സൗജന്യ ഇന്‍ഷുറന്‍സും ഫ്‌ളാറ്റും ആനുകൂല്യങ്ങളും; കേരളം മറുനാടന്‍ തൊഴിലാളികളുടെ പറുദീസ
ഫറോക്ക്: ദേശീയ തലത്തില്‍ കേരളത്തിന് എതിരായ പ്രചാരണം ബിജെപി ശക്തമാക്കുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസിന് കോഴിക്കോട്ടും തുടക്കമായി. തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ഫറോക്കില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
അവസാനം കോടതിയും പറഞ്ഞു; ഇത് ഫാസിസം... അഭിപ്രായം പറയുന്നവരെ ഇല്ലാതാക്കുന്ന സാഹചര്യമെന്ന് കോടതി!
ചില കമ്പനികള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്ല താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് അവരുടെ ജീവിതമെന്ന് മന്ത്രി പറഞ്ഞു. അവര്‍ക്ക് നല്ല താമസ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് തൊഴിലുടമകളുടെ കൂടി ബാധ്യതയാണ്. തൊഴില്‍ - താമസ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഇതര സംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ച് പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള പാര്‍പ്പിട സമുച്ചയം ഉടന്‍ യാഥാര്‍ഥ്യമാകും. കോഴിക്കോട്ടും പാലക്കാട്ടും സമാന പദ്ധതികള്‍ ഉടന്‍ നടപ്പാക്കും. രാമനാട്ടുകരയില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഒരേക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 1000 തൊഴിലാളികള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ജനുവരിയില്‍ ആരംഭിക്കും.

ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവര ശേഖരണവും ലക്ഷ്യമിടുന്ന ആവാസ് പദ്ധതിയില്‍ എല്ലാ തൊഴിലാളികളും അംഗങ്ങളാകണമെ് മന്ത്രി അഭ്യര്‍ഥിച്ചു. തൊഴിലുടമകളും ഇതിന് മുന്‍കൈയെടുക്കണം. ഉദ്യോഗസ്ഥര്‍ തൊഴില്‍ കേന്ദ്രങ്ങളില്‍ ചെന്ന് അംഗങ്ങളെ ചേര്‍ക്കണം. ലേബര്‍ ഓഫീസുകളിലും ഇതിന് സൗകര്യമൊരുക്കണം. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെയും സ്ഥായിയായ അവശതയ്ക്ക് ഒരു ലക്ഷം രൂപയുടെയും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും. ഇതിന് തൊഴിലാളിക്കോ തൊഴിലുടമക്കോ ഒരു ബാധ്യതയുമില്ല. 70 രൂപ വിലവരുന്ന ബയോ മെട്രിക് കാര്‍ഡും ഇന്‍ഷ്വറന്‍സ് പരിരക്ഷയും സര്‍ക്കാര്‍ സൗജന്യമായാണ് നല്‍കുതെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ സൗകര്യാര്‍ഥം എല്ലാ ജില്ലകളിലും തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുറക്കുമെും തൊഴില്‍ മന്ത്രി അറിയിച്ചു.
ചടങ്ങില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മന്ത്രിയും എം.എല്‍.എയും ബയോമെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു. തൊഴിലാളികള്‍ക്കായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. വി.കെ.സി മമ്മദ് കോയ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഫറോക്ക് നഗരസഭാ ചെയര്‍പെഴ്‌സണ്‍ പി. റുബീന, കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.എം.സുനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ബാബു കാനപ്പള്ളി, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, തൊഴിലാളി സംഘടനാ പ്രതിനിധികളായ എം. ധര്‍മജന്‍, എം. രാജന്‍, പി.പി. മോഹനന്‍, സി.പി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications