Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്തി: സിപിഎം കുടുംബം, മുകേഷിനെ തള്ളി ഒറ്റപ്പാലം എംഎല്‍എയും

കൊല്ലം: ഫോണില്‍ വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച മുകേഷ് എംഎല്‍എയ്ക്കെതിരെ വലിയ വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നത്. വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായി സംസാരിച്ച മുകേഷിന്‍റെ രീതി ഒരു ജനപ്രതിനിധിനിക്ക് നിരക്കാത്തതാണെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. എന്നാല്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ഗുഢാലോചനയുണ്ടെന്നായിരുന്നു പിന്നീട് എംഎല്‍എ നടത്തിയ വിശദീകരണം.

ഇതിനിടയില്‍ വിളിച്ച കുട്ടിയെ കണ്ടെത്താനായി സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. ഒടുവില്‍ ആ കുട്ടിയെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം മുതലായിരുന്നു വിദ്യാര്‍ത്ഥിയോട് മുകേഷ് കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. എന്നാല്‍ 'ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ൽ, മീ​റ്റി​ങ്ങില്‍ ഇരിക്കുകയല്ലേ ഒരു മര്യാദയൊക്കെ വേണ്ടേ' എന്നായിരുന്നു മുകേഷിന്‍റെ പ്രതികരണം.

പാലക്കാട് എംഎല്‍എ


പാലക്കാട് എംഎല്‍എ എന്നയാള്‍ ജീവനോടേയില്ലേ.. ​എന്ത് അ​ത്യാ​വ​ശ്യ​കാ​ര്യ​മാ​യാ​ലും അ​വി​ടെ പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ എന്നും മുകേഷ് ചോദിച്ചു. സാറിന്‍റെ നമ്പര്‍ ഒരു കൂട്ടുകാരന്‍ തന്നതാണെന്നായിരുന്നു കുട്ടി അപ്പോള്‍ നല്‍കിയ മറുപടി. എന്നാല്‍ ആ കൂട്ടുകാരന്‍റെ ചെ​വി​ക്കു​റ്റി നോ​ക്കി​യ​ടി​ക്ക​ണം. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​മാ​ണ് വീടെന്ന് പറഞ്ഞപ്പോള്‍ ആദ്യം അവിടുത്തെ എംഎല്‍എയെ വിളിക്ക്, അല്ലാതെ മേലാല്‍ തന്നെ വിളിക്കരുതെന്നും പറഞ്ഞ് മുകേഷ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.

വലിയ വിവാദം

ഈ ഓഡിയോ വലിയ വിവാദമായതോടെയാണ് മുകേഷിനെ വിളിച്ച ഒറ്റപ്പാലത്തെ വിദ്യാര്‍ത്ഥിയെ കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മുകേഷിനെ ഫോൺ വിളിച്ച വ്യക്തിയെ കണ്ടെത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും രംഗത്തെത്തി. കുട്ടിയെ കണ്ടെത്തി വേണ്ട സഹായം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഫോണ്‍ വിളിക്ക് പിന്നില്‍ പാലക്കാട്ട് നിന്നുള്ള ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്നായിരുന്നു ഇടത് പ്രവര്‍ത്തകരുടെ ആരോപണം.

ഒറ്റപ്പാലം

ഒടുവില്‍ ഈ അന്വേഷണത്തിന് എല്ലാം ഒടുവിലാണ് വിളിച്ച കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയാണ് കുട്ടി. സുഹൃത്തിന്‍റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് മുകേഷ് എംഎല്‍എയെ കുട്ടി വിളിച്ചതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലെന്നും കുടുംബം വ്യക്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്

പരാതി

അതേസമയം, കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. മുകേഷിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് ഉണ്ടായതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കൂട്ടിയെ അടിക്കുമെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും സംഘടന വ്യക്തമാക്കുന്നു.

സിപിഎം കുടുംബം

ദുരുദ്ദേശ്യത്തോടെയല്ല കുട്ടി മുകേഷിനെ വിളിച്ചതെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ വ്യക്തമാക്കുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ സിപിഎം പ്രവര്‍ത്തകരാണ്. കുട്ടി ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും എംഎം ഹംസ കൂട്ടിച്ചേര്‍ത്തു. ഇതോടെ വിളിച്ചത് ഷാഫി പറമ്പിലിന്‍റെ ബന്ധുവാണെന്നതടക്കമുള്ള ആരോപണങ്ങള്‍ പൊളിയികുയം ചെയ്തു.

വിശദീകരണം

അതസമയം, ആരോ പ്ലാന്‍സ് ചെയ്ത് വിളിക്കുന്നത് പോലെയാണ് ഫോണ്‍ വന്നതെന്നായിരുന്നു മുകേഷ് നല്‍കിയ വിശദീകരണം. എന്നെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. പക്ഷെ ഇന്ന് വരെ അവര്‍ക്ക് വിജയിക്കാന്‍ പറ്റിയിട്ടില്ല. തനിക്ക് വരുന്ന എല്ലാ കോളുകളും ഞാന്‍ എടുക്കും. അപ്പോള്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ച് വിളിക്കുന്നയാണ് ഞാനെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സൂം മീറ്റിങ്

ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നെയും ആറോളം കോളുകള്‍ തുടര്‍ച്ചയായി വന്നു. ആറാമത്തെ തവണ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോഴാണ് കോള്‍ എടുത്ത് സംസാരിച്ചത്. അവിടുത്തെ എംഎല്‍എയോട് പറയാനാണ് ഞാനാവശ്യപ്പെട്ടത്.

Recommended Video

cmsvideo
    നിന്നെ കിട്ടിയാൽ ഞാൻ തല്ലും.. പത്താം ക്ലാസ്സുകാരനോട് മുകേഷ് MLAയുടെ കൊലവിളി..
    പത്തില്‍ പഠിക്കുന്ന കുട്ടി

    പത്തില്‍ പഠിക്കുന്ന കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണം. ഫ്രണ്ട് തന്ന നമ്പറാണെന്നാണ് ആ കുട്ടി പറഞ്ഞത്. എന്നാല്‍ അത് ശരിക്കും ഫ്രണ്ടല്ല, ശത്രുവാണ്. കുട്ടികളെ ഉപയോഗിച്ച് വിളിച്ച് തന്നെ ഹരാസ് ചെയ്യാനുള്ള ശ്രമമാണ് വ്യാപകമായി നടക്കുന്നത്. വിളിച്ചത് നിഷ്കളങ്കനായ ഒരാളായിരുന്നെങ്കില്‍ എന്തിനാണ് കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

    സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+