കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം; ആദിവാസി യുവതിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: പൂക്കോട്ടുംപാടം .ചെറുപുഴയില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ചെറുപുഴ വള്ളിക്കെട്ട് കോളനിയിലെ സുന്ദരന്‍(39), മുണ്ടക്കടവ് കടന്നക്കാപ്പ് കോളനിയിലെ ബാലചന്ദ്രന്‍ (29) എന്നിവര്‍ക്കെതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്.

രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നിലമ്പൂര്‍ സി.ഐക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാലചന്ദനെതിരെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ പ്രകാരവും കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

prathi

അറസ്റ്റിലായ സുന്ദരന്‍ വള്ളിക്കെട്ട് 39 , ബാലചന്ദ്രന്‍ കടന്നക്കാപ്പ് 29

സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒരുകുറവും ഇതുവരെ ഉണ്ടായിട്ടില്ല. മിക്ക കോളനികളിലും പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളടക്കം ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായാണ് പരാതി. അച്ഛനില്ലാത്ത കുട്ടികളെ പ്രസവിച്ച് ആരോഗ്യം നശിച്ച് ജീവിതം നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണവും ഇക്കൂട്ടരില്‍ കൂടി വരികയാണ്.

2014ന് ശേഷം 23 ഹിന്ദു ആക്ടിവിസ്റ്റുകളെ ജിഹാദികൾ കൊന്നെന്ന് ബിജെപി! വ്യാജ പ്രചരണം പൊളിഞ്ഞു
നാട്ടില്‍ നിന്നെത്തുന്നവര്‍ മാത്രമല്ല, കോളനിക്കുള്ളിലുള്ളവര്‍ തന്നെയാണ് മിക്ക കേസുകളിലും പ്രതിയാകാറാണ്. മദ്യപിച്ചെത്തുന്ന പുരുഷന്‍മാരുടെ ലൈംഗിക ചൂഷണത്തിന് യുവതികള്‍ ഇരയാകുന്നു. കഴിഞ്ഞ വര്‍ഷം വയനാടള മാനന്തവാടി പോലീസ് സ്റ്റേഷനില്‍ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ പരാതിയുമായെത്തി. ഇതില്‍ 14 വയസുകാരിയെ പീഡിപ്പിച്ചത് 16 വയസുള്ള ബന്ധുവാണ്.

ആദിവാസി കോളനികളില്‍ മദ്യത്തിന്റെ ഒഴുക്കാണ് പീഡനങ്ങള്‍ പെരുകുന്നത് കാരണമെവ്വാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ പുരുഷന്‍മാര്‍ അഴിഞ്ഞാടുന്നത് കോളനികളില്‍ സ്ത്രീകളുടെ സൈ്വര്യജീവിതം തകര്‍ക്കുകയാണ്.

English summary
Two arrested for molesting tribal girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X