കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിരാത്രി മൃഗവേട്ടക്കെത്തിയ നാലംഗ സംഘം തോക്കുമായി പിടിയില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പാതിരാത്രി നിലമ്പൂര്‍ വനത്തില്‍ മൃഗവേട്ടക്കെത്തിയ നാലംഗ സംഘം പിടിയില്‍. വേട്ടസംഘത്തില്‍ നിന്നും നാടന്‍ തോക്കും മൃഗവേട്ടക്കുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ഇവര്‍ഉപയോഗിച്ചരണ്ടു ബൈക്കുകളും വനപാലകര്‍ പിടികൂടി. പാതിരാത്രി തോക്കുമായി വേട്ടക്കെത്തിയ നാലംഗ സംഘം നിലമ്പൂര്‍ റേഞ്ചിലെ നെല്ലിപ്പൊയില്‍ വിട്ടി മല ഭാഗത്ത് നൈറ്റ് പെട്രോളിം നടത്തുന്ന വനപാലകരുടെ മുമ്പില്‍ ആകപ്പെടുകയായിരുന്നു.

മലപ്പുറം; ആദിവാസി യുവതിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
വനപാലകരെ കണ്ടതോടെ വേട്ടസംഘം തോക്കും ഉപകരണങ്ങളും ബൈക്കുകളും ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു. ടോര്‍ച്ച്, സെര്‍ച്ച് ലൈറ്റ്, കത്തി, പ്ലാസ്റ്റിക് ചാക്കുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കണ്ടെടുത്തിട്ടുള്ളത്. വേട്ടസംഘത്തെ രണ്ടു ദിവസത്തിനകം പിടികൂടാനാകുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. അശോക് കുമാര്‍ പറഞ്ഞു. സിവില്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. സുനില്‍കുമാര്‍, കെ. രമേശ് കുമാര്‍, ബി.എഫ്.ഒ മാരായ കെ. മനോജ് കുമാര്‍, എം.എസ് കമറുദ്ദീന്‍, വൈ. മുത്തലിബ്, സി.കെ അബ്ദുള്‍ റഹിം എന്നിവരാണ് വനപാലക സംഘത്തിലുണ്ടായിരുന്നത്.

forest

മൃഗവേട്ട സംഘത്തില്‍ നിന്നും പിടികൂടിയ തോക്ക് വനപാലകര്‍ പരിശോധിക്കുന്നു.

അതേ സമയം മേഖലയില്‍ പാത്രിയില്‍ മുഗവേട്ട നടക്കുന്നുണ്ടെന്നും വനപാലകര്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മേഖലയില്‍ മൃഗവേട്ട തടയാന്‍ സ്ഥിരമായ പട്രോളിംഗ് അടക്കമുള്ള പരിശോധനകള്‍ ഉണ്ടാകുമെന്നാണു വനപാലകര്‍ പറയുന്നത്.

English summary
Four were caught for hunting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X