ വച്ചും വാക്ക് തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞിരുന്നു. ഓഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്‍സി കബീറിന്റെ കാര്‍ ഓഡിച്ചിരുന്ന ഡ്രൈവര്‍ പറഞ്ഞിരുന്നത്.

അപകടത്തിനു ശേഷം ഓഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ടെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അപകടത്തിന് ശേഷം അപകടത്തില്‍പെട്ടവരുടെ സുഹൃത്തുക്കളും മറ്റും ഇവിടെയെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നും ശേഷം മടങ്ങിയതായും അന്വേഷണത്തിന് വിവരം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുകയും ചെയ്തിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. കുണ്ടന്നൂരില്‍ വെച്ച് ഓഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് പറഞ്ഞതെന്നും വിവരം ലഭിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് അപകടം നടന്ന ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരുന്നത്.

ഇതില്‍ നിന്നാണ് അപകടത്തില്‍പെട്ടവരെ ഒരു ഓഡികാര്‍ പിന്തുടര്‍ന്നാതായി പൊലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് അന്വേഷണ സംഘത്തിന് സംഭവത്തെ കുറിച്ച് സംശയങ്ങളുദിച്ചത്. സാധാരണ അപകടമാണോ അതോ കരുചികൂട്ടിയുള്ള അപകരമാണോ എന്നാണ് അന്വേഷണ സംഘത്തിന് മുന്നിലുണ്ടായിരുന്ന ചോദ്യം. അതേസമയം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആര്‍ കാണാനില്ലായിരുന്നു. ബാക്കിയെല്ലാ ഭാഗത്തേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടി നിരവധി തവണയാണ് പൊലീസ് ഇവിടെ പരിശോധിച്ചത്. എന്നിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ഹോട്ടല്‍ തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് സിസിടിവി ഡിവിആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.
Recommended Video

നവമ്പര്‍ ഒന്നിനാണ് വൈറ്റില ചക്കരപറമ്പിലുണ്ടായ അപകടത്തില്‍ ആന്‍സി കബീറും സുഹൃത്ത് അഞ്ജനയും കൊല്ലപ്പെട്ടത്. എറണാകുളം വൈറ്റിലയില്‍ വച്ച് ബൈക്കില്‍ ഇടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആന്‍സിയും അഞ്ജനയും. 25കാരിയായ ആന്‍സി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26കാരിയായ അഞ്ജന തൃശൂര്‍ സ്വദേശിയുമാണ്.വൈറ്റില ഹോളിഡേ ഇന്നിന് മുന്നിലാണ് അപകടമുണ്ടായത്.ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇവരെ കൂടാതെ രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നു.












Click it and Unblock the Notifications