ഫോർട്ട് കൊച്ചി യാത്ര ദുരിതത്തിൽ; ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ വെട്ടിക്കുറച്ചു, ചിലവ് കൂടും

കൊച്ചി: ഫോർട്ട് കൊച്ചി എറണാകുളം ബോട്ട് സർവീസുകൾ വീണ്ടും വെട്ടിക്കുറച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. വർഷങ്ങൾക്കുമുമ്പ് ഈ റൂട്ടിൽ ദിവസവും 60ഓളം സർവീസുകൾ നടത്തിയിരുന്നിടത്ത് ഇപ്പോൾ 25ൽ താഴെ ട്രിപ്പുകൾ മാത്രമാണ് നടത്തുന്നത്. നേരത്തെ നാല് ബോട്ടുകൾ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. വൈപ്പിനിലേക്കുള്ള ബോട്ടുകളും ഫോർട്ട് കൊച്ചിയിൽ എത്തിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ വെട്ടികുറക്കൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്‌ചയായി സർവീസുകളുടെ എണ്ണം ഗണ്യമായി കുറച്ചെന്നാണ് യാത്രക്കാരുടെ പരാതി. നേരത്തെ 15 മിനിറ്റ് ഇടവിട്ട് ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളത്തേക്ക് ബോട്ട് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ അരമണിക്കൂറോളം കാത്തിരുന്നാലും ബോട്ട് ലഭിക്കാത്ത സ്ഥിതിയാണെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. സാധാരണ യാത്രക്കാർ മാത്രമല്ല വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരും ഈ സർവീസിനെ ആശ്രയിക്കാറുണ്ട്.

kochi

എറണാകുളം നഗരത്തിലേക്ക് ദിവസേന ജോലിക്കും ചികിത്സയ്ക്കുമായി എത്തുന്ന നിരവധി പേരുടെ പ്രധാന ആശ്രയമാണ് ബോട്ട് സർവീസ്. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, നിർമ്മാണത്തൊഴിലാളികൾ തുടങ്ങി ആയിരക്കണക്കിന് സാധാരണക്കാരാണ് ഈ ജലഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്.

കുറഞ്ഞ ചെലവിൽ വേഗത്തിൽ നഗരത്തിലെത്താൻ കഴിയുന്നതാണ് ബോട്ട് സർവീസിന്റെ പ്രധാന പ്രത്യേകത. ഫോർട്ട്കൊച്ചിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്ക് നിലവിൽ ആറുരൂപ മാത്രമാണ് ചെലവ്. അതേസമയം ബസിൽ യാത്ര ചെയ്യാൻ 23 രൂപ നൽകണം. റോഡ് മാർഗം എറണാകുളത്തെത്താൻ ഏകദേശം ഒരു മണിക്കൂർ വേണ്ടിവരുമ്പോൾ ബോട്ടിൽ വെറും 20 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കാനാകും എന്ന മെച്ചം കൂടിയുണ്ട്.

നിലവിൽ അപ്രതീക്ഷിതമായി സർവീസുകളുടെ എണ്ണം കുറച്ചതോടെ ജോലി, ചികിത്സ, മറ്റ് ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരെയാണ് പ്രധാനമായും ബാധിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ പഴയ രീതിയിൽ കൂടുതൽ ബോട്ട് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം.

മേഖലയിലെ മറ്റൊരു പ്രധാന ഗതാഗത മാർഗമായ വാട്ടർ മെട്രോയ്ക്ക് 40 രൂപ നിരക്കുള്ളതിനാൽ ദിവസേന യാത്ര ചെയ്യുന്ന പലർക്കും ഭാരിച്ച ചിലവുണ്ടാക്കുമെന്നാണ് ആക്ഷേപം. അതിനാൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസാണ് ഏറ്റവും വേഗതയേറിയതും കുറഞ്ഞ ചെലവിലുള്ളതുമായ എല്ലാവർക്കും ഒരുപോലെ ആശ്രയിക്കാവുന്നത്. എന്നാൽ അവിടെ ഉടലെടുത്ത പ്രതിസന്ധി വലിയ രീതിയിൽ യാത്രക്കാരെ ബാധിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma