Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് രണ്ടിടത്ത് വാഹനാപകടം; അമ്മയും മകനുമുള്‍പ്പടെ നാല് മരണം...

കോഴിക്കോട്: വിത്യസ്ഥവാഹനാപകടങ്ങളിലായി കോഴിക്കോട് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പൊലിഞ്ഞത് നാല് ജീവന്‍. അമതി വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച പുവര്‍ച്ചെ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ട് തമിഴ്‌നാട് സ്വദേശികളും വ്യാഴാഴ്ച അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഇടിച്ച് അമ്മയും മകനുമാണ് മരിച്ചത്.

ദേശീയപാതയില്‍ മലബാര്‍ ക്രിസ്ത്യന്‍ കോളജിനടുത്ത്വച്ചാണ് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന തമിഴ്‌നാട് വേലൂര്‍ വേലപ്പാടി സമ്പത്ത് കുമാറിന്റെ മകന്‍ പ്രദീപ് കുമാര്‍ (32), വേലൂര്‍ ഗോപിനാഥിന്റെ മകന്‍ അമര്‍നാഥ് എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മരുകാനന്ദം എന്നയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. അമര്‍നാഥും പ്രദീപ്കുമാറും ബന്ധുക്കളാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് പാരിഷ് ഹാളില്‍ നടക്കുന്ന പ്രാവ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇവരെന്നാണ് വിവരം.

അമതിത വേഗതയിലെത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് വ്യാഴാഴ്ച അമ്മയുടെയും മകന്റെയും ജീവനെടുത്തത്. കോഴിക്കോട് ബാലുശേറിയിയില്‍ രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കാക്കൂര്‍ പ്ലാച്ചേരി പ്രജീഷ് (37), കമലാക്ഷി അമ്മ (68) എന്നിവരാണ് മരിച്ചത്.

ബാലുശേരി റോഡില്‍ കാക്കൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം. പ്രജീഷും കമലാക്ഷി അമ്മയും സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് ബാലുശേരിയിലേയ്ക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. പ്രധാനറോഡില്‍ നിന്നും വീട്ടിലേയ്ക്കുള്ള ഇടറോഡിലേയ്ക്ക് തിരിയുമ്പോള്‍ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

Read Also: മലയാളി യുവ ഡോക്ടര്‍ മെല്‍ബണില്‍ മരിച്ച നിലയില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+