Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർട്ട് കൊച്ചി-വൈപ്പിൻ റോ റോ സർവീസിൽ കടുത്ത തീരുമാനം; പകരം ഭൂഗർഭ തുരങ്ക പാതയോ വാട്ടർ മെട്രോയോ?

കൊച്ചി: കേരളത്തിൽ കൊച്ചിയിൽ മാത്രം കൂടുതലായി കണ്ട് വരുന്ന റോ-റോ ഫെറി യാത്രാ സംവിധാനത്തിന് അന്ത്യമാവുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കനത്ത സാമ്പത്തിക നഷ്‌ടവും വലിയ സബ്‌സിഡി ബാധ്യതയും കാരണം ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ ഫെറി സേവനത്തിനുള്ള കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡുമായുള്ള (കെഎസ്‌ഐഎൻസി) കരാർ റദ്ദാക്കാൻ കൊച്ചി കോർപ്പറേഷൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവരുന്നതിന് പിന്നാലെയാണ് ഇത്.

കെഎസ്‌ഐഎൻസിയുടെ വരുമാനം-ചെലവ് റിപ്പോർട്ടുകളിലെ ക്രമക്കേടുകൾ, വാർഷിക ഡ്രൈ ഡോക്കിംഗ് ഉൾപ്പെടെ ഉയർന്ന പരിപാലനച്ചെലവുകൾ എന്നിവ ധനകാര്യസമിതി ഓഡിറ്റിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്. കെഎസ്‌ഐഎൻസിയുമായി തുടരണോ, അതോ പുതിയ ഓപ്പറേറ്റർമാർക്ക് ടെൻഡറുകൾ ക്ഷണിക്കണോ എന്ന് തീരുമാനിക്കാൻ ഒരു സർവകക്ഷി യോഗം വിളിക്കാൻ കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്‌.

fortkochivypin

നിലവിലെ സാഹചര്യത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോവുന്ന കൊച്ചി വാട്ടർ മെട്രോയിലേക്കുള്ള മാറ്റവും പരിഗണനയിലുണ്ട്. ഫെബ്രുവരിയിൽ ഒരു യാനം ഡ്രൈ ഡോക്കിൽ പ്രവേശിക്കുന്നതിലൂടെ സേവനശേഷി പാതിയാകും. 18 കോടി രൂപയ്ക്ക് ഓർഡർ ചെയ്‌ത മൂന്നാമത്തെ റോ-റോ യാനത്തിന്റെ വിതരണം അനിശ്ചിതത്വത്തിലാണ്; കരാർ പ്രകാരം 18 മാസമാണ് സമയപരിധി. ഇതുവരെയും അതുമായി ബന്ധപ്പെട്ട കൂടുതൽ നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല.

റൂട്ടിൽ സുരക്ഷാ പ്രശ്‌നങ്ങളും യാത്രാ ക്ലേശങ്ങളും എപ്പോഴുമുണ്ട്. ഫോർട്ട് കൊച്ചിയിലെ നാവിഗേഷൻ ചാനലിൽ അടുത്തിടെയുണ്ടായ യാനം-ബാർജ് കൂട്ടിയിടി, തകർന്ന ജെട്ടി നടപ്പാതകൾ, ക്രമരഹിതമായ സർവീസ് സമയം (രാത്രി 8 മണിക്ക് ഒരു ഫെറി നിർത്തുന്നത് 10 മണിയിലെ സർവീസിൽ അമിത തിരക്കുണ്ടാക്കുന്നു) എന്നിവയാണിവ. കൂടാതെ നിലവിലെ സർവീസ് സമയം നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

വൈപ്പിൻ ദ്വീപിലേക്ക് പോവുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നിർണായകമായ ഈ തീരദേശ പാതയിലെ ഭരണപരമായ പോരായ്‌മകൾ നിലവിലെ പ്രതിസന്ധിയിലൂടെ വെളിവാകുന്നു. കൊച്ചിയുടെ റോ-റോ സേവനങ്ങളിലെ ഈ പ്രതിസന്ധികൾ നഗരങ്ങളിലെ ഫെറി ഗതാഗതത്തിന്റെ പ്രായോഗികതയും ലോജിസ്‌റ്റിക്‌സ് സാധ്യതകളും തമ്മിലുള്ള അതിരുകൾ വരച്ചിടുകയാണ്.

ഇതോടെയാണ് പല കോണുകളിൽ നിന്നും ബദൽ സാധ്യത തേടണമെന്ന ആവശ്യവും ശക്തമാവുന്നത്. ഇക്കാര്യത്തിൽ താൽക്കാലിക ആശ്വാസം എന്ന നിലയിൽ എല്ലാവരും പ്രഥമ പരിഗണന നൽകുന്നത് വാട്ടർ മെട്രോ ഇവിടേക്ക് വ്യാപിക്കുക എന്ന തീരുമാനത്തിനാണ്. നിലവിൽ നിരവധി റൂട്ടുകളിലേക്ക് പ്രവർത്തനം വ്യാപിച്ചു വരികയാണ് കൊച്ചി വാട്ടർ മെട്രോ.

ഭൂഗർഭ തുരങ്കപാത വൈകരുതെന്ന് ഒരു വിഭാഗം

അതിനിടെ കൊച്ചിയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നായ ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത എത്രയും പെട്ടെന്ന് ആരംഭിക്കണം എന്നാണ് ഒരു കോണിൽ നിന്ന് ഉയരുന്ന ആവശ്യം. നിലവിലെ യാത്രാ പ്രതിസന്ധി ഒക്കെയും നീക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നും ദീർഘകാല അടിസ്ഥാനത്തിൽ പരിഹാരമെന്ന നിലയിൽ ഇതിന് മുൻഗണന കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+