ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ നടത്തിപ്പ്; വാട്ടർ മെട്രോയുടെ സേവനം തേടും, തുരങ്കപാത ആവശ്യം ശക്തമാവുന്നു
കൊച്ചി: നഗരത്തിലെ സുപ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന റോ-റോ സർവീസിനെ കുറിച്ചുള്ള ആക്ഷേപങ്ങൾ അടുത്തകാലത്തായി സജീവമാണ്. പ്രധാനമായും ഇത് ഉയരുന്നത് ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസിനെ കുറിച്ചാണ്. അതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് ഈ റൂട്ടിലൂടെ സർവീസ് നടത്തുന്ന ഫെറികളുടെ ഭീമമായ നഷ്‌ട കണക്കുകളെ കുറിച്ചുള്ള ആശങ്കയാണ്. ഇത് അടുത്തകാലത്തായി വലിയ ചോദ്യം ഉയർത്തിയിരുന്നു.
റോ-റോ സർവീസ് നടത്തിപ്പുമായി ബന്ധപ്പെട്ടു കേരള ഉൾനാടൻ ജലഗതാഗത കോർപറേഷന്റെ (കെഎസ്ഐഎൻസി) കണക്കുകളിൽ വിശ്വാസമില്ലെന്നാണ് കൊച്ചി കോർപറേഷൻ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 7 വർഷത്തിനിടയിൽ റോ-റോ സർവീസ് മൂലം 77 ലക്ഷം രൂപ നഷ്‌ടമാണെന്നാണ് കെഎസ്ഐഎൻസി പുറത്തുവിട്ട കണക്ക്. ശരാശരി ഒരു വർഷം പത്ത് ലക്ഷത്തിൽ അധികം നഷ്‌ടമുണ്ടെന്ന് അർത്ഥം.

ഇത്തരമൊരു സാഹചര്യത്തിലാണ് ഇതിന്റെ മറ്റ് വശങ്ങളെ കുറിച്ച് ചർച്ചകൾ ഉയരുന്നത്. നിലവിൽ കെഎസ്ഐഎൻസിക്ക് പകരം റോ-റോ നടത്തിപ്പ് കൊച്ചി വാട്ടർ മെട്രോയെ ഏൽപ്പിക്കുന്നത് അടക്കമുള്ള ബദൽ വഴികളാണ് കോർപ്പറേഷൻ തേടുന്നത്. ഏറ്റവും അടുത്ത് ചേരുന്ന ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഫോർട്ട് കൊച്ചി-വൈപ്പിൻ റൂട്ടിലെ റോ-റോ വെസലുകൾ വാങ്ങിച്ചത് കോർപറേഷനാണെങ്കിലും സർവീസ് നടത്തിപ്പിനായി കെഎസ്ഐഎൻസിയെയായായിരുന്നു ഏൽപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെ കനത്ത നഷ്‌ടം കോർപ്പറേഷനെ ബദൽ സംവിധാനം തേടാൻ പ്രേരിപ്പിക്കുകയായിരുന്നു. എങ്കിലും കൊച്ചി വാട്ടർ മെട്രോ ഇത് ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പ്രത്യേകിച്ച് അവരുടേതല്ലാത്ത പദ്ധതി ആയതിനാൽ.
എന്നാൽ കണക്കുകൾ വസ്‌തു നിഷ്‌ഠമാണെന്നാണ് കെഎസ്ഐഎൻസി പറയുന്നത്. റോ-റോ സർവീസ് നടത്തിപ്പിനായി സ്പെഷൽ പർപസ് വെഹിക്കിളിന് രൂപം നൽകണമെന്നു നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെയും അത് യാഥാർഥ്യമായിട്ടില്ല. ചെലവുകൾ കൂടുതലായതും നിരക്ക് കുറവായതുമാണ് റോ-റോ സർവീസ് നഷ്‌ടത്തിലാകാനുള്ള കാരണമെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്.
ഫോർട്ട് കൊച്ചി-വൈപ്പിൻ തുരങ്കപാത ആവശ്യം ശക്തമാവുന്നു
മേഖലയിലെ കൂടുതൽ ആളുകളും ആവശ്യപ്പെടുന്നത് നിർണായകമായ ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത ഉടൻ നടപ്പിലാക്കണം എന്നാണ്. ഫെറി അടക്കമുള്ള മാർഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇരു പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് വരുമ്പോൾ വികസനം കൂടുകയും ആളുകൾക്ക് എളുപ്പത്തിൽ എത്തി ചേരാൻ സാധിക്കുകയും അതിനൊപ്പം തന്നെ ഇത്തരം നൂലാമാലകളിൽ നിന്ന് ഒഴിവാകാൻ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
2.75 കിലോമീറ്റർ ഇരട്ട ട്യൂബ് തുരങ്കമാണ് ഇവിടെ വരാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 1.75 കിലോമീറ്റർ കടലിനടിയിലൂടെയുള്ള ബോർഡ് തുരങ്കവും, ഇരുവശത്തുമുള്ള 1 കിലോമീറ്റർ "കട്ട് ആൻഡ് കവർ" സമീപന ഭാഗങ്ങളും ഉൾപ്പെടും. കടൽനിരപ്പിൽ നിന്ന് 35 മീറ്റർ താഴെയായി നിർമ്മിക്കുന്ന ഇത് കപ്പൽ ഗതാഗതത്തിന് 20 മീറ്റർ ജലവും തുരങ്കത്തിന് 15 മീറ്റർ മണ്ണ് സ്ഥിരതയും നൽകുമെന്നതാണ് മറ്റൊരു കാര്യം. അതിനാൽ തന്നെ പദ്ധതി ഭാവിയിൽ ദോഷകരമാവില്ല.
ആകെ 2672 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ആണ്. ആഴക്കടലിലെ ഷിപ്പിംഗ് ചാനൽ കടന്നുപോകാൻ തുരങ്കമാണ് അനുയോജ്യമെന്ന് കെ-റെയിലിന്റെ പഠന റിപ്പോർട്ട് നേരത്തെ ശുപാർശ ചെയ്യുകയുമുണ്ടായി. റോ-റോ ഫെറിയിലെ വീഴ്‌ച ഉൾപ്പെടെ ചൂണ്ടിക്കാട്ടി വാർത്തകൾ വരുമ്പോൾ യാത്രക്കാർ ഈ പാതക്കായി ആവശ്യം ശക്തമാക്കുകയാണ്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി












Click it and Unblock the Notifications