തിരുപ്പതി യാത്രക്കിടെ അപകടത്തില്‍ മരിച്ച കാസർകോട് സ്വദേശികൾക്ക് നാടിന്റെ യാത്രാമൊഴി
കുമ്പള: തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് വേണ്ടിയുള്ള യാത്രക്കിടെ ഇന്നലെ പുലര്‍ച്ചെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്ത് ഷൈലോ കാര്‍ ബസിലിടിച്ച് മരിച്ചവര്‍ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി. നാടിനെ നടുക്കിയ അപകടത്തില്‍ ജീവന് പൊലിഞ്ഞ കുമ്പള നായിക്കാപ്പിലെ പക്കീരഗട്ടി(72), അനുജന് മഞ്ജപ്പഗട്ടി(67), മഞ്ജപ്പഗട്ടിയുടെ ഭാര്യ സുന്ദരി (55), ബന്ധു മധൂര്‍ മന്നിപ്പാടിയിലെ സദാശിവന് (55)എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടില്‍ കൊണ്ടുവന്ന് സംസ്കരിച്ചു.
പക്കീരഗട്ടി, മഞ്ജപ്പഗട്ടി, സുന്ദരി എന്നിവരുടെ മൃതദേഹങ്ങള്‍ പത്തുമണിയോടെ നായിക്കാപ്പ് ശ്മശാനത്തിലാണ് സംസ്കരിച്ചത്. മൃതദേഹം വീട്ടിലെത്തുമ്പോഴേക്കും നിലവിളികള്‍ ഉയര്‍ന്നു. നിരവധി പേര് സംസ്കാരചടങ്ങില്‍ സംബന്ധിക്കാനെത്തിയിരുന്നു. മരണ വിവരമറിഞ്ഞ് ഇന്നലെയും ഇന്നുമായി നൂറുകണക്കിനാളുകളാണ് നായിക്കാപ്പിലെ വീട്ടിലെത്തിയത്.

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ച ജീപ്പിന് പിറകില്‍ ബസിടിക്കുകയായിരുന്നു.ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ആന്ധ്രാപ്രദേശ് ചിത്തൂര് ബങ്കാരുപാല പൊലീസ് സ്റ്റേഷന് പരിധിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്തംഗ സംഘം കുമ്പള നായിക്കാപ്പില്‍ നിന്ന് സൈലോ ജീപ്പില്‍ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്.
ക്ഷേത്രത്തിലെത്താന്‍ 140 കിലോമീറ്റര്‍ അവശേഷിക്കെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സൈലോ ജീപ്പിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ജീപ്പ് ഡ്രൈവര്‍ കുമ്പള പെര്‍വാഡിലെ ഉമേശ്(40), പെര്‍വാഡ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഹരീശന്‍ (30), കുമ്പള സ്വദേശികളായ ലക്ഷ്മി, ബോജ, മാധവ, നാഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരങ്ങളുടെയും ഇവരിലൊരാളുടെ ഭാര്യയുടെയും മരണം നായ്ക്കാപ്പിനെ കണ്ണീരിലാഴ്ത്തി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications