Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; 2027ൽ പണി പൂർത്തിയാവുമോ? കാത്തിരിപ്പുമായി കൊച്ചിക്കാർ

കൊച്ചി: നഗരത്തിന്റെയും മലയാളികളുടെയും ഒക്കെ സ്വപ്‌ന പദ്ധതി എന്ന നിലയിലാണ് ഇപ്പോൾ ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാതയെ എല്ലാവരും നോക്കി കാണുന്നത്. ഈ വർഷം അവസാനിക്കാൻ ഇനി കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സജീവമാണ്. എപ്പോഴാണ് പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുക എന്നും അത് പൂർത്തിയാക്കി എപ്പോൾ തുറന്ന് കൊടുക്കുമെന്നുമാണ് കൂടുതൽ പേർക്കും അറിയണ്ടത്.

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്ക പാത പദ്ധതി പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ തീരദേശ പാതയുടെ ഈ നിർണായക ഭാഗത്തിന് ഗതാഗത വകുപ്പിന്റെ അംഗീകാരവും സാധ്യതാ പഠനങ്ങളും നേരത്തെ തന്നെ ലഭിച്ചിരുന്നു. ഡെവലപ്പർമാരിൽ നിന്ന് താൽപ്പര്യ പ്രഖ്യാപനങ്ങൾ ക്ഷണിക്കാൻ കേരള റെയിൽ (കെ-റെയിൽ) അടുത്തിടെ തയ്യാറെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

fortkochivypintunnelroad

ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങൾ

ആദ്യഘട്ടത്തിൽ കെ-റെയിൽ തീരദേശ ഹൈവേ പദ്ധതിയുടെ ഭാഗമായുള്ള തുരങ്കപാതയുടെ സാധ്യതാ പഠനങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ശേഷമാണ് ഗതാഗത വകുപ്പ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്. പിന്നീട് താൽപര്യ പത്രം ക്ഷണിക്കുന്നതിനുള്ള നിബന്ധനകൾ അന്തിമമാക്കാൻ പൊതുമരാമത്ത് വകുപ്പിനോട് കെ-റെയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ഏകദേശം 2,672 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. തുരങ്കപാത ഉപയോഗിക്കുന്നവരിൽ നിന്ന് ടോൾ ഈടാക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ഫോർട്ട് കൊച്ചിയിലെ കെവി ജേക്കബ് റോഡ് പ്രദേശത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന 2.75 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം കടലിനടിയിൽ 35 മീറ്റർ താഴ്‌ചയിലായിരിക്കും നിർമ്മിക്കുക.

നിലവിലെ ഫെറികളെ ആശ്രയിക്കുന്നത് പൂർണമായും ഒഴിവാക്കാനും യാത്രാ സമയം മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും. വൈപ്പിന്റെ സമഗ്ര വികസനത്തിനും പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്കും ഇത് വലിയ ഉണർവേകും. കാലങ്ങളായി ഈ മേഖലയിൽ നിന്നുള്ളവർ ആവശ്യപ്പെടുന്നതാണ് കൊച്ചി നഗരവുമായി വൈപ്പിനെ ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങൾ നടപ്പിലാക്കണമെന്ന്.

പദ്ധതി എപ്പോൾ പൂർത്തിയാവും?

2027-ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികളും ടെന്റർ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും നിർമ്മാണ ജോലികൾ ആരംഭിക്കുക. നിലവിൽ അത്തരം ഘട്ടങ്ങളിലേക്ക് ഇതുവരെയും പദ്ധതി കടന്നിട്ടില്ല. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ വരുന്ന വർഷം ഈ പദ്ധതിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കരാർ ഉൾപ്പെടെ പെട്ടെന്ന് തന്നെ തീരുമാനം ആയാൽ മാത്രമേ നേരത്തെ കണക്ക് കൂട്ടിയത് പോലെ 2027ൽ പണി പൂർത്തിയാവൂ.

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ

ആളുകൾ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഈ ടണൽ റോഡിന്റെ ആകെ നീളം: 2.75 കിലോമീറ്റർ ആയിരിക്കും (1.75 കിലോമീറ്റർ ബോർഡ് ടണൽ + 1 കിലോമീറ്റർ കട്ട്-ആൻഡ്-കവർ). ഓരോ ദിശയ്ക്കും പ്രത്യേക തുരങ്കങ്ങൾ ആയിരിക്കും നിർമ്മിക്കുക. 12.5 മീറ്റർ പുറം വ്യാസം; 11.25 മീറ്റർ അകത്തെ വീതി എന്നിങ്ങനെയവയും അളവുകൾ. സമുദ്രനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായിരിക്കും തുരങ്കപാത നിർമ്മിക്കുക.

പദ്ധതി നടപ്പിലാക്കുമ്പോൾ സുരക്ഷയുടെ കാര്യത്തിലും കൃത്യമായ ശ്രദ്ധയുണ്ട്. ഓരോ 250 മീറ്ററിലും അടിയന്തര സ്‌റ്റോപ്പുകൾ സജീകരിക്കും. ഓരോ 500 മീറ്ററിലും എസ്കേപ്പ് പാസേജുകൾക്ക് പുറമേ നൂതന വെന്റിലേഷനും അഗ്നി സുരക്ഷാ സംവിധാനവും ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രധാന സവിശേഷത നിലവിലെ യാത്രാ ദൂരമായ 16 കിലോമീറ്റർ എന്നത് കേവലം 3 കിലോമീറ്റർ മാത്രമായി ചുരുക്കും എന്നത് കൂടിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+