ജോസഫിനോട് ഇടഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്, സ്ഥാനം ഏറ്റെടുക്കില്ല, അര്‍ഹമായ പരിഗണന കിട്ടിയില്ല
ഇടുക്കി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പുനസംഘടന കഴിഞ്ഞതിന് പിന്നാലെ പ്രശ്‌നങ്ങള്‍. ഫ്രാന്‍സിസ് ജോര്‍ജ് പിജെ ജോസഫുമായി ഇടഞ്ഞിരിക്കുകയാണ്. അദ്ദേഹം അതൃപ്തി പരസ്യമാക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ അര്‍ഹമായ പരിഗണന തനിക്ക് കിട്ടിയില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. തന്റെ അതൃപ്തി ചെയര്‍മാനായ ജോസഫിനെ അറിയിച്ചെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. അതേസമയം ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോഴും രണ്ട് മനസ്സിലാണ് നില്‍ക്കുന്നത്. പുനസംഘടനയോടെ ജോസ് വിഭാഗത്തിലേക്ക് ആളുകള്‍ പോവുമോ എന്ന ഭയവും ജോസഫിനുണ്ട്.

അതേസമയം പാര്‍ട്ടിയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ല എന്ന് ഫ്രാന്‍സിസ് ജോര്‍ജ് പ്രഖ്യാപിച്ചു. നേതൃപദവികള്‍ ഇന്നത്തെ യോഗത്തിലാണ് തീരുമാനിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് ആ യോഗത്തിനും വന്നിരുന്നില്ല. ജോസഫുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന സൂചനയാണ് ലഭിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ പുതിയ ചെയര്‍മാനായി പിജെ ജോസഫിനെ തന്നെയാണ് തിരഞ്ഞെടുത്തത്. തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പിസി തോമസാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. മോന്‍സ് ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാനും ചീഫ് കോര്‍ഡിനേറ്ററായി ടിയു കുരുവിളയെയും തിരഞ്ഞെടുത്തു.
ഫ്രാന്‍സിസ് ജോര്‍ജിന് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് ജോസഫ് നല്‍കിയത്. തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്കും ഇതേ പദവി നല്‍കി. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന് അതൃപ്തിയുണ്ടെങ്കില്‍ സംസാരിച്ച് തീര്‍ക്കുമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജോസ് പക്ഷത്ത് നിന്ന് വന്നവരും കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഒപ്പം നിന്നവരെയും പല പദവികള്‍ നല്‍കി കൂടെ നിര്‍ത്തേണ്ടത് ജോസഫിന് അത്യാവശ്യമാണ്. ഇത്തവണ സീറ്റ് കിട്ടാത്തവര്‍ വേറെയുമുണ്ട്. നിലവില്‍ ജോസ് പക്ഷത്ത് നിന്ന് ആളുകള്‍ വരുമെന്ന് കാണിച്ച് കോണ്‍ഗ്രസിന്റെ പിന്തുണ ജോസഫ് നേടിയെടുത്തിട്ടുണ്ട്.
ജോസഫിനൊപ്പം നിന്നവര്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങിയാല്‍ അത് യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനെ ദുര്‍ബലമാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായി ജോസഫ് കടുംപിടുത്തം നടത്തിയതും കൂടെയുള്ളവര്‍ കൈവിട്ട് പോകാതിരിക്കാനാണ്. ഫ്രാന്‍സിസ് ജോര്‍ജ് തല്‍ക്കാലം ജോസഫ് പക്ഷത്ത് നിന്ന് വിട്ടുപോകാന്‍ സാധ്യതയില്ല. പക്ഷേ ജോസഫുമായി ഇടഞ്ഞ് നില്‍ക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല. അതുകൊണ്ട് ഇപ്പോഴുള്ള പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാനാവും ജോസഫ് ശ്രമിക്കുക. നിര്‍ണായക പദവികള്‍ അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. അതല്ലെങ്കില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയും ഉണ്ടായേക്കാം.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications