ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ്; എസ്‌പിവി സ്ഥാപിക്കണമെന്ന് യാത്രക്കാർ, സൗകര്യങ്ങളും മെച്ചപ്പെടുത്തണം
കൊച്ചി: നഗരത്തിലെ പ്രാന്തപ്രദേശങ്ങളിൽ കൂടുതൽ പേർ ആശ്രയിക്കുന്ന സംവിധാനമാണ് റോ-റോ ഫെറി സർവീസുകൾ. ഇപ്പോഴിതാ കൊച്ചി കോർപ്പറേഷൻ റോ-റോ, ഫെറി സേവനങ്ങൾ കാര്യക്ഷമമാക്കാൻ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുകയാണ്. വൈപ്പിൻ-ഫോർട്ട് കൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷൻ ഉൾപ്പെടെ ഇക്കാര്യത്തിൽ ഇടപെടൽ കാത്തിരിക്കുകയാണ്.
അഞ്ച് വർഷം മുൻപേ സംസ്ഥാന സർക്കാർ ഒരു എസ്‌പിവിക്ക് അനുമതി നൽകിയിരുന്നു, എന്നിട്ടും മുൻ കൗൺസിൽ നടപടിയെടുത്തില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കാര്യക്ഷമമായ നടത്തിപ്പിനും കൃത്യമായ സമയക്രമത്തിനും ഒരു പ്രത്യേക എസ്‌പിവി അത്യാവശ്യമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

ഭരണപരമായ മാറ്റങ്ങൾ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ വൈപ്പിനിലെ ബോട്ട് ജെട്ടി തകർന്ന നിലയിലാണ്. അതിനാൽ ഒരു റോ-റോ വെസലിനെയും ഫോർട്ട് ക്വീൻ ബോട്ടിനെയും ഒരേ സമയം ഇവിടേക്ക് അടുപ്പിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്.
ഫോർട്ട് ക്വീൻ സർവീസ് ഗോശ്രീ ജംഗ്ഷനിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഇത് ഗോശ്രീ, വൈപ്പിൻ, ഫോർട്ട് കൊച്ചി എന്നിവയെ ബന്ധിപ്പിച്ച് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതുവഴി നഷ്‌ടത്തിലായിരുന്ന സേവനത്തെ ലാഭകരമാക്കാനും സാധിക്കും.
ദ്വീപ് നിവാസികൾക്ക് സുരക്ഷിതവും സുഗമവും സുസ്ഥിരവുമായ യാത്ര ഉറപ്പാക്കാൻ പുതിയ കൗൺസിൽ ഈ നിർദ്ദേശങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതിനിടെ കാലങ്ങളായി ഉയരുന്ന ആവശ്യമാണ് കൊച്ചി റോ-റോ സർവീസുകളുടെ നടത്തിപ്പിൽ മാറ്റം വരുത്തണമെന്നും കൂടുതൽ സൗകര്യങ്ങൾ കൊണ്ട് വരണമെന്നും.
അതേസമയം, ഈ സർവീസുകളുടെ ഭാവി ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കനത്ത സാമ്പത്തിക നഷ്‌ടവും വലിയ സബ്‌സിഡി ബാധ്യതയും കാരണം ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ ഫെറി സേവനത്തിനുള്ള കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡുമായുള്ള (കെഎസ്‌ഐഎൻസി) കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
നേരത്തെ നടത്തിപ്പുകാരായ കെഎസ്‌ഐഎൻസിയുടെ വരുമാന-ചെലവ് റിപ്പോർട്ടുകളിലെ ക്രമക്കേടുകൾ, വാർഷിക ഡ്രൈ ഡോക്കിംഗ് ഉൾപ്പെടെ ഉയർന്ന പരിപാലനച്ചെലവുകൾ എന്നിവ ധനകാര്യസമിതി ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോർപ്പറേഷൻ ബദൽ മാർഗങ്ങൾ തേടാൻ ശ്രമങ്ങൾ ആരംഭിച്ചത്.
അടുത്തിടെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ, നിലവിലെ കരാർ റദ്ദാക്കുന്നതിനുള്ള നിയമസാധുത പരിശോധിക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മേയർ ഔദ്യോഗികമായി നിർദ്ദേശം നൽകിയിരുന്നു, ഇതോടെ കാര്യങ്ങളുടെ വേഗത കൂടുകയാണ്. ഇത് വിഷയത്തിലെ നയപരമായ ഒരു പ്രധാന നീക്കമായാണ് കണക്കാക്കുന്നത്.
റോ-റോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) ചുമതല കൈമാറുന്നതിനെക്കുറിച്ചും അല്ലങ്കിൽ ലേലത്തിലൂടെ പുതിയ പങ്കാളിയെ കണ്ടെത്തുന്നതിനെക്കുറിച്ചും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. അല്ലാതെ ഫെറി നടത്തിപ്പിനായി മാത്രമായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുക എന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യവും പരിഗണനയിലുണ്ട്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications