കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യമന്ത്രിയെ കൊല്ലാന്‍ ക്വട്ടേഷന്‍'; വിജിലന്‍സ് മേധാവി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചെന്ന് ഇപി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്നാണ് ഇ പി ജയരാജന്‍ ആരോപിക്കുന്നത്.

ഇടനിലക്കാര്‍ക്കൊപ്പം നിന്നതിനാണ് എം ആര്‍ അജിത് കുമാറിനെ മാറ്റിയത് എന്നും ആ ചുമതലയില്‍ ഇരിക്കാന്‍ യോഗ്യനല്ല എന്ന് കണ്ടതോടെ എം ആര്‍ അജിത് കുമാറിനെ മാറ്റി എന്നുമാണ് ഇ പി ജയരാജന്‍ പറയുന്നത്. തെറ്റ് ചെയ്യുന്ന ആരെയും വെച്ച് പൊറുപ്പിക്കില്ല എന്നതിന്റെ തെളിവാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍'സ്വപ്‌ന സുരേഷ് അനാഥയാകില്ല, ഒരു അഭിഭാഷകനെതിരെ കേസെടുത്താല്‍ 1000 പേര്‍ പകരം വരും'; പിന്തുണച്ച് സുരേന്ദ്രന്‍

1

അതേസമയം, മുഖ്യമന്ത്രിയെ വധിക്കാന്‍ ആര്‍ എസ് എസും കോണ്‍ഗ്രസും ക്വട്ടേഷനെടുത്തിരിക്കുകയാണ് എന്നും ഇ പി ജയാജന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ വധിക്കാന്‍ ആര്‍ എസ് എസ് പദ്ധതിയിട്ട് നടക്കുകയാണ് എന്നും അക്രമത്തിന് കോണ്‍ഗ്രസും ക്വട്ടേഷന്‍ ടീമിനെ ചുമതലപ്പെടുത്തി എന്നുമാണ് അദ്ദേഹം പറയുന്നത്.

2

കഴിഞ്ഞ ദിവസം വിമാനത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടിക്കാന്‍ ആരെങ്കിലും വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ല എന്ന മുന്നറിയിപ്പും ഇ പി ജയരാജന്‍ നല്‍കി. കഴിഞ്ഞ ദിവസമാണ് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക പ്രതിഷേധവുമായി രംഗത്തെത്തിയത്.

3

ഈ സമയം മുഖ്യമന്ത്രിയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന ഇ പി ജയരാജനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിച്ചവര്‍ മദ്യപിച്ചാണ് വന്നതെന്ന് ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു. ഭീകര പ്രവര്‍ത്തനമാണ് നടന്നത് എന്നും മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

4

വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമാണ് ആക്രമണമുണ്ടായത് എന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ആളുകള്‍ക്ക് ഇറങ്ങാനുള്ള അനുമതി വന്നപ്പോള്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ വിമാനത്തിന്റെ മുന്‍ വശത്ത് നിന്നാണ് വന്നത് എന്നും വെള്ളമടിച്ചതിനാല്‍ മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയുന്നില്ലായിരുന്നു എന്നുമാണ് ഇ പി ജയരാജന്‍ പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കുടിപ്പിച്ച് വിമാനത്തില്‍ കയറ്റിവിടുകയായിരുന്നു എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയാതെ വിമാനത്തില്‍ അക്രമം നടക്കില്ല എന്നും ഇ പി ജയരാജന്‍ ആരോപിച്ചിരുന്നു.

5

പ്രതിഷേധക്കാര്‍ക്കെതിരെ വിമാനത്താവള അധികൃതരാണ് നടപടി സ്വീകരിക്കേണ്ടത് എന്നും മുഖ്യമന്ത്രിക്ക് വിമാനത്തില്‍പോലും യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി കോണ്‍ഗ്രസുകാരുണ്ടാക്കി എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പൊലീസിനെ കബളിപ്പിച്ച് വിമാനത്തില്‍ കയറിയത് ഭീകരപ്രവര്‍ത്തനമാണ് എന്നും നാളെ ഇവര്‍ ബോംബെറിയും എന്നും അദ്ദേഹം പറഞ്ഞു.

6

അതേസമയം വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സി പി ഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം കെ പി സി സി ആസ്ഥാനത്തിന് നേരെ കല്ലേറുമുണ്ടായിരുന്നു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി ഇന്ദിരാ ഭവനിലിരിക്കേയായിരുന്നു ആക്രമണം. ഇതിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് സി പി ഐ എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
Hotels And Road Closed | കറുത്ത മാസ്ക് അഴിപ്പിച്ച് പൊലീസ് |*Kerala

English summary
സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാറിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുന്‍ വിജിലന്‍സ് മേധാവി എം ആര്‍ അജിത് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചു എന്നാണ് ഇ പി ജയരാജന്‍ ആരോപിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X