ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!
കൊച്ചി: നഗരത്തിലും അവിടെ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ പ്രധാന മാർഗമാണ് റോ-റോ സർവീസുകൾ. ഇപ്പോഴിതാ കോർപ്പറേഷൻ റോ-റോ ഫെറി സർവീസുകളുടെ നടത്തിപ്പിൽ നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. നിലവിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡുമായുള്ള (കെഎസ്ഐഎൻസി) ദീർഘകാല പങ്കാളിത്തം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചന.
അടുത്തിടെ ഇക്കാര്യത്തിൽ പലവിധ അഭിപ്രായങ്ങൾ വന്നുചേർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ, നിലവിലെ കരാർ റദ്ദാക്കുന്നതിനുള്ള നിയമസാധുത പരിശോധിക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് മേയർ ഔദ്യോഗികമായി നിർദ്ദേശം നൽകിയതോടെ കാര്യങ്ങളുടെ വേഗത കൂടുകയാണ്. ഇത് വിഷയത്തിലെ നയപരമായ ഒരു പ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നാണ് മേയർ നിർദ്ദേശിച്ചിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചു ചേർക്കും. സുതാര്യത ഉറപ്പാക്കുന്നതിനായി കെഎസ്ഐഎൻസി ഉദ്യോഗസ്ഥരെയും യോഗത്തിലേക്ക് ക്ഷണിക്കും. പുതിയ റോ-റോ കപ്പൽ സർവീസിന് തയ്യാറാകുകയും നിലവിലുള്ള രണ്ടെണ്ണം നിർബന്ധിത ഡ്രൈഡോക്കിങ്ങിനായി പിൻവലിക്കുകയും ചെയ്യുന്നതിന് മുന്നോടിയായാണ് ഈ നീക്കം.
അതിനിടെ റോ-റോ സർവീസുകളുടെ നടത്തിപ്പിനായി കോർപ്പറേഷൻ വിവിധ ബദൽ മാർഗങ്ങൾ സജീവമായി പരിഗണിക്കുന്നുണ്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) ചുമതല കൈമാറുന്നതിനെക്കുറിച്ചും അല്ലങ്കിൽ ലേലത്തിലൂടെ പുതിയ പങ്കാളിയെ കണ്ടെത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അതല്ലെങ്കിൽ ഫെറി നടത്തിപ്പിനായി മാത്രമായി ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നത് അടക്കമുള്ള സാധ്യതകളും കോർപ്പറേഷൻ പരിഗണിക്കുന്നുണ്ട്.
റോ-റോ ഫെറി സർവീസുകളിലെ വലിയ പ്രവർത്തന നഷ്‌ടങ്ങളെയും സാമ്പത്തിക കെടുകാര്യസ്ഥതയെയും ചൂണ്ടിക്കാട്ടി രാഷ്ട്രീയഭേദമന്യേ അംഗങ്ങൾ കെഎസ്ഐഎൻസിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ചോദ്യമുന അവർക്ക് നേരെ നീളുന്നതും, ഇപ്പോൾ നടപടിയിലേക്ക് അടുക്കുകയാണ്.
കെ.എസ്ഐഎൻസിയുടെ കണക്കുകൾ സംബന്ധിച്ച പലരും ആശങ്ക ഉന്നയിക്കുന്നുണ്ട്. സാങ്കേതിക വിദഗ്‌ധരുടെ സഹായം തേടി എസ്‍പിവി മാതൃകയിൽ സർവീസ് നടത്തുന്നതിനെയാണ് കൂടുതൽ പേരും പിന്തുണയ്ക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപ്പോർട്ടായിരിക്കും ഫോർട്ട് കൊച്ചി-വൈപ്പിൻ പാതയിലെ ഫെറി സർവീസുകളുടെ ഭാവി നടത്തിപ്പ് എന്തെന്നും എങ്ങനെയെന്നും തീരുമാനിക്കുക.
ബദലായി ഭൂഗർഭ തുരങ്കപാത ആവശ്യം ശക്തമാവുന്നു
ഫോർട്ട് കൊച്ചി-വൈപ്പിൻ പാതയിലെ റോ-റോ സർവീസുകളുടെ നഷ്‌ട കണക്കുകൾ വലിയ ചോദ്യങ്ങളിലേക്കാണ് കണ്ണ് തുറക്കുന്നത്. അതിനിടയിലാണ് എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന ഫോർട്ട് കൊച്ചി-വൈപ്പിൻ തുരങ്കപാത എന്ന ആവശ്യം കൂടുതൽ ശക്തമാവുന്നത്. ഈ ഭൂഗർഭ പാത വന്നാൽ റോ-റോ സർവീസുകൾ പിന്നെ ആവശ്യമില്ലാതെ വരുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിലാണ് ഇപ്പോഴുള്ളത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications