റോഡ് ചോരക്കളമാകുന്നു;വടകര ആര്‍ടിഒ യുടെ നേതൃത്വത്തില്‍ സംയുക്ത വാഹന പരിശോധന

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര : ദേശീയ പാത ഉൾപ്പെടെയുള്ള റോഡ് ചോരക്കളമാകുന്നു . നിയമം തെറ്റിച്ച് ഓടുന്ന വാഹനങ്ങൾക്ക് മൂക്ക് കയറിടാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ റോഡിലിറങ്ങി. പുതുവർഷം പിറന്നിട്ട് 2 മാസം മാസം മാത്രം പിന്നിടുമ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ വാഹന അപകട നിരക്ക് കൂടിയതിന്റെ സാഹചര്യത്തില്‍വടകര ആര്‍ടിഒ യുടെ നേതൃത്വത്തില്‍ ഇന്നലെ താലൂക്കിലെ എല്ലാ റോഡുകളിലുംസംയുക്ത വാഹന പരിശോധന നടത്തി. വടകര ആര്‍ടിഒ ആയി പുതുതായി ചാര്‍ജ്ജ് എടുത്ത് വിവി മധുസൂധനന്റെ നേതൃത്വത്തില്‍ 4 സ്‌ക്വാഡുകളായി തിരിഞ്ഞാണ്പരിശോധന നടത്തിയത്.

ത്രിപുരയെ നയിക്കാന്‍ ബിപ്ലബ് കുമാർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, പ്രതീക്ഷയോടെ ബിജെപി!

കൊയിലാണ്ടി സബ് ആര്‍ടി ഓഫീസ്, വടകര ആര്‍ടി ഓഫീസ്
എന്നിവിടങ്ങളിലെ 15 ഓളം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍പങ്കെടുത്തു. ദേശീയ പാതയില്‍ മൂരാട് മുതല്‍ മാഹി വരെയും,കുറ്റിയാടി-തൊട്ടില്‍പാലം, തിരുവള്ളൂര്‍-ചാനിയംകടവ്, വടകര-നാദാപുരം എന്നീറോഡുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചവര്‍, ട്രിപ്പിള്‍ റൈഡിംഗ്നടത്തിയവര്‍, വാഹനം നിര്‍ത്താതെ അപടകകരമായി ഓടിച്ചു പോയവര്‍,എന്നിവരടക്കമുള്ള 29 പേരുടെ ലൈസന്‍സുകള്‍ അയോഗ്യതകല്‍പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

rto

മോട്ടോർ വാഹന വകുപ്പ് വടകരയിൽ നടത്തിയ പരിശോധന

വാഹനങ്ങളില്‍ അനധികൃതമായി ഘടിപ്പിക്കുന്ന ക്രാഷ്
ഗാര്‍ഡുകള്‍, ബുള്‍ ബാറുകള്‍, അതിഭയങ്കര ശബ്ദം ഉണ്ടാക്കുന്ന
സൈലന്‍സറുകള്‍, ഓട്ടോറിക്ഷകളുടെ രണ്ട് വശങ്ങളിലായി ഘടിപ്പിക്കുന്ന വലിയസ്റ്റീല്‍ പൈപ്പുകള്‍ എന്നിവയ്‌ക്കെതിരെ 20 ഓളം കേസ് എടുത്തു. ഹെവിവാഹനങ്ങളിലെ എയര്‍ ഹോണ്‍, ബസുകളിലെ മ്യൂസിക് സിസ്റ്റം, ടിപ്പര്‍ലോറികളിലെ ഓവര്‍ ലോഡ് എന്നിവയ്‌ക്കെതിരെയുമാണ്പരിശോധനയില്‍കേസെടുത്തിരിക്കുന്നത്. സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റിയുടെനിര്‍ദ്ദേശാനുസരണമുള്ള ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള ഇത്തരംപരിശോധനകള്‍ കര്‍ശനമായി വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് വടകര ആര്‍ടിഒഅറിയിച്ചു.

ഇന്നലത്തെ സംയുക്ത വാഹന പരിശോധനയില്‍ 338 വാഹനങ്ങള്‍ക്കെതിരെകേസെടുക്കുകയും പിഴ ഇനത്തില്‍ ഒന്നരലക്ഷം രൂപ പിരിച്ചെടുക്കുകയുംചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ റോഡുകളില്‍ വാഹന പരിശോധന കുറവാണെന്നുള്ള പൊതുധാരണയില്‍ അവിടങ്ങളില്‍ നിയമ ലംഘനങ്ങള്‍ കൂടുതലാണെന്നും വരും ദിവസങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലടക്കം കര്‍ശന പരിശോധന ഉണ്ടാവും എന്നും ആര്‍ടിഒ വ്യക്തമാക്കി. 

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
road accidents are in heap; rto and police checked vehicles

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്